ബ്രസീലിയ: റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥ ശ്രമത്തിനായി നിഷ്്പക്ഷ രാജ്യങ്ങളുടെ കൂട്ടുകെട്ട് ഉണ്ടാകണമെന്ന് ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ. യുക്രൈനിന് ആയുധങ്ങള്‍ നല്കി സഹായിച്ച് പാശ്ചാത്യ രാജ്യങ്ങള്‍ യുദ്ധം നീട്ടിക്കൊണ്ടുപോവുകയാണെന്ന റഷ്യന്‍ പ്രസിഡന്റ് വ്ഌഡിമിര്‍ പുടിന്റെ പരാമര്‍ശം വിവാദം സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് ലൂയിസ് ഇനാസിയോ ലുല ഡി സില്‍വയുടെ അഭിപ്രായപ്രകടനം.
2022 ഫെബ്രുവരിയില്‍ റഷ്യ ഉക്രൈനെ ആക്രമിച്ചപ്പോള്‍ മുതല്‍ ലുല മധ്യസ്ഥ ശ്രമം വേണമെന്ന അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. അതിനിടെ, റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് തിങ്കളാഴ്ച ബ്രസീലിയയില്‍ ലുല ഡ സില്‍വയെ കാണുകയും അദ്ദേഹത്തിന്റെ സമാധാന ശ്രമങ്ങള്‍ക്ക് നന്ദി പറയുകയും ചെയ്തു. യുക്രൈന് വിഷയത്തില്‍ ഇരുവരും അഭിപ്രായങ്ങള്‍ പങ്കിട്ടു.
എന്നാല്‍ ലുലയുടെ നിര്‍ദ്ദേശത്തെ യുക്രൈന് വിമര്‍ശിച്ചു. റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്ന പ്രദേശങ്ങള്‍ കാണാന്‍ യുക്രൈനിലേക്ക് ലുലയെ ക്ഷണിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: