ധാര്‍വാഡ്: കര്‍ണാടകയിലെ ധാര്‍വാഡില്‍ യുവമോര്‍ച്ച നേതാവിനെ വെട്ടിക്കൊന്നു. ബിജെപി യൂത്ത് വിങ് അംഗവും കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പ്രവീണ്‍ കമ്മാറാണ്(36) കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച രാത്രി 10.30ഓടെയാണ് കൊലപാതകം നടന്നത്. ക്ഷേത്രോത്സവത്തിനിടെയുണ്ടായ വാക്ക് തര്‍ക്കത്തിന് പിന്നാലെ കുറച്ചുപേരെത്തി പ്രവീണിനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ എസ്ഡിഎം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പ്രവേണിന്റെ കഴുത്തിലും വയറ്റിലുമാണ് പരിക്കേറ്റത്.
പ്രവീണിന്റെ ഭാര്യ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏഴ് പേര് പോലീസ് കസ്റ്റഡിയില്‍ ആണെന്നും സൂചനയുണ്ട്.
രാഷ്ട്രീയ കൊലപാതകമാണെന്ന് ബിജെപി പ്രതികരിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യം ആണോ എന്നതില്‍ വ്യക്തതയില്ലെന്നാണ് പോലീസ് പറയുന്നത്. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി, ധാര്‍വാഡ് എംഎല്‍എ അമൃത് ദേശായ് തുടങ്ങിയവര്‍ എസ്ഡിഎം ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: