പ്രയാഗ് രാജ് : ഗുണ്ടാ നേതാവും രാഷ്ട്രീ യ നേതാവുമായ ആതിഖ് അഹമ്മദിന്റെ മകന് അസദ് അഹമ്മദ് ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് ഝാന്‍സിയില്‍ നടത്തിയ ഏറ്റുമുട്ടലില്‍ (എന്‍കൗണ്ടറില്‍ ) കൊല്ലപ്പെട്ടു
അസദ് അഹമ്മദിന്റെ സുഹൃത്ത് ഗുലാമിനേയും പോലീസ് വധിച്ചു. അസദ് അഹമ്മദിന്റെ തലയ്ക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഝാന്‍സിക്ക് സമീപം ഗുലാമിനൊപ്പം അസദ് ഒളിച്ചിരിക്കുകയായിരുന്നു.
ഇരുവരില്‍ നിന്നും വിദേശ ആയുധങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. അസദിനെയും ഗുലാമിനെയും ജീവനോടെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും അവര്‍ ടാസ്ക് ഫോഴ്സ് സംഘത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന് യുപി എസ്ടിഎഫ് എഡിജി അമിതാഭ് യാഷ് പറഞ്ഞു.
ആതിഖ് അഹമ്മദ അപ്നദള്‍ എന്ന സ്വന്തം രാഷ്ട്രീയ സംഘടനയുടെ പ്രസിഡന്റ് ആയിരുന്നു. 100 ലധികം കേസുകള്‍ .. ഇപ്പോള്‍ ജയിലിലാണ്. അവരുടെ എല്ലാ സമ്പത്തും സര്‍ക്കാറിലേക്ക് കണ്ടുകെട്ടിയിരുന്നു
” ആസാദും അദ്ദേഹത്തിന്റെ സഹായി ഗുലാമും പൊലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പൊലീസ് തിരിച്ച് വെടിയുര്‍ത്തപ്പോളാണ് ആസാദ് കൊല്ലപ്പെട്ടത്. ഇത് പുതിയ ഇന്ത്യയാണെന്ന് കുറ്റവാളികള്‍ക്കുള്ള സന്ദേശമാണ്. ഉത്തര്‍പ്രദേശ് ഭരിക്കുന്നത് യോഗി സര്‍ക്കാരാണ്, കുറ്റവാളികള്‍ക്ക് സംരക്ഷണം നല്കുന്ന സമാജ്വാദി പാര്‍ട്ടി സര്‍ക്കാരല്ല. അഭിഭാഷകന് ഉമേഷ് പാലിന്റെയും പൊലീസ് ഉദ്യോഗസ്ഥന്റെയും കൊലയാളികളുടെ വിധി ഇതായിരുന്നു”ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു.
കൊല്ലപ്പെട്ടവര്‍ ഉമേഷ് പാല് കേസില്‍ പൊലീസിന്റെ ‘വാണ്ടഡ്’ പട്ടികയില്‍പ്പെട്ടവരാണ്. ഇരുവരുടെയും തലയ്ക്കു 5 ലക്ഷം രൂപ വീതം വിലയിട്ടിരുന്നു. 2006ല്‍ ഉമേഷ് പാല് എന്നയാളെ തട്ടിക്കൊണ്ടുപോയ കേസില്‍ ആതിഖ് അഹമ്മദിനും മറ്റു രണ്ടു പേര്‍ക്കും കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.
ഉമേഷ് പാലിന്റെ കൊലപാതകത്തിന് ശേഷം അസദ് അഹമ്മദ് ലഖ്നൗവിലേക്ക് രക്ഷപ്പെട്ടു. പിന്നീട് കാണ്‍പൂരിലേക്കും തുടര്‍ന്ന് മീററ്റിലേക്കും താമസം മാറിയ അദ്ദേഹം ഡല്‍ഹിവഴി മധ്യപ്രദേശിലേക്ക് പലായനം ചെയ്യാന്‍ തീരുമാനിച്ചു. ഝാന്‍സിയിലെത്തിയ ഇയാളെ പൊലീസ് തടഞ്ഞു. തുടര്‍ന്നാണ് ഏറ്റുമുട്ടല്‍. ഝാന്‍സിയിലെ ബബിന റോഡില്‍ നടന്ന ഏറ്റുമുട്ടലില്‍ 42 റൗണ്ടുകളാണ് വെടിയുതിര്‍ത്തത്.
2005ല്‍ ബിഎസ്പി എംഎല്‍എ രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷിയായിരുന്നു അഭിഭാഷകനായ ഉമേഷ് പാല്. ഫെബ്രുവരി 24 ന്, പ്രയാഗ്രാജിലെ വീടിന് പുറത്ത് പകല്‍ ആക്രമണത്തില്‍ വെടിയേറ്റു മരിച്ചു. അദ്ദേഹത്തിന് കാവല്‍ നിന്ന സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.ആക്രമണത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഉത്തര്‍പ്രദേശിലെ ക്രമസമാധാന നിലയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കാരണമാവുകയും സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ ശക്തമായ വിമര്‍ശനം നേരിടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: