ന്യൂദല്‍ഹി : നികുതി വെട്ടിപ്പ് നടത്തുകയും വിദേശനാണയ വിനിമയ നിയന്ത്രണ ചട്ടം ലംഘിച്ചെന്നും ആരോപിച്ച് ബിബിസിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കേസെടുത്തു. ഫെമ (ഫോറിന് എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്)നിയമം ലംഘിച്ചെന്നാരോപിച്ചാണ് നടപടി. സ്ഥാപനത്തിലെ രണ്ട് മുതിര്‍ന്ന ജീവനക്കാരോട് ഇഡി ഓഫീസില്‍ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ബിബിസിയുടെ ദല്‍ഹി, മുംബൈ ഓഫീസുകളില്‍ കേന്ദ്ര അന്വേഷണ സംഘം പരിശോധനകള്‍ നടത്തിയിരുന്നു. ഇന്ത്യയില്‍ നിന്നും ബിബിസി നേടിയ ലാഭം വകമാറ്റിയതുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകളുണ്ടായെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിബിസി കേസെടുത്തിരിക്കുന്നത്.
ബിബിസി ആദായനികുതി കാര്യത്തില്‍ ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കുന്നില്ലെന്നും ലാഭവിഹിതം രാജ്യത്തുനിന്ന് പുറത്തുകൊണ്ടുപോകുമ്പോഴുള്ള മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല. ആദായ നികുതി വകുപ്പ് അയച്ച നോട്ടീസുകള്‍ക്ക് കൃത്യമായ മറുപടി നല്‍കിയിട്ടില്ലെന്നുമുള്ള ആരോപണങ്ങളെ തുടര്‍ന്നാണ് ബിബിസിയില്‍ തെരച്ചില്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: