ചെന്നൈ: തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ജയലളിതയല്ലാതെ മറ്റൊരു വ്യക്തി നേര്‍ക്കുനേര്‍ ഡിഎംകെയെ വെല്ലുവിളിക്കുന്നത് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ മാത്രം. ഡിഎംകെ കുടുംബാംഗങ്ങള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും ആരും ധൈര്യപ്പെടാതിരിക്കുമ്പോഴാണ് കോടികളുടെ അഴിമതി ആരോപണം അണ്ണാമലൈ നടത്തിയിരിക്കുന്നത്. ജീവന് പണയം വെച്ചുതന്നെയാണ് അണ്ണാമലൈ ഇങ്ങിനെ ഒരു വെല്ലുവിളിക്ക് മുതിര്‍ന്നിരിക്കുന്നത്. ദ്രാവിഡനാട്ടിലെ കീഴ്വഴക്കങ്ങള് ലംഘിച്ചാണ് അണ്ണാമലൈ സ്റ്റാലിനും കുടുംബത്തിനും എതിരെ കോടികളുടെ കണക്കില്‍പ്പെടാത്ത സ്വത്ത് വാരിക്കൂട്ടിയതായി ആരോപിക്കുന്ന ‘ഡിഎംകെ ഫയല്‍’ പുറത്തുവിട്ടത്.
അണ്ണാമലൈ പുറത്തുവിട്ട ഡിഎംകെ ഫയല്‍:
പണ്ട് ജയലളിത മാത്രമാണ് കരുണാനിധിയെ അറസ്റ്റ് ചെയ്തുകൊണ്ട് ഡിഎംകെ കോട്ടയെ വെല്ലുവിളിച്ചത്. അന്ന് തമിഴ്നാട് കത്തുമെന്ന് പ്രതീക്ഷിച്ച മാധ്യമപ്രവര്‍ത്തകര്‍ നിരാശരായി. തമിഴ്നാട്ടില്‍ ഒരു അക്രമവും ഉണ്ടായില്ല. മുഴുവന്‍ പൊലീസ് സേനയെയും എന്തു പ്രത്യാഘാതങ്ങളുണ്ടായാലും തിരിച്ചടിക്കാന്‍ സജ്ജമാക്കിയതിന് ശേഷമായിരുന്നു ജയലളിത കരുണാനിധിയെ അറസ്റ്റ് ചെയ്തത്. ജയലളിതയോട് ഏറ്റുമുട്ടിയാലുണ്ടാകുന്ന വരുംവരായ്കകള്‍ അറിഞ്ഞ ഡിഎംകെ നേതൃത്വം അന്ന് അനങ്ങിയില്ല.
ആദ്യമായി മുഖ്യമന്ത്രിക്കുപ്പായമണിഞ്ഞ സ്റ്റാലിന്റെ ക്ലീന്‍ ഇമേജിനുള്ള വന്‍ അടിയായിരുന്നു ഇത്. ഇതോടെ 48 മണിക്കൂറിനകം മാപ്പ് പറഞ്ഞില്ലെങ്കില്‍ 500 കോടിയുടെ അപകീര്‍ത്തിക്കേസ് നല്‍കുമെന്ന് ഡിഎംകെ അണ്ണാമലൈയെ വെല്ലുവിളിച്ചിരുന്നു. സ്റ്റാലിന് തന്നെയാണ് 500 കോടിയുടെ നഷ്ടപരിഹാരവും പൊതുമാപ്പും ആവശ്യപ്പെട്ടുള്ള വക്കീന്‍ നോട്ടീസ് അണ്ണാമലൈയ്ക്ക് അയച്ചിരിക്കുന്നത്. ഡിഎംകെ സെക്രട്ടറി ആര്.എസ്. ഭാരതി ഈ വക്കീല്‍ നോട്ടീസിന്റെ വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടിരുന്നു. 500 കോടി രൂപ നഷ്ടപരിഹാരമായി ഭാരതിയ്ക്ക് നല്‍കാനും അത് തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുമെന്നുമാണ് ഡിഎംകെ പറയുന്നത്. ‘ഡിഎംകെ ഫയല്‍’ സംബന്ധിച്ച നേതാക്കള്‍ക്കെതിരെ അഴിമതിയാരോപണം നടത്തുന്നതിന്റെ മുഴുവന്‍ വീഡിയോകളും പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ നിന്നും പാടെ പിന്‍വലിക്കാനും വക്കീല്‍ നോട്ടീസില്‍ ഡിഎംകെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും അണ്ണാമലൈ ഇതുവരെയും പിന്‍വലിച്ചിട്ടില്ല.
അങ്ങിനെയെങ്കില്‍ താന്‍ 501 കോടിയുടെ അപകീര്‍ത്തിക്കേസ് സ്റ്റാലിനെതിരെ നല്‍കുമെന്ന് തിരിച്ചടിച്ചിരിക്കുകയാണ് അണ്ണാമലൈ. മാത്രമല്ല, സ്റ്റാലിനും കുടുംബവും വാരിക്കൂട്ടിയ കണക്കില്‍പെടാത്ത സ്വത്തിന്റെ വിവരങ്ങള്‍ സിബിഐയ്ക്ക് കൈമാറുമെന്നും അണ്ണാമലൈ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കരുണാനിധി ഉള്‍പ്പെടെയുള്ള 27 ഡിഎംകെ നേതാക്കള്‍ അനധികൃതമായി 2.24 ലക്ഷം കോടിയുടെ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണ് അണ്ണാമലൈയുടെ ആരോപണം. തനിക്ക് 501 കോടി രൂപ ലഭിച്ചാല്‍ ആ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്നും അണ്ണാമലൈ പറഞ്ഞു. സ്റ്റാലിനെതിരെ 200 കോടിയുടെ അഴിമതി ആരോപണം വേറെയും അണ്ണാമലൈ ഉയര്‍ത്തിയിട്ടുണ്ട്. 56 വര്‍ഷത്തെ ജീവിതത്തിനിടയില്‍ അനധികൃതമായി ഒരു നയാപൈസ പോലും സ്റ്റാലിന് സമ്പാദിച്ചിട്ടില്ലെന്നാണ് ഡിഎംകെയുടെ വാദം.
എന്തായാലും അണ്ണാമലൈയുടെ വെല്ലുവിളികള്‍ക്കെതിരെ ഡിഎംകെ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഡിഎംകെ സ്ഥാപകന്‍ കരുണാനിധി, സ്റ്റാലിന്, മറ്റ് കുടുംബാംഗങ്ങള്‍ കണക്കില്‍പ്പെടാത്ത സ്വത്ത് സമ്പാദിച്ചെന്നാണ് അണ്ണാമലൈ ആരോപിച്ചത്. അഴിമതിക്കെതിരായ കുരിശുയുദ്ധത്തിന്റെ ഭാഗമായാണ് ഡിഎംകെ ഫയല്‍ പുറത്തുവിടുന്നതെന്ന് അണ്ണാമലൈ അഭിപ്രായപ്പെട്ടിരുന്നു. ഏപ്രില്‍ 14നാണ് കരുണാനിധി മുതലുള്ള ഡിഎംകെ നേതാക്കാള്‍ നേടിയ അനധികൃത സ്വത്തുക്കളുടെ വിവരങ്ങള്‍ അണ്ണാമലൈ പുറത്തുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: