അസ്താന: കസാക്കിസ്ഥാനിലെ അസ്താനയില്‍ നടന്ന ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണനേട്ടവുമായി ഇന്ത്യന്‍ താരം അമന് സെഹ് രാവത്. കിര്‍ഗിസ്ഥാന്റെ അല്‍മാസ് സ്മാന്‍ബെക്കോവിനെ നാലിനെതിരെ ഒമ്പത് പോയിന്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. പുരുഷ വിഭാഗം 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഇനത്തിലാണ് സ്വര്‍ണം നേടിയത്.
ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്. ഇതോടെ 57 കിലോഗ്രാം ഇനത്തില്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും സ്വര്‍ണം ഇന്ത്യക്കാണെന്ന പ്രത്യേകതയുമുണ്ട്. ടോക്യോ ഒളിമ്പിക്സില്‍ വെളളി മെഡല്‍ നേടിയ രവി കുമാര്‍ ദഹിയ ആണ് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ജേതാവായത്.രവികുമാറിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് അമന് സെഹ് രാവതിന് അവസരം ലഭിച്ചത്.അണ്ടര്‍ 23 വിഭാഗത്തില്‍ ലോക ചാമ്പ്യനാണ് അമന് സെഹ് രാവത്.
79 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ ദീപക് മിര്‍ക തജിക്കിസ്ഥാന്റെ ശു ഹ്റത ബോസോറവിനെ 12-1ന്്് പരാജയപ്പെടുത്തി വെങ്കലം നേടി. ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം ഒരു സ്വര്‍ണവും മൂന്ന് വെളളിയും 9 വെങ്കലവും ഉള്‍പ്പെടെ 13 ആയി.
രുപിന് ഗഹ്ലവത്്( പുരുഷ 55 കിലോ ഗ്രീക്കോ റോമന്‍),അന് തിം പങ്കല്‍(വനിതാ 53 കിലോഗ്രാം ഫ്രീ സ്റ്റൈല്‍), നിഷ ദഹിയ( വനിതാ 68 കിലോഗ്രാം ഫ്രീസ്റ്റൈല്‍) എന്നിവരാണ് വെളളിനേട്ടത്തിനുടമകള്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: