കര്‍ണാവതി(ഗുജറാത്ത്): ജാതിമതഭേദങ്ങള്‍ക്കപ്പുറം സമാജത്തെയാകെ ഏകീകരിക്കുകയാണ് ഈ കാലത്തിന്റെ ദൗത്യമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ആര്‍എസ്എസ് ചെയ്യുന്നത് സമാജത്തെ സംഘടിപ്പിക്കുക എന്ന ദൗത്യമാണ്. ധര്‍മ്മത്തിന്റെയും സംസ്കാരത്തിന്റെയും ദേശീയതയുടെയും അടിത്തറയില്‍ ജനത ഒന്നാകണം. അടിമത്തത്തിന്റെ മനോഭാവം പരിപൂര്‍ണമായി ഇല്ലാതാകണം. സ്വാര്‍ത്ഥചിന്തയില്‍ നിന്ന് മാറി രാഷ്ട്രസമാജം എന്ന ഭാവന ഉണരണം. സ്വാതന്ത്ര്യസമരകാലത്ത് ഡോ. അംബേഡ്കര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിദേശികള്‍ നമ്മുടെ രാജ്യത്തെ കീഴടക്കിയതല്ല, നമ്മളില്‍ ചിലര്‍ വെള്ളിത്തളികയിലാക്കി സ്വാതന്ത്ര്യം അടിയറ വച്ചതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്
കര്‍ണാവതിയില്‍ ആര്‍എസ്എസ് ഗുജറാത്ത് പ്രാന്തം സംഘടിപ്പിച്ച സമാജ് ശക്തിസംഗമത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്. സാമാജിക ഐക്യമില്ലാതെ രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാതന്ത്ര്യം പൂര്‍ണമാകില്ല, സര്‍സംഘചാലക് പറഞ്ഞു.
രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവവേളയിലാണ്. സ്വാതന്ത്ര്യം ഇല്ലാത്ത ഒരു നാടിന് ലോകത്തിന് മുന്നില്‍ സ്വന്തം തനിമയെ ഉയര്‍ത്തിക്കാട്ടാന്‍ കഴിയില്ല. അടിമത്തത്തില്‍ സ്വയം പ്രകടിപ്പിക്കാന്‍ കഴിയില്ല. ബാബാസാഹേബ് അംബേഡ്കര്‍ ഇത്തരം വിഷയങ്ങളെ സൂക്ഷ്മമായി പഠിച്ചു. സമൂഹത്തില്‍ കൂട്ടായ ഐക്യത്തിന്റെ അഭാവം മൂലമാണ് നാം അടിമകളായി മാറിയതെന്ന് അദ്ദേഹം പറഞ്ഞു. മഹാത്മാക്കളുടെ കാഴ്ചപ്പാടിന് അനുസരിച്ച് രാഷ്ട്രത്തെ സമുദ്ധരിക്കുക എന്നത് ആര്‍എസ്എസിന്റെ പ്രവര്‍ത്തനമാണ്. രാഷ്ട്രതാത്പര്യമുള്ള, വിവേചനരഹിതമായ, സദ്ഗുണമുള്ള, ഹിന്ദുസമാജത്തെ സൃഷ്ടിക്കാനാണ് ഡോ. ഹെഡ്ഗേവാര്‍ സംഘത്തിന് തുടക്കമിട്ടത്.
സൈനികര്‍ക്ക് മാത്രമല്ല, എല്ലാ ജനങ്ങള്‍ക്കും രാഷ്ട്രത്തെ സംബന്ധിച്ചുള്ള അവബോധം അനിവാര്യമാണ്. ലോകമെങ്ങും ഇന്ത്യയെ സംബന്ധിച്ച് ആദരവ് ഏറുകയാണ്. ആര്‍എസ്എസില്‍ സമാജം വിശ്വാസം അര്‍പ്പിക്കുന്നു. ഭാരതീയമായ സംസ്കാരത്തിലൂന്നി, ഭിന്നതകളില്ലാതെ സമാജത്തെ ഐക്യത്തിന്റെ നൂലിഴയില്‍ കോര്‍ക്കാന്‍ നമുക്കാകും. മാതൃരാജ്യത്തിന് വേണ്ടി കൂടുതല്‍ സമര്‍പ്പിക്കാനുള്ള സ്വയംസേവകന്റെ പ്രതിബദ്ധതയാണ് അതിന് ആധാരമെന്ന് സര്‍സംഘചാലക് പറഞ്ഞു.
ആര്‍എസ്എസ് പശ്ചിമക്ഷേത്ര സംഘചാലക് ഡോ. ജയന്തിഭായ് ബദാസിയ, ഗുജറാത്ത് പ്രാന്ത സംഘചാലക് ഡോ. ഭാരത് ഭായ് പട്ടേല്‍, കര്‍ണാവതി മഹാനഗര്‍ സംഘചാലക് മഹേഷ്ഭായ് പരീഖ് എന്നിവര്‍ വേദിയില്‍ സന്നിഹിതരായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: