ന്യൂദല്‍ഹി : അടുത്ത മൂന്ന് ദിവസങ്ങളില്‍ കിഴക്കന്‍ ഇന്ത്യയില്‍ ഉഷ്ണതരംഗാവസ്ഥ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . പശ്ചിമ ബംഗാള്‍, ബീഹാര്‍, സിക്കിം, ഒഡീഷ, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വടക്കുപടിഞ്ഞാറന്‍ ഇന്ത്യ, മധ്യ, കിഴക്കന്‍ ഇന്ത്യ എന്നിവിടങ്ങളിലെ പല ഭാഗങ്ങളിലും പരമാവധി താപനില 40 മുതല്‍ 42 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. രാജസ്ഥാനില്‍ പല ജില്ലകളിലും 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ് ചൂട്.
അടുത്ത നാല് ദിവസങ്ങളില്‍ പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖലയില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. അടുത്ത രണ്ട് ദിവസങ്ങളില്‍ പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡല്‍ഹി, രാജസ്ഥാന് എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ജമ്മു, കശ്മീര്‍, ലഡാക്ക്, ഗില്‍ജിത്, ബാള്‍ട്ടിസ്ഥാന്‍, മുസാഫറാബാദ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അടുത്ത നാല് ദിവസങ്ങളില്‍ മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളില്‍ ഇടി മിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: