മൊപാഡോ : വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കര്‍ തെക്ക് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്ക് സന്ദര്‍ശനത്തില്‍.
നിയമനിര്‍മ്മാണ സഭ പ്രസിഡന്റ് എസ്പെറാന്‍സ ബയാസുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി . ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സഹകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും മൊസാംബിക്കിന്റെ സുസ്ഥിര വികസനത്തിന് ഇന്ത്യയുടെ പിന്തുണ ആവര്‍ത്തിക്കുകയും ചെയ്തു.
ഭീകരതയ്ക്കെതിരെയുള്ള പ്രതിരോധം, ദുരന്തങ്ങളെ നേരിടാനുള്ള കരുത്ത്, ഹരിത വളര്‍ച്ച എന്നിവയെക്കുറിച്ചം സംസാരിച്ചു.132 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള ടിക്ക-ബുസി-നോവ-സോഫല റോഡ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ബുസി പാലവും ഡോ. ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. ഇരുരാജ്യങ്ങളുമായുളള സൗഹൃദത്തിന്റെ പ്രതീകമായി ഇന്ത്യയാണ് പാലം നിര്‍മ്മിച്ച് നല്‍കിയത്.
മൊസാംബിക്ക് ഗതാഗത- വാര്‍ത്താവിനിമയ മന്ത്രിയും പോര്‍ട്ട് ആന്‍ഡ് റെയില്‍ അതോറിറ്റി ചെയര്‍മാനുമായ മാറ്റിയൂസ് മഗലയുമായും വിദേശകാര്യ മന്ത്രി ചര്‍ച്ച നടത്തി. ട്രെയിന്‍ ശൃംഖല വിപുലീകരിക്കുന്നത്, വൈദ്യുതി വാഹനങ്ങള്‍ , ജലപാത എന്നിവ സംബന്ധിച്ചും ആശയവിനിമയം നടന്നു.
മഗലയ്ക്കൊപ്പം മപുട്ടോയില്‍ നിന്ന് മച്ചാവയിലേക്ക് ഇന്ത്യയില്‍ നിര്‍മ്മിച്ച ട്രെയിനില്‍ വിദേശകാര്യ മന്ത്രി സഞ്ചരിച്ചു. റെയില്‍ ഇന്ത്യ ടെക്നിക്കല്‍ ആന്‍ഡ് ഇക്കണോമിക് സര്‍വീസ് സിഎംഡി രാഹുല്‍ മിത്തലും യാത്രയില്‍ പങ്കാളിയായി.മാപുട്ടോയിലെ ശ്രീ വിശ്വംഭര മഹാദേവ ക്ഷേത്രത്തില്‍ ജയ്ശങ്കര് പ്രാര്‍ത്ഥന നടത്തി.
മാപുട്ടോയില്‍ ഹൈക്കമ്മീഷണര്‍ നല്കിയ സ്വീകരണത്തില്‍ ജയ്ശങ്കര് സമൂഹത്തില്‍ നിന്നുളള പ്രധാന വ്യക്തികളുമായി സംവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: