ഹൈദ്രാബാദ്: രാജ്യത്തെ ഡിജിറ്റല്‍ വിടവ്് നികത്തുന്നതിലാണ് സര്‍ക്കാരിന്റെ ശ്രദ്ധയെന്ന് കേന്ദ്ര ഐടി സഹമന്ത്രി ദേവുസിന്‍ ചൗഹാന്.ജി20 ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ രണ്ടാം കര്‍മ്മസമിതി യോഗത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.2025ഓടെ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ബ്രോഡ്ബാന്‍ഡ് സൗകര്യങ്ങളെത്തും.
ഇന്ത്യ 6ജി സാങ്കേതികവിദ്യ സജ്ജമാക്കാന്‍ ശ്രമിക്കുകയാണെന്ന് ദേവുസിന്‍ ചൗഹാന് പറഞ്ഞു. എല്ലാവരെയും ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുടെ ഭാഗമാക്കാനാണ് ശ്രമം.
ഡിജിറ്റല്‍ സാങ്കേതികവിദ്യകളിലും ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയിലും ദുര്‍ബല വിഭാഗങ്ങളുടെ ശാക്തീകരണത്തിന്റെ ആവശ്യകതയെക്കുറിച്ച് സാമൂഹികനീതി, ശാക്തീകരണ സഹമന്ത്രി എ നാരായണസ്വാമി ചൂണ്ടിക്കാട്ടി. ഇതിനായി സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വികസനത്തിന് പിന്നിലെ ചാലകശക്തിയാണ് ഡിജിറ്റല്‍ സാങ്കേതികവിദ്യയെന്നും ഇത് രാജ്യമെമ്പാടും വിവിധ തരം സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്റര്‍നെറ്റിന് ജീവിതത്തിന്റെ ഗതി മാറ്റാനും ഭരണത്തെയും ജീവിതശൈലിയെയും മാറ്റിമറിക്കാനും കഴിയുമെന്ന് ടെലികോം സെക്രട്ടറി ഡോ.ടി രാജാരാമന്‍ പറഞ്ഞു. ബന്ധം പുലര്‍ത്താത്തവരെ ബന്ധിപ്പിക്കുക, ഡിജിറ്റല്‍ ഉള്‍പ്പെടുത്തല്‍ സാങ്കേതികവിദ്യകളില്‍ സഹകരിക്കാനുള്ള അവസരം തുടങ്ങിയ നയപരമായ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ പ്രാപ്യവും താങ്ങാനാവുന്ന വിലയിലും ഉളളതായിരിക്കണം. ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ ചെലവ് കുറയ്ക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് പ്രധാനമാണെന്നും ടെലികോം സെക്രട്ടറി പറഞ്ഞു.
അംഗരാജ്യങ്ങളില്‍ നിന്നും ക്ഷണിക്കപ്പെട്ട രാജ്യങ്ങളില്‍ നിന്നും അന്താരാഷ്ട്ര സംഘടനകളില്‍ നിന്നുമുള്ള 140 ഓളം പ്രതിനിധികള്‍ മൂന്ന് ദിവസത്തെ യോഗത്തില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യം, സൈബര്‍ സുരക്ഷ, വൈദഗ്ധ്യം എന്നിവയിലായിരിക്കും ശ്രദ്ധ നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: