ഡോ.ദേവദാസ് മേനോന്/
ഡോ.സുകുമാര്‍ കാനഡ
യമദേവന് കണ്ണുകളടച്ച് ധ്യാനനിരതനായി തപോനിദ്രയിലാണ്ടു. ഞാനും ഈശ്വരനില്‍ സ്വയം സമര്‍പ്പിച്ച് കണ്ണുകളടച്ചു. ഏറെനേരം കഴിഞ്ഞ് ഞാനുണര്‍ന്നപ്പോള്‍ എന്റെ ഇന്ദ്രിയങ്ങള്‍ പൂര്‍വാവസ്ഥയെ പ്രാപിച്ചു. ഗുരുദേവന് എനിക്കുപദേശിച്ച രഥകല്പ്പനയെക്കുറിച്ച് ഞാന്‍ കൂടുല്‍ വിചാരം ചെയ്തു.
രഥത്തിലെ സഞ്ചാരിയുടെ സമീപമിരിക്കുന്ന, സാരഥിയാകുന്ന, മേധാശക്തിയാണ ്പ്രത്യക്ഷമായ ആത്മാവിനുവേണ്ടി തീരുമാനങ്ങള്‍ എടുക്കുന്ന പ്രബലശക്തി. കാഴ്ച, കേള്‍വി, മണം, സ്പര്‍ശം, സ്വാദ് എന്നിവയ്ക്കായുള്ള ഇന്ദ്രിയങ്ങളാണ് രഥത്തില്‍ കെട്ടിയിട്ടുള്ള കുതിരകള്‍. രഥത്തില്‍, അവ സഞ്ചാരിയില്‍ നിന്നും ഏറ്റവും അകലെയാണുള്ളത്. കുതിരകളാകുന്ന പഞ്ചേന്ദ്രിയങ്ങളാണ് ബാഹ്യലോകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മനസ്സിന് നല്‍കുന്നത്. ഈ ലോകവിഷയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുമ്പോള്‍ മാത്രമേ അവ മനസ്സില്‍ സ്വീകരിക്കപ്പെടുകയുള്ളു. മനസ്സിലെത്തിയ വിഷയവിവരങ്ങള്‍ തരം തിരിച്ച് ബുദ്ധിക്ക് സമര്‍പ്പിക്കപ്പെടുന്നതിനു മുന്‍പ് മനസ്സ് സ്വയം ആ വിഷയങ്ങളുമായി യഥേഷ്ടം വിഹരിക്കുകയും ചെയ്യുന്നുണ്ട്. ആത്യന്തിക തീരുമാനം ബുദ്ധിയുടേതാണ്, വിഭ്രാന്തി ബാധിച്ച് മേധാശക്തി മന്ദതയിലായിപ്പോയാല് പെട്ടെന്നുതന്നെ ബുദ്ധിയുടെ മൗനസമ്മതം നേടാന്‍ മനസ്സിന ്കഴിയുന്നു. ബുദ്ധിക്ക് തീരുമാനമെടുക്കാന്‍ കഴിയാതെ ദേഹത്തിലെ അവയവങ്ങള്‍ മനസ്സിന്റെ താളത്തിനനുസരിച്ച് ചഞ്ചലമാവുന്നു. ബുദ്ധിയെ, ഇന്ദ്രിയങ്ങളാല്‍ ആകര്‍ഷിക്കപ്പെടുന്ന മനസ്സിന്റെ ചാഞ്ചാട്ടത്തിനു വിട്ടുകൊടുക്കാതെ നേതൃസ്ഥാനത്ത് അവരോധിക്കുക എന്നതാണ് സാധകന് നേരിടുന്ന വെല്ലുവിളി.
എന്റെ ഗുരു വീണ്ടും പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. ‘ശരിയാണ്. ബുദ്ധിയാണിതില് സുപ്രധാനമായിട്ടുള്ളത്. എന്നാല്‍ നമ്മുടെ ശരീരത്തെ, അതായത് സഞ്ചാരി ഒരിക്കലും തന്റെ രഥത്തെ മറക്കരുത്. രഥം ഗതാഗതയോഗ്യമാക്കി അറ്റകുറ്റങ്ങള്‍ തീര്‍ത്ത് തയ്യാറാക്കി നിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ദേഹം വേണ്ടരീതിയില്‍ പരിപാലിച്ചും പോഷകം നല്‍കിയും നിരന്തരം വ്യായാമം ചെയ്തും സദാ തയ്യാറാക്കി, വഴക്കമുള്ളതാക്കി നിര്‍ത്തണം. ബാഹ്യലോകവുമായി ബന്ധപ്പെടാന്‍ ഉപകരിക്കുന്ന അവയവങ്ങളും കൈകാലുകളും സദാനിയന്ത്രണത്തില് നിര്‍ത്തണം.ശരീരത്തിനു വേണ്ടത്ര ആരോഗ്യമില്ലാതിരിക്കുക, ഭക്ഷണത്തിനും ഉറക്കത്തിനും നിയന്ത്രണമില്ലാതിരിക്കുക, വ്യായാമമില്ലാതിരിക്കുക, എന്നീ ശീലങ്ങള്‍ മന്ദതയും ദേഹാസ്വാസ്ഥ്യവും ഉണ്ടാക്കും. ഇക്കാര്യങ്ങള്‍ സംസാരിക്ക് മാത്രമല്ല, മോക്ഷകാംഷികള്ക്കും ഒരുപോലെ ബാധകമാണ്. കഠിനമായ ദിനചര്യകളും നിരാഹാരവ്രതവും ദേഹത്തെ ദുര്‍വിനിയോഗം ചെയ്യുന്നതിനു തുല്യമാണ്. ബുദ്ധിപൂര്‍വ്വം ഒരു മദ്ധ്യമാര്‍ഗം സ്വീകരിക്കുന്നതാണ് അഭികാമ്യം. യോഗാസനങ്ങള്‍, പ്രാണായാമം, ഭക്ഷണനിയന്ത്രണം എന്നിവ നിത്യവും അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ഇന്ദ്രിയങ്ങളെ പൂര്‍ണമായും അടച്ചുപൂട്ടിവയ്ക്കുന്നത് ബുദ്ധിയല്ല. പ്രകൃതിയിലെ സൗന്ദര്യവും അതിലെ വൈവിദ്ധ്യവും നമ്മിലെത്തിക്കുന്നത് ഇന്ദ്രിയങ്ങളാണ്. പ്രകൃതിയോ, എല്ലാറ്റിലും പിറകിലുള്ള പരംപൊരുളിന്റെ പ്രാഭവത്തെപ്പറ്റി നമ്മിലറിവു നിറയ്ക്കുന്നു. ഒരുവന് തന്നിലെ ഊര്‍ജ്ജത്തെ കേവലമായ ഇന്ദ്രിയസുഖാര്ജനത്തിനായി വിനിയോഗിക്കരുത്. മറിച്ച് ഇന്ദ്രിയങ്ങള്‍ വഴി നമ്മിലെത്തുന്നപ്രകൃതിയുടെ വിശാലവൈവിദ്ധ്യവും, രാത്രിയിലെ നക്ഷത്രഖചിതമായ ആകാശദൃശ്യവും, നറുപുഷ്പസൗരഭ്യവും, സ്നേഹസ്പര്‍ശവും, ശിശുക്കളുടെ നിഷ്ക്കളങ്കലീലകളും, ചെറുജീവികളുടെ കളികളുമെല്ലാം നമ്മെശുദ്ധസൗന്ദര്യത്തെ ആസ്വദിപ്പിക്കാന്‍ പര്യാപ്തരാക്കണം, അവ നമ്മെ പ്രചോദിപ്പിക്കണം. സസൂക്ഷ്മനിരീക്ഷണത്തിനുള്ള പാടവം വര്‍ദ്ധിപ്പിച്ച്, മനോമര്ക്കടന്റെ ചഞ്ചലവലയത്തില് വീഴാതെ, സശ്രദ്ധമായി ജീവിക്കുമ്പോള്‍, നമ്മില്‍ ജ്ഞാനത്തിന്റെ പാതയും, അജ്ഞാനത്തിന്റെ പാതയുംതമ്മില് വിവേചിച്ചറിയാനുള്ള വിവേകമുണ്ടാവുന്നു. സദാമാറിക്കൊണ്ടിരിക്കുന്ന വസ്തുക്കള്‍ ഏതെന്നും നിതാന്തമായി ഇളകാതിരിക്കുന്ന വസ്തുവേതെന്നും നമ്മലറിവുറയ്ക്കുന്നു. എല്ലാതരത്തിലുമുള്ള ധ്യാനസപര്യകളും ഭക്തിസാധനകളും മനോബുദ്ധികളെ ആത്മസന്ധാരണത്തിനുതകും വിധം നമ്മെ സജ്ജരാക്കുന്നു. ആത്മസാക്ഷാത്കാരത്തിലേക്ക് നയിക്കുന്നു.’
അദ്ദേഹം തുടര്‍ന്നു:’പക്ഷേ മാര്‍ഗം അന്തിമലക്ഷ്യമാണെന്ന തെറ്റിദ്ധാരണയുണ്ടാവാതെ നോക്കണം. അല്ലെങ്കില്‍, ഒരിക്കലും അവസാനിക്കാത്ത ആത്മശുദ്ധീകരണവും ആചാരനിഷ്ഠയും നമ്മിലെ ദേഹത്വ അഭിമാനം, ദേഹേന്ദ്രിയ മനഃഉപകരണത്തോടുള്ള മമതാബന്ധം, കൂടുതല്‍ ദൃഢതയുള്ളതാക്കും. മാത്രമല്ല, പ്രായോഗികതലത്തില്‍ പരിപൂര്‍ണത എന്നത്, മനുഷ്യന്റെ, ദേഹേന്ദ്രിയ മനഃഉപകരണത്തിന് അസാദ്ധ്യമാണ്, അതാവശ്യവുമില്ല. ആത്മാവ് ഏത് പ്രകടിതഭാവത്തിലായാലും യാതൊരുവിധ അപൂര്‍ണ്ണതകള്‍ക്കും അതിനെ ബാധിക്കാനാവില്ല. താമരപ്പൂവിനെ അതു വിരിഞ്ഞുനില്ക്കുന്ന കുളത്തിലെ ചെളിയൊരിക്കലും ബാധിക്കാതിരിക്കുന്നതുപോലെയാണത്. വിവേകവികാസമുണ്ടാവാന് ദേഹരൂപമെടുത്ത ജീവാത്മാവ് അതിന്റെ മൂലസ്രോതസ്സായ പരമാത്മാവിലേയ്ക്ക് ഉന്മുഖമായി നീങ്ങിയാല്‍ മാത്രം മതി.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: