ന്യൂദല്‍ഹി: മോദിയുടെ ബിരുദവും ബിരുദാനന്തര ബിരുദവും വ്യാജമല്ലെന്ന് പണ്ട് മാധ്യമപ്രവര്‍ത്തകനും ഇപ്പോള്‍ കോണ്‍ഗ്രസ് എംപിയുമായ രാജീവ് ശുക്ല. മോദിയുടെ ബിരുദങ്ങള്‍ വ്യാജമാണെന്ന നുണ പ്രചരിപ്പിക്കുന്നതില്‍ നിന്നും പ്രതിപക്ഷനേതാക്കളോട് പിന്മാറാനും രാജീവ് ശുക്ള തന്നെ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.
രാജീവ് ശുക്ല മാധ്യമപ്രവര്‍ത്തകനായിരിക്കെ 2000-2001 ല്‍ മോദിജിയുമായി നടത്തിയ അഭിമുഖം:
ഇതിന് ഒരു കാരണമുണ്ട്. പണ്ട് മാധ്യമപ്രവര്‍ത്തകനായിരിക്കെ, രാജീവ് ശുക്ല അന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയായ മോദിയെ ഇന്റര്‍വ്യൂ ചെയ്തിരുന്നു. അന്ന് മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിട്ടില്ല. ആ അഭിമുഖത്തില്‍ മോദി താന്‍ വിദൂരവിദ്യാഭ്യാസത്തിലൂടെ ബിരുദവും ബിരുദാനന്തര ബിരുദവും എടുത്ത കാര്യം പറയുന്നുണ്ട്. അതേ സമയം താന്‍ കോളെജ് കാമ്പസില്‍ പോയിട്ടില്ലെന്നും മോദി വ്യക്തമാക്കുന്നുണ്ട്.
ഇപ്പോള്‍ ഈ വീഡിയോ ശ്രീജിത് പണിക്കര്‍ പങ്കുവെച്ചിരിക്കുകയാണ്. ഈ അഭിമുഖത്തില്‍ എന്ത് പഠിച്ചു എന്ന് ചോദിക്കുമ്പോള്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി എന്ന് മോദി ആദ്യം പറയുന്നുണ്ട്. പിന്നീടാണ് വിദൂരവിദ്യാഭ്യാസത്തിലൂടെ ബിരുദവും ബിരുദാനന്തരബിരുദവും നേടിയതിനെക്കുറിച്ച് സൂചിപ്പിക്കുന്നത്. ഈ അഭിമുഖത്തിലെ ആദ്യഭാഗം മാത്രം വെട്ടിയെടുത്താണ് മോദി കോളെജില്‍ പോയിട്ടില്ലെന്ന പ്രചാരണം ചില പ്രതിപക്ഷ പാര്‍ട്ടികള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. ഇതിനെതിരായാണ് ഇപ്പോള്‍ കോണ്‍ഗ്രസ് എംപിയായ രാജീവ് ശുക്ല തന്നെ മോദിയുടെ ബിരുദങ്ങളെപ്പറ്റി നുണ പ്രചരിപ്പിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി രംഗത്ത് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: