ന്യൂദല്‍ഹി : ഇന്ത്യയില്‍ അടുത്ത 10-12 ദിവസം കോവിഡ് ബാധിതരുടെ എണ്ണം ഉയര്‍ന്ന് നില്‍ക്കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ട്. അതിന് ശേഷം കുറയും. ചില പ്രദേശങ്ങളില്‍ പതിവായി കോവിഡ് ബാധിതര്‍ ഉണ്ടാകുന്ന രീതിയിലേക്ക് രോഗം മാറുകയാണന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഇങ്ങനെ വരുമ്പോള്‍ രോഗബാധിതരുടെ എണ്ണം താരതമ്യേന സ്ഥിരമായിരിക്കും.
രോഗികള്‍ വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറവാണ്. ഒമൈക്രോണിന്റെ ഉപ വകഭേദമായ എക് സ് ബി ബി .1.16 ആണ് നിലവില്‍ കോവിഡ് രോഗികളുടെ വര്‍ദ്ധനവിന് കാരണം.
രാജ്യത്തുടനീളം രോഗികള്‍ വര്‍ദ്ധിച്ചതിനാല്‍ ആശുപത്രികളിലെ തയ്യാറെടുപ്പ് വിലയിരുത്താന്‍, ആരോഗ്യ മന്ത്രാലയം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാജ്യവ്യാപകമായി മോക്ക് ഡ്രില്ലുകള്‍ നടത്തിയിരുന്നു. പല സംസ്ഥാനങ്ങളും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും മാസ്ക് വീണ്ടും നിര്‍ബന്ധമാക്കുകയും ചെയ്തു.
ഇന്ത്യയില്‍ 7,830 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചതായി ബുധനാഴ്ച സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച 5,676 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
പുതുതായി 16 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ദല്‍ഹി, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ 2 പേര് വീതവും ഗുജറാത്ത്, ഹരിയാന, മഹാരാഷ്ട്ര, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഓരോ മരണവും ആണ് സ്ഥിരീകരിച്ചത്. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ ആകെ സംഖ്യ 5,31,016 ആയി ഉയര്‍ന്നു. കേരളത്തില്‍ നേരത്തേ ഉണ്ടായ അഞ്ച് മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: