ഗുവഹത്തി: അസം സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിട്ടു. ചാങ്സാരിയില് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി ഗുവാഹത്തി എയിംസ് രാജ്യത്തിന് സമര്‍പ്പിച്ചു. നാല്‍ബാരി, നാഗോണ്‍, കൊക്രജാര്‍ എന്നിവിടങ്ങളിലെ മൂന്ന് മെഡിക്കല്‍ കോളേജുകളും ഉദ്ഘാടനം ചെയ്തു.
വടക്ക് കിഴക്കന്‍ മേഖലയിലെ ജനങ്ങള്‍ക്ക് ആദ്യത്തെ എയിംസ് ലഭിച്ചിരിക്കുകയാണെന്നും ഇത് പ്രദേശത്തെ ജനങ്ങള്‍ക്ക് വളരെയധികം പ്രയോജനപ്പെടുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ വടക്ക് കിഴക്കന്‍ മേഖലയില്‍ ഗതാഗത രംഗവും ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായി അദ്ദേഹം പറഞ്ഞു.
ദശാബ്ദങ്ങളായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ അഴിമതിയും അസ്ഥിരതയും പ്രാദേശികവാദവും മൂലം വെല്ലുവിളികള്‍ നേരിടുകയിരുന്നു.
2014ന് ശേഷം രാജ്യത്ത് 300 പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 15 പുതിയ എയിംസുകളുടെ ജോലികള്‍ പുരോഗമിക്കുകയാണെന്നും അവയില്‍ മിക്കതും ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
രാജ്യത്തെ ക്ഷയരോഗ മുക്തമാക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി സാങ്കേതിക വിദ്യ ആരോഗ്യമേഖലയുടെ വളര്‍ച്ചയ്ക്ക് മികച്ച പങ്കുവഹിച്ചെന്നും വ്യക്തമാക്കി.
ഐഐടി ഗുവാഹത്തിയില്‍ അസം അഡ്വാന്‍സ്ഡ് ഹെല്‍ത്ത് കെയര്‍ ഇന്നൊവേഷന് ഇന്‍സ്റ്റിറ്റിയൂട്ടിന് അദ്ദേഹം തറക്കല്ലിട്ടു. ആസാമിലെ 1.1 കോടി ഗുണഭോക്താക്കള്‍ക്ക് പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് പി എം ജെ എ വൈ കാര്‍ഡുകളും വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: