കമ്പാല : ഉഗാണ്ടയിലെ ഇന്ത്യന്‍ ബിസിനസ് സമൂഹവുമായി വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ ചര്‍ച്ച നടത്തി. ഇന്ത്യ-ഉഗാണ്ട ഉഭയകക്ഷി ബന്ധത്തിന് അവര്‍ നല്കിയ സംഭാവനകളെ അഭിനന്ദിക്കുന്നതായി മന്ത്രി പറഞ്ഞു.
ഇരു രാജ്യങ്ങളുടെയും വളര്‍ച്ചയും വികാസവും ഉള്‍ക്കൊള്ളുന്ന ബിസിനസ് ബന്ധങ്ങളുടെ പാലം കെട്ടിപ്പടുക്കുന്നത് തുടരണമെന്നും ജയശങ്കര്‍ ആവശ്യപ്പെട്ടു.
ഇന്ത്യയുടെ പുരോഗതിയും സമൃദ്ധിയും ഉഗാണ്ടയ്ക്ക് ഗുണം ചെയ്യുമെന്നും അതിന്റെ അനുഭവങ്ങള്‍ ഉഗാണ്ടയുടെ വികസനത്തില്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഉഗാണ്ടയിലും മൊസാംബിക്കിലും വിദേശകാര്യമന്ത്രി സന്ദര്‍ശനം നടത്തുന്നുണ്ട്. 2010 ന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ വിദേശകാര്യ മന്ത്രി മൊസാംബിക് സന്ദര്‍ശിക്കുന്നത്.മൊസാംബിക്ക് വിദേശകാര്യ മന്ത്രി വെറോണിക്ക മകാമോയുമായി സംയുക്ത കമ്മീഷന്റെ അഞ്ചാമത് സെഷനില്‍ ഡോ. ജയശങ്കര്‍ സഹ അധ്യക്ഷത വഹിക്കും.
മൊസാംബികിലെ ഇന്ത്യന്‍ പ്രവാസികളുമായും ജയശങ്കര്‍ ആശയവിനിമയം നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: