Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കാര്‍പാത്തിയന്‍ മലനിരകളിലേക്ക്

ഇന്നത്തെ എന്റെ യാത്ര മനസ്സിനെ നിരന്തരം അലട്ടികൊണ്ടിരുന്ന മഞ്ഞണിഞ്ഞ ആല്‍പ്‌സ് പര്‍വ്വത നിരകള്‍ക്കടുത്തുവരുന്ന യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട നോക്കത്താ ദൂരത്തില്‍ കിടക്കുന്ന റൊമാനിയയിലെ കാര്‍പാത്തിയന്‍ പര്‍വ്വതനിരകളിലേക്കാണ്.

കാരൂര്‍ സോമന്‍ by കാരൂര്‍ സോമന്‍
Apr 16, 2023, 08:23 pm IST
in Travel
FacebookTwitterWhatsAppTelegramLinkedinEmail

യാത്രകള്‍ അനുഭവം മാത്രമല്ല അറിവും അവസ്മരണീയങ്ങളുമാണ്. ഇന്നത്തെ എന്റെ യാത്ര മനസ്സിനെ നിരന്തരം അലട്ടികൊണ്ടിരുന്ന മഞ്ഞണിഞ്ഞ ആല്‍പ്‌സ് പര്‍വ്വത നിരകള്‍ക്കടുത്തുവരുന്ന യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട നോക്കത്താ ദൂരത്തില്‍ കിടക്കുന്ന റൊമാനിയയിലെ കാര്‍പാത്തിയന്‍ പര്‍വ്വതനിരകളിലേക്കാണ്. യൂറോപ്പില്‍ കരിങ്കടല്‍വരെ നീണ്ടുകിടക്കുന്ന ഈ അതുല്യ മനോഹര പ്രകൃതിദൃശ്യങ്ങള്‍, ഐതിഹാസിക സാംസ്‌കാരിക ചരിത്രം ഉണര്‍ന്നുകിടക്കുന്ന, കഥകളുറങ്ങുന്ന ഭ്രാന്തന്‍ കോട്ടകള്‍ പൂനിലാവുപോലെ മനസ്സിനെ തലോടിയിട്ട് കാലങ്ങള്‍ ഏറെയായി.  

സൂര്യകിരണങ്ങള്‍ സ്വര്‍ണ്ണമുരുക്കിയൊഴിച്ചതുപോലെ മണ്ണില്‍ പരന്നൊഴുകിയ സമയം ഈസ്റ്റ് ഹാമില്‍ നിന്ന് മകന്‍ സിബിന്‍ മരുമകള്‍ അര്‍ഷയും ചേര്‍ന്ന് കാറില്‍ എന്നെയും ലണ്ടനിലെ സാംസ്‌കാരിക പ്രവര്‍ത്തകന്‍ റജി നന്തിയാട്ടിനെയും കൂട്ടി ലണ്ടനിലെ ല്യൂട്ടന്‍ വിമാനത്താവളത്തിലേക്ക് തിരിച്ചു. ലണ്ടന്‍ നഗരത്തില്‍ പൂക്കള്‍ വിരിഞ്ഞ് പൂമണം പരത്തിയും മഞ്ഞണിഞ്ഞ തളിരുകള്‍ ഈറനണിഞ്ഞും നിന്നു. ഞങ്ങളെ അവിടെയെത്തിച്ചിട്ട് യാത്രാമംഗളങ്ങള്‍ നേര്‍ന്നവര്‍ മടങ്ങി. പല ഭാഗത്തും യാത്രികരുടെ തിരക്ക് കണ്ടു. ലണ്ടനടുത്തുള്ള പ്രമുഖ വിമാനത്താവളങ്ങളാണ് ഹീത്രോ, ഗാറ്റ് വിക്ക്, സ്റ്റാന്‍ സ്റ്റെഡ്. ഞാന്‍ താമസിക്കുന്നതിനടുത്തുള്ള വിമാനത്താവളമാണ് സിറ്റി. അവിടെ നിന്ന് ഒരു  മണിക്കൂറിലധികം കാറോടിച്ച് എന്തിന് ല്യൂട്ടന്‍ വിമാനത്താവളത്തിലേക്ക് വന്നുവെന്ന് ചോദിച്ചാല്‍ യൂറോപ്പ് രാജ്യങ്ങളിലേക്കുള്ള വിമാന കൂലി കുറവാണ്. ഇവര്‍ തണുത്തുറഞ്ഞു കിടക്കുന്ന മഞ്ഞുകാലം വിമാനക്കൂലി കുറച്ചും ചൂടുകാലം കൂട്ടിയുമാണ് വിമാന കമ്പനികളെ സംരക്ഷിക്കുന്നത്. ഇവിടെ മാത്രമല്ല സ്റ്റാന്‍ സ്റ്റെഡ്, സൗത്ത് എന്‍ഡില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ യാത്രികര്‍ സഞ്ചരിക്കാറുണ്ട്.  

എന്റെ മുന്നിലൂടെ ഒരാള്‍ വിറളിപിടിച്ചവനെപോലെ പെട്ടിയുമേന്തി ഓടുന്നു. അയാളുടെ പിറകെ  ഭാര്യയും അഞ്ചുവയസ്സ് പ്രായം വരുന്ന ഒരു പെണ്‍കുട്ടിയും വേഗതയില്‍ നടന്നു. മാതാപിതാക്കളുടെ വേഗതക്കൊപ്പം കുട്ടിക്ക് നടക്കാന്‍ സാധിക്കാതെ അവള്‍ ദയനീയമായി ഏങ്ങലടിച്ചു കരയുന്നു. മദാമ്മയുടെ സുന്ദര മുഖം വെറുപ്പിലിരുണ്ടു വന്നു. ഇടയ്‌ക്ക് എന്തോ പറഞ്ഞ് ശകാരിക്കുന്നു. അവരുടെ കണ്ണിലും മനസ്സിലും നിറയെ മനഃപ്രയാസമാണ്. താമസിച്ചെത്തിയതിന്റെ നിര്‍വികാരത അവരില്‍ തളംകെട്ടിക്കിടന്നു. വിമാനം വിട പറഞ്ഞുപോകുമോ എന്ന ഭയം മനസ്സിനെ മുറിപ്പെടുത്തുന്ന കാര്യമാണ്. സമാധാനപരമായി യാത്ര ചെയ്യേണ്ടവര്‍ ഒരു മണിക്കൂര്‍ മുന്‍പ് തന്നെ വിമാനത്താവളത്തില്‍ വന്നിരുന്നാല്‍ ഉള്ളില്‍ പുഞ്ചിരിതൂകി ആസ്വദിച്ചു തന്നെ വിഷാദ വികാരത്തിന്റെ അഗ്‌നി പടര്‍ത്താതെ യാത്ര ചെയ്യാന്‍ സാധിക്കും. കൊച്ചുകുഞ്ഞുങ്ങള്‍ തേങ്ങിക്കരഞ്ഞുകൊണ്ട് നടക്കേണ്ടി വരില്ല. അവര്‍ എന്തുകൊണ്ടാണ് താമസിച്ചതെന്നറിയില്ല. പ്രഭാതമുണരുന്നതേയുള്ളൂ. നിഷ്‌കളങ്ക മിഴികളോടെ മനസ്സില്‍ പ്രാര്‍ത്ഥിച്ചത് അവര്‍ക്ക് സന്തോഷകരമായ യാത്രയുണ്ടാകട്ടെയെന്നാണ്. അടുത്തു കണ്ട  റസ്റ്ററന്റില്‍ കണ്ണുകളുടക്കി. അവിടെ ബിയറിന്റെ ലഹരി നുകര്‍ന്നുകൊണ്ട് ഒരാള്‍ ഇരിക്കുന്നു.  അതിനടുത്തായി കവിളുകളില്‍ മുട്ടിയുരുമ്മി രണ്ട് യുവമിഥുനങ്ങള്‍ കാപ്പികുടിക്കുന്നു. ഞങ്ങള്‍ കാപ്പി വാങ്ങി കുടിച്ചു മടങ്ങി.  

പാസ്‌പോര്‍ട്ടും ടിക്കറ്റുമായി കൗണ്ടറിലെ ക്യൂവില്‍  ചെന്നു. എന്റെ മുന്നില്‍ കേരളത്തില്‍ നിന്നുള്ള മൂന്ന് യുവസുന്ദരിമാരില്‍ ഒരാള്‍ അടുത്തുനിന്ന സുഹൃത്തിനോടെ പരിഭവസ്വരത്തിലെന്തോ പറയുന്നത് കേട്ടപ്പോള്‍ മലയാളിയെന്ന് മനസ്സിലായി. ആ കുട്ടി തിരിഞ്ഞ് എന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കിയ നിമിഷങ്ങളില്‍ ഞാനൊന്ന് പുഞ്ചിരിച്ചു. ഒരു വിളറിയ മന്ദഹാസം ആ മുഖത്ത് തെളിഞ്ഞു. ലോകത്തിന്റെ ഏത് കോണില്‍ ചെന്നാലും വിനയവും ലാളിത്യവും സൗന്ദര്യവുമുള്ള, പഠിക്കുന്ന, ജോലി ചെയ്യുന്ന  മലയാളി പെണ്‍കുട്ടികളെ, കന്യാസ്ത്രീകളെ കാണാന്‍ സാധിക്കും. അതവര്‍ ഞൊറിവെച്ചുടുത്തു നടക്കുന്ന സാരിയുടെ മഹത്വംകൊണ്ടോ മുഖത്ത്  തേച്ചുപിടിപ്പിക്കുന്ന സൗന്ദര്യവര്‍ദ്ധകസാമഗ്രികള്‍കൊണ്ടോ അല്ല. അതിലുപരി കണ്ണിലും കവിളിലും ചുണ്ടിലും വിരിയുന്ന പുഞ്ചിരിയുടെ വിരുന്നൂട്ട് തന്നെയാണ്. മറ്റുള്ളവരില്‍ നിന്ന് മലയാളികളെ വ്യത്യസ്തരാക്കുന്നതും പ്രകൃതി വരദാനമായി നല്‍കിയ സൗന്ദര്യവും ഭംഗിയുമാണ്. അത് മറ്റുള്ളവരെപ്പോലെ മെനഞ്ഞുണ്ടാക്കുന്നതല്ല. എന്നെ നോക്കിയ പെണ്‍കുട്ടിയെ അധികം പരിചയപ്പെടാനൊന്നും ശ്രമിക്കാതെ ചോദിച്ചു. ‘എങ്ങോട്ട് പോകുന്നു’ മറുപടി കിട്ടിയത് അവര്‍ അയര്‍ലണ്ടിലേക്ക് ഏതോ മെഡിക്കല്‍ പരീക്ഷ എഴുതാന്‍ പോകുന്നു. ഞാന്‍ വിജയാശംസകള്‍ നേര്‍ന്നു. വളരെ ആദരവോടെ മധുരം നിറഞ്ഞൊരു പുഞ്ചിരി മാത്രമല്ല നന്ദിയും പറഞ്ഞു. നന്മകള്‍ വിളയുന്ന നാട്ടില്‍ നിന്ന് വന്നവരില്‍ കൂടുതലും നന്മകള്‍ നിറഞ്ഞവരും നമ്മുടെ സംസ്‌കാരത്തെ പ്രണയിക്കുന്നവരുമാണ്.  

എന്റെ സഞ്ചാരപഥങ്ങളില്‍ പല മലയാളികളെ  കണ്ടിട്ടുണ്ട്. അവരില്‍ തുളുമ്പി നില്‍ക്കുന്ന മാതൃഭാഷ വികാരസാന്ദ്രമായി പങ്കുവയ്‌ക്കുന്നതില്‍ യാതൊരു മടിയുമില്ലാത്തവര്‍. മറ്റ് ചിലരില്‍ പടര്‍ന്നുകയറുന്ന വിദേശ ഭാഷാ പരിജ്ഞാനം മുന്തിരിച്ചാറുപോലെ ഊറ്റികുടിച്ചങ്ങനെ ജീവിക്കും. മാതൃഭാഷ മനസ്സില്‍ തലോടി നിന്ന നിമിഷങ്ങളില്‍ ചിന്തിച്ചത് ഒരമ്മയുടെ ശാസനയില്‍ വളര്‍ന്നവര്‍ മാതൃഭാഷയെ സ്‌നേഹിക്കാതെയിരിക്കുമോ?  മാതൃഭാഷയോട് പലരും അജ്ഞത കാട്ടുന്നത് കണ്ടിട്ടുണ്ട്. ഏതൊരു പൗരന്റെയും സിരകളില്‍ കത്തിപ്പടരുന്ന വികാരമാണ് മാതൃഭാഷ. എത്രയോ രാജ്യക്കാര്‍ നാട്യമോ കാപട്യമോ കൂടാതെ ഹൃദയത്തില്‍ തട്ടി സംസാരിക്കുന്നു. അത് അനശ്വരമായ ഒരു സംസ്‌കാരത്തിന്റെ ഭാഗമാണ്. വിദേശ രാജ്യങ്ങളില്‍ ഇതുപോലുള്ള പെണ്‍ കുട്ടികള്‍ മാതൃഭാഷ ജീവന്റെ തുടിപ്പുകളായി തുള്ളിത്തുളുമ്പുന്ന ആഹ്ലാദത്തില്‍ പറയുന്നത് കേള്‍ക്കു മ്പോള്‍ അഭിമാനം മാത്രമല്ല ആദരവും തോന്നുന്നു.  

ഞങ്ങളുടെ യാത്ര വിസ് വിമാനത്തില്‍ റൊമാനിയയുടെ തലസ്ഥാനമായ ബുക്കാറസ്റ്റിലേക്കാണ്. ഇന്ത്യക്കാരായി ഞങ്ങള്‍ മാത്രമേയുള്ളൂ. എല്ലാ പരിശോധനകളും കഴിഞ്ഞ് മൂന്നാമത്തെ വീതിയുള്ള കോണിപ്പടിയിലൂടെ താഴേക്ക് ചവിട്ടി നടക്കവെ വെളുത്ത താടിയും നീണ്ടമുടിയുമുള്ള ഒരു വയസ്സന്‍ തട്ടി വീണു. പിറകെ നടന്ന യാത്രികന്‍ അദ്ദേഹത്തെ പിടിച്ചെഴുന്നേല്‍പ്പിച്ച് ഒപ്പം നടത്തി. മനസ്സില്‍ പെട്ടെന്ന് തോന്നിയത് വിമാനത്താവളത്തിനുള്ളില്‍ സ്ഫടികക്കിണ്ണം പോലെ നടപ്പാതകള്‍ തീര്‍ത്തവര്‍ക്ക് യാത്രികര്‍ക്ക് സുരക്ഷിതമായി താഴേക്ക് പോകാന്‍ ഒരു കോണ്‍വെയര്‍ ബെല്‍റ്റ് ഒരുക്കികൂടെ?  

വിമാനത്തില്‍ സീറ്റ് കണ്ടെത്തിയിരുന്നു. വിമാനം പുറപ്പെടുന്നത് ക്യാപ്റ്റന്‍ അറിയിച്ചു. ഇംഗ്ലീഷിനെ ക്കാള്‍ കൂടുതലും റൊമാനിയന്‍ (ലിംബാ റോമന്‍) ഭാഷയാണ് സംസാരിക്കുന്നത്. അടുത്ത സീറ്റിലിരുന്നവര്‍ സംസാരിക്കുന്നത് ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഈ ഭാഷ സ്പാനിഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍ ഭാഷയുമായി ബന്ധപ്പെട്ടതാണെന്ന് പഠിച്ചിട്ടുണ്ട്. വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ ഭാഷാശൈലി മൂല്യ നിര്‍ണ്ണയം എന്തിന് നടത്തണമെന്ന് എന്നോട് തന്നെ ചോദിച്ചു. അതിനുള്ള ഉത്തരം ഞാന്‍ തന്നെ കണ്ടെത്തി. ഈ ഭാഷകളുടെ ശൈലി അറിയാവുന്നതുകൊണ്ട് സ്വാഭാവികമായി ഒരു സംശയം തോന്നിയതാണ്. വിമാനം ലണ്ടനോട് വിടപറഞ്ഞ്  മറ്റൊരു ലോകത്തേക്ക് ഒഴുകിത്തുടങ്ങി. അത് ഭൂമിയെ കിഴടക്കി ഭരിക്കുന്ന നിശ്ശബ്ദമായ മൂടല്‍മഞ്ഞിന്റെ ലോകമാണ്. അലഞ്ഞുതിരിഞ്ഞു നടക്കുന്ന നീലിമ കലര്‍ന്ന മഞ്ഞില്‍ പ്രകാശരശ്മികള്‍ തിളങ്ങുന്നു.   ബുക്കാറസ്റ്റിലേക്ക് മൂന്ന് മണിക്കൂറിലധികം ദൂരമുണ്ട്. ഇടയ്‌ക്കൊന്നും നിര്‍ത്തില്ല. എയര്‍ ഹോസ്റ്റസ് അവരുടെ ഉന്തുവണ്ടി നിറയെ പലവിധ ജ്യൂസുകള്‍, ഭക്ഷണസാധനങ്ങളുമായിട്ടെത്തി. യാത്രികരെ വളരെ സ്‌നേഹിക്കുന്ന വിമാന കമ്പനി ഒരു തുള്ളി വെള്ളം ദാനമായി കുടിക്കാന്‍ നല്‍കില്ല. ഭക്ഷണസാധനങ്ങള്‍ക്ക് അന്യായ വിലയാണ് ഈടാക്കുന്നത്.  ഞാന്‍ ജനലിനെ അഭിമുഖീകരിച്ച് പുറത്തേക്ക്  നീലാകാശത്തില്‍ മിന്നിത്തിളങ്ങുന്ന മഞ്ഞുമലകളെ നോക്കിയിരുന്നു. അടുത്ത സീറ്റിലുള്ളവര്‍ മനസ്സില്‍ കുടിയേറിയ ചിന്തകളുമായി കണ്ണുകള്‍ തുറന്നിരുന്നു. എന്റെ ഒപ്പമുള്ള റജി നിമിഷനേരത്തിനുള്ളില്‍ ഉറക്കത്തിലാണ്ടുപോയി.  

ആകാശത്തിന്റെ ചിറകുകള്‍ക്കുള്ളിലിരുന്നവരെ ഉണര്‍ത്തിയത് മുഴങ്ങുന്ന വെടിയൊച്ചപോലെയുള്ള ക്യാപ്റ്റന്റെ ശബ്ദമാണ്. വിമാനം സൂര്യത്തിളക്കത്തില്‍ വെട്ടിത്തിളങ്ങുന്ന ആകാശ മഞ്ഞിലൂടെ  ഒഴുകിയൊഴുകി  മണ്ണിന്റെ പച്ചപ്പ് നിറഞ്ഞ ബുക്കാറസ്റ്റിന്റെ മടിത്തട്ടിലേക്കിറങ്ങി.  

പരിശോധനകള്‍ കഴിഞ്ഞ് അതിനുള്ളിലെ കടയില്‍ നിന്ന് വെള്ളം, പഴം, ആപ്പിള്‍ മുതലായവ വാങ്ങി ബാഗില്‍ വച്ചിട്ട് ടാക്‌സിക്കായി പുറത്തേക്ക് നടന്നു. ഞങ്ങള്‍ താമസിക്കുന്നത് നഗരമധ്യത്തിലുള്ള ഹോട്ടല്‍ മൈക്കലാഞ്ചലോയിലാണ്. ധാരാളം കാറുകള്‍ നിരനിരയായി കിടക്കുന്നു. അതിനടുത്തായി ഡ്രൈവേഴ്‌സ് കൂട്ടമായി നില്‍ക്കുന്നു. ഞങ്ങള്‍ അവരുടെയടുത്തേക്ക് നടന്നു. ഒരാള്‍ അടുത്തുകൂടി എങ്ങോട്ടാണ് പോകേണ്ടതെന്ന് ആരാഞ്ഞു. അവരുടെ ഭാഷയിലാണ് ചോദിച്ചത്. ഇംഗ്ലീഷ് അറിയില്ലെന്ന് മനസ്സിലായി. ഹോട്ടലിന്റെ പേര് പറഞ്ഞു. ഞങ്ങള്‍ ചോദിച്ചു. എത്ര രൂപയാണ് ടാക്‌സി കൂലി? ആ തുക അയാള്‍ പാലിന് പഞ്ചാരപോലെ ഇംഗ്ലീഷില്‍ പറഞ്ഞു. അത്രയൊക്കെ പഠിച്ചിട്ടുണ്ട്. വിദേശികള്‍ വന്നിറങ്ങുന്നിടത്ത് കേടുപാടുകളില്ലാതെ രക്ഷപ്പെടാന്‍ ഒരേയൊരു വഴി ഇംഗ്ലീഷ് കുറെയെങ്കിലും പഠിക്കുകയാണ് വേണ്ടത്. അരമണിക്കൂര്‍ മാത്രം ദൂരമുള്ള ഹോട്ടലിലേക്ക് ഇരട്ടി തുകയാണ് ചോദിച്ചതെന്ന് മനസ്സിലായി. ഞങ്ങളുടെ മുഖത്ത്  അസ്വസ്ഥത നിഴലിച്ചു. ഭാവനപോലെ ഭാവി കാണുന്ന മറ്റുള്ളവരെ ചൂഷണം ചെയ്യുന്നവര്‍ ഇവിടെ മാത്രമല്ല ഇന്ത്യയിലടക്കമുണ്ട്. ദുഷ്ടരെ കണ്ടാല്‍ ദൂരെ ദൂരെയെന്നപോലെ ഞങ്ങള്‍ മുന്നോട്ട് നടന്നു.

Tags: keralalondonടൂറിസംയാത്രMountains
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുരുവിന് പാദപൂജ ചെയ്യുന്ന എസ്.പി; യേശുദാസിന്‍റെ പാദം കഴുകുന്ന എസ്.പി. ബാലസുബ്രഹ്മണ്യം (ഇടത്ത്) യേശുദാസിന്‍റെ പാദങ്ങളില്‍ നമസ്കരിക്കുന്ന എസ് പി (വലത്ത്)
Kerala

യേശുദാസിനെ പാദപൂജ ചെയ്യുന്ന എസ്.പി. ബാലസുബ്രഹ്മണ്യം….വിജയം സ്വന്തം കഴിവെന്ന അഹങ്കാരമല്ല, ഗുരുക്കന്മാരുടെ പുണ്യമെന്ന എളിമയുടെ സംസ്കാരമിത്

Kerala

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ തീവ്ര മഴയ്‌ക്ക് സാധ്യത ; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

World

പലസ്തീൻ ആക്ഷൻ എന്ന ഭീകര സംഘടനയെ പിന്തുണച്ച് ബ്രിട്ടനിലുടനീളം പ്രകടനങ്ങൾ ; ലണ്ടനിൽ 42 പേർ അറസ്റ്റിലായി

Kerala

നാലുമാസം നമുക്ക് അധ്വാനിക്കാം; വികസിത കേരളത്തിനായി ബിജെപി അധികാരത്തിൽ വരണം, ആഹ്വാനം ചെയ്ത് രാജീവ് ചന്ദ്രശേഖർ

Kerala

കേരളത്തിൽ പിഎഫ്ഐയുടെ പ്രവർത്തനങ്ങൾ പലരൂപത്തിൽ സജീവം; എൽഡിഎഫ് യുഡിഎഫും പതിറ്റാണ്ടുകളായി ജനങ്ങളെ വഞ്ചിക്കുന്നു: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

5 വയസുകാരിയടക്കം 7 കുട്ടികളെ പീഡിപ്പിച്ചു : പ്രതി റിയാസുൾ കരീമിനെ പോലീസ് സ്റ്റേഷനിൽ കയറി മർദ്ദിച്ച് കൊലപ്പെടുത്തി നാട്ടുകാർ

കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ വാഹമാപകടം: 2 മരണം

രാമനവമി ദിനത്തില്‍ യോഗി ആദിത്യനാഥ് പെണ്‍കൂട്ടികളുടെ പാദപൂജ നടത്തുന്നു (നടുവില്‍) ശിവന്‍കുട്ടി (ഇടത്ത്)

ശിവന്‍കുട്ടിക്ക് പാദപൂജ ദുരാചാരം; ഇന്ത്യയിലെ കരുത്തനായ യോഗി ആദിത്യനാഥിന് പാദപൂജ എളിമയും ഗുരുത്വവും 

വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് യുവതിയെ പീഡിപ്പിച്ച വിരുതനെ പിടികൂടി

രാഹുൽ പ്രധാനമന്ത്രിയായാൽ കുഴപ്പങ്ങൾ ഉണ്ടാക്കുമെന്ന് വാദം : അതിന് അദ്ദേഹം പ്രധാനമന്ത്രിയാകുമോയെന്ന് നിങ്ങൾക്കറിയാമോയെന്ന് ബോംബെ ഹൈക്കോടതി

എറണാകുളത്ത് കണ്ടെയ്‌നര്‍ ലോറിയുമായി ഇതര സംസ്ഥാന മോഷണ സംഘം പിടിയില്‍

രാമായണം നാടകം പാകിസ്ഥാനിലെ കറാച്ചിയില്‍ അരങ്ങേറിയപ്പോള്‍ (ഇടത്ത്)

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാന്‍ മാറിയോ? പാകിസ്ഥാനിലെ കറാച്ചിയില്‍ രാമയണം നാടകം അരങ്ങേറി

ദൈവത്തിൽ വിശ്വാസമുള്ള ഏതൊരാൾക്കും ക്ഷേത്രത്തിന്റെ സ്വത്തുക്കളുടെ സംരക്ഷണത്തിനായി കോടതിയെ സമീപിക്കാം ; മദ്രാസ് ഹൈക്കോടതി

വിവിധ പോലീസ് സ്റ്റേഷനുകളിലെ കുപ്രസിദ്ധ കേസുകളിലെ പ്രതി അറസ്റ്റിൽ

സന്നിധാനത്തേക്ക് ട്രാക്ടര്‍ യാത്ര: എഡിജിപി എം.ആര്‍. അജിത്കുമാര്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചെന്ന് ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies