തിരുവനന്തപുരം: മാംസ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായി മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി. കൂടുതല്‍ മാംസം കേരളത്തില്‍ ഉത്പാദിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായും മന്ത്രി പറഞ്ഞു. മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യയുടെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിന് ആവശ്യമായ മാംസം സംസ്ഥാനത്ത് തന്നെ ഉത്പാദിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇറച്ചി ഉത്പാദനം വര്‍ധിപ്പിക്കാന്‍ മൃഗസംരക്ഷണ വകുപ്പ് വഴി 64 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.
കൊല്ലം ജില്ലയിലെ ഏരൂര്‍ പഞ്ചായത്തില്‍ 1,500 ലക്ഷം രൂപ മുതല്‍മുടക്കില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പ്ലാന്റില്‍ ഉത്പാദിപ്പിച്ച ചിക്കന്‍ ഫിംഗര്‍, ചിക്കന്‍ ബര്‍ഗര്‍ പാറ്റി, ചിക്കന്‍ നഗട്ട്സ് എന്നിവയാണ് മന്ത്രി പുറത്തിറക്കിയത്. പി.എസ്. സുപാല്‍ എം.എല്‍.എ ഉത്പന്നങ്ങളുടെ ആദ്യ വില്പന നിര്‍വഹിച്ചു. മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ചെയര്മാന് ഇ.കെ. ശിവന്, മാനേജിംഗ് ഡയറക്ടര്‍ ഡോ. എ.എസ്.ബിജുലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: