Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

അഭ്യസ്തവിദ്യരായ ക്രൈസ്തവ സമൂഹം ‘വിചാരധാര’ വായിക്കട്ടെ

രാഷ്‌ട്രത്തിന് ഭീഷണിയായേക്കാവുന്ന സംഗതികളെ തുറന്നു കാട്ടിയാണ് സംഘം ഇതു വരെ മുന്നോട്ടു പോയിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2023, 07:10 am IST
in Parivar

സഖാക്കന്മാരും കോൺഗ്രസുകാരും കൂടി ‘വിചാരധാര’യും കൊണ്ട് ഓടി നടക്കുവാണ്. എന്തായാലും നന്നായി എന്നേ പറയാനുള്ളൂ.. എന്റെ അഭിപ്രായത്തിൽ സൈബറിടങ്ങളിൽ അതിലെ വരികൾ ഉദ്ധരിച്ച് മാത്രം നിങ്ങൾ നടന്നാൽ പോരാ.. ഈ മീനച്ചൂടിൽ നിങ്ങൾ ഓരോ ക്രൈസ്തവരുടേയും വീടുകളിലേക്ക് പോകണം. എന്നിട്ട് ഒരു ‘വിചാരധാര’ അവർക്ക് വായിക്കാൻ കൊടുക്കണം. അതിൽ നിന്നും നിങ്ങൾ തെരഞ്ഞെടുക്കുന്ന ഏതെങ്കിലും വരികളോ ഖണ്ഡികയോ അല്ല, മുഴുവൻ പുസ്തകവും നൽകണം. എന്നിട്ട് സ്വയം വായിച്ച് മനസ്സിലാക്കാൻ പറയണം. അന്നത്തോടെ തീരും ക്രൈസ്തവരെ അപ്പാടെ പൊട്ടന്മാരാക്കി കബളിപ്പിക്കാമെന്നു ചിന്തിക്കുന്ന നിങ്ങളുടെ മധുര മനോഹര കിനാശ്ശേരി.. ധൈര്യമുണ്ടോ…?

രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ രണ്ടാമത്തെ സർസംഘചാലകായിരുന്ന മാധവ സദാശിവ ഗോൾവാൽക്കർ എന്ന ഗുരുജി, 1940-1973 കാലഘട്ടത്തിനിടയിൽ വ്യത്യസ്ത സാഹചര്യങ്ങളെ മുൻനിറുത്തി നടത്തിയ പ്രഭാഷണങ്ങളേയും എഴുതിയ കത്തുകളേയും അടിസ്ഥാനപ്പെടുത്തി, പ്രൊഫ. എം. എ. വെങ്കിട്ടറാവുവിന്റെ എഡിറ്റിംഗിൽ ബാംഗ്ലൂരിലെ വിക്രമ പ്രകാശൻ പുറത്തിറക്കിയ Bunch of Thoughts എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് വിചാരധാര. ആ പുസ്തകത്തിന്റെ ആമുഖത്തിൽ തന്നെ പ്രൊഫ. എം. എ. വെങ്കിട്ടറാവു ഇപ്രകാരം പറയുന്നുണ്ട്..” Naturally the idea contained here are his, but the words are ours..” എന്നു പറഞ്ഞാൽ ഗുരുജി പറഞ്ഞ ആശയം കടം കൊണ്ട് ഞങ്ങളുടേതായ വാക്കുകളിലാണ് ഇത് എഴുതപ്പെട്ടിട്ടുള്ളത് എന്നാണ്.. 

വിചാരധാരയിലെ “ആഭ്യന്തര ഭീഷണികൾ” എന്ന പേരിലുള്ള ഭാഗമാണല്ലോ നിലവിലെ വിവാദ വിഷയം. “ക്രൈസ്തവരും മുസ്ലീങ്ങളും കമ്യൂണിസ്റ്റുകളും ഭാരതത്തിന്റെ ആഭ്യന്തര ഭീഷണികളാണെന്ന്” ഗോൾവൽക്കർ പറഞ്ഞിട്ടില്ലേ എന്നതാണല്ലോ വാദം.. നിലവിൽ ക്രൈസ്തവ സമൂഹം, സംഘത്തോടും പരിവാർ പ്രസ്ഥാനങ്ങളോടും അടുക്കുന്നുവെന്ന തോന്നൽ വന്നപ്പോഴാണ് ഇരിക്കപ്പൊറുതി ഇല്ലാതെ ചിലർ വിചാരധാരയുമായി ഓടിനടക്കുന്നത്. അതിനാൽ ആ ഭാഗം നമുക്ക് ആദ്യം പരിശോധിക്കാം..

 ഭാരതത്തിൽ നടന്നു കൊണ്ടിരുന്ന വ്യാപകമായ മതപരിവർത്തന ശ്രമങ്ങളും അതിലൂടെ ഉയർന്നുവന്ന വിഘടനവാദത്തിന്റേയും പശ്ചാത്തലത്തിൽ അത്തരം പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നവരെയാണ് ആഭ്യന്തര ഭീഷണിയായി അന്നദ്ദേഹം വിശേഷിപ്പിച്ചത്. ഭാരതത്തിന്റെ സ്വത്വം തകർത്തു കൊണ്ട്, മതംമാറ്റത്തിലൂടെ ഭാരതത്തിൽ ക്രൈസ്തവ സാമ്രാജ്യം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച അക്കാലത്തെ All India Conference of christians ന്റെ നയത്തെ കൂടി വിമർശിച്ചു കൊണ്ടാണ് അത് പറയുന്നത്. അക്കാലത്ത് മതംമാറ്റം നിർബ്ബാധം നടന്നിരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ, ഭാരതത്തിൽ നിന്നും അടർത്തി മാറ്റുവാനായി അവിടത്തെ ചില തീവ്ര ക്രൈസ്തവ ഗ്രൂപ്പുകൾ വിഘടന വാദം വളർത്തുകയും “ഇന്ത്യൻ പട്ടികൾക്ക് ഈ മണ്ണിൽ പ്രവേശനമില്ല” എന്നൊക്കെ എഴുതി വയ്‌ക്കുകയും ചെയ്ത കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ഗുരുജി നടത്തിയ പ്രഭാഷണം

 ക്രിസ്തു ദേവന്റെ മഹത്വം സൂചിപ്പിച്ചു കൊണ്ട് ഗുരുജി, അന്നത്തെ മതംമാറ്റ-വിഘടനവാദ ലോബികളോട് ചിലത് ചോദിക്കുന്നുണ്ട്. പാവപ്പെട്ടവർക്കും അശരണർക്കുമായി സർവ്വസ്വവും നൽകുവാൻ ആഹ്വാനം ചെയ്ത ക്രിസ്തുദേവന്റെ പിൻതുടർച്ച അവകാശപ്പെടുന്ന നിങ്ങൾക്ക് എങ്ങനെയാണ് എല്ലാവരിൽ നിന്നും പിടിച്ചു പറിച്ചും വെട്ടിപ്പിടിച്ചും അധികാരം നേടാൻ ആഗ്രഹിക്കുന്ന സാമ്രാജ്യത്വ മോഹികളാകാൻ കഴിയുക ? മറ്റുള്ളവർക്കായി രക്തം നൽകുവാൻ സ്വയം മാതൃകയായി ആഹ്വാനം ചെയ്ത ആ വലിയ മനുഷ്യന്റെ പേര് ദുരുപയോഗം ചെയ്തു കൊണ്ട് എങ്ങനെയാണ് നിങ്ങൾക്ക് മറ്റുള്ളവരുടെ രക്തം ഊറ്റുന്നവരായി മാറാൻ കഴിയുക..? ക്രിസ്തുദേവന്റെ മഹത്വം ഉയർത്തിപ്പിടിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ആഹ്വാനങ്ങൾക്ക് കടകവിരുദ്ധമായി പ്രവർത്തിക്കുന്ന, ജന്മം കൊണ്ട രാഷ്‌ട്രത്തെക്കാൾ കൂറ് മറ്റു പലതിനോടും കാട്ടി, ഈ നാടിനെ വിഭജിക്കാൻ ആഗ്രഹിച്ച അക്കാലത്തെ മതംമാറ്റ- വിഘടനവാദ ലോബികൾ, ഭാരതത്തിന്റെ ആഭ്യന്തര ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയതിനെ, ഗുരുജി സമസ്ത ക്രൈസ്തവരേയും ആഭ്യന്തര ഭീഷണിയെന്നു വിളിച്ചുവെന്ന് വ്യാഖ്യാനിക്കുന്ന സഖാക്കന്മാരും കോൺഗ്രസുകാരും ഇരുവരേയും നിയന്ത്രിക്കുന്ന സുടാപ്പികളും ആടിനെ പട്ടിയാക്കുന്ന സ്ഥിരം കുബുദ്ധിയാണ് ഈ വിഷയത്തിലും നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് തുടക്കത്തിൽ സൂചിപ്പിച്ചതു പോലെ വിചാരധാരയുടെ പരിപൂർണ്ണ പുസ്തകവുമായി ക്രൈസ്തവ സമൂഹത്തിന് ഇടയിലേക്ക് ഇറങ്ങിച്ചെല്ലുവാനുള്ള ധൈര്യം ഇവർ കാട്ടണം. അഭ്യസ്തവിദ്യരായ ക്രൈസ്തവ സമൂഹം ആ പുസ്തകം വായിക്കട്ടെ.. അവരുടെ യുക്തിക്ക് അനുസരിച്ച് അതിനെ വിലയിരുത്തട്ടെ.. അതോടെ നിങ്ങളുടെ പൂച്ചു പൊളിയുമെന്നു മാത്രം..

സമാനമാണ് മുസ്ലീങ്ങളെ കുറിച്ചുള്ള പരാമർശവും സമസ്ത മുസ്ലീങ്ങളും പ്രവാചകനുമൊക്കെ ഭാരതത്തിന്റെ ആഭ്യന്തര ഭീഷണിയാണെന്ന പരാമർശം എവിടേയും ഗുരുജി പറഞ്ഞിട്ടില്ല. പിന്നെ ആരെ കുറിച്ചാണ് പറഞ്ഞത്..? അതറിയണമെങ്കിൽ സ്വാതന്ത്ര്യത്തിന് മുൻപു തന്നെ മതാടിസ്ഥാനത്തിൽ ഭാരതത്തെ വെട്ടിമുറിക്കാനായി നടത്തപ്പെട്ട ഗൂഢാലോചനയെ കുറിച്ചും അതിനായി നടന്ന രക്തരൂക്ഷിത കലാപങ്ങളെ കുറിച്ചും അറിയണം. അതിന്റെ പശ്ചാത്തലത്തിൽ, മുസ്ലീങ്ങൾക്കായി ഒരു രാഷ്‌ട്രം വേണമെന്ന നിലയിൽ 1947 ൽ ഭാരതത്തെ മുറിച്ച് പാക്കിസ്ഥാൻ എന്ന മുസ്ലീം രാഷ്‌ട്രം ഉണ്ടാക്കിയ ശേഷവും ഭാരതത്തിന്റെ മണ്ണിൽ നിന്നു കൊണ്ട് പാക്കിസ്ഥാനു വേണ്ടി വാദിക്കുന്നവരെയാണ് വളരെ വ്യക്തമായ ഭാഷയിൽ ഗുരുജി, ആഭ്യന്തര ഭീഷണി എന്നു വിളിച്ചത്. പാക്കിസ്ഥാന്റെ ഭാഗമാകണമെന്ന ആവശ്യമുയർത്തി, കേരളത്തിന്റെ തെരുവോരങ്ങളിൽ പോലും സ്വാതന്ത്ര്യത്തിന് മുൻപ് ജിന്നയ്‌ക്കായി മുദ്രാവാക്യം വിളിച്ചു കൊണ്ടു നടന്നവർ, സ്വാതന്ത്ര്യം കിട്ടിയ ഉടൻ ഒരു സുപ്രഭാതത്തിൽ മാനസാന്തരപ്പെട്ട് ഭാരതത്തെ സ്നേഹിക്കുന്നവരായി മാറി എന്നു വിശ്വസിക്കുവാൻ മാത്രം ദീർഘ വീക്ഷണത്തോടെ ചിന്തിക്കുന്ന ക്രാന്തദർശിയായ ഗുരുജിയെ പോലൊരാൾ മണ്ടനല്ലാത്തതു കൊണ്ടാണ് ശക്തമായ ഭാഷയിൽ അത്തരക്കാരെ സൂക്ഷിക്കണമെന്ന് ഗുരുജി ആഹ്വാനം ചെയ്തത്. സ്വാതന്ത്ര്യം കിട്ടി 75 വർഷങ്ങൾക്കിപ്പുറവും ഭാരതം വിഘടിച്ചു കാണണമെന്ന് ആഗ്രഹിക്കുന്ന പാക്കിസ്ഥാൻ വാദികൾ നമുക്ക് ചുറ്റുമുണ്ടെന്ന യാഥാർത്ഥ്യം തിരിച്ചറിയുമ്പോഴാണ് ഗുരുജിയുടെ വാക്കുകൾ അന്വർത്ഥമാക്കപ്പെടുന്നത്. EMS നമ്പൂതിരിപ്പാടിന്റെ ഒന്നാം കമ്മ്യൂണിസ്റ്റ് സർക്കാരിനെ താഴെയിറക്കാൻ ഇന്ത്യൻ മുസ്ലീം ലീഗ് നടത്തിയ നെറികെട്ട നീക്കത്തെയേയും ഉദാഹരണമായി ഗുരുജി ചൂണ്ടിക്കാട്ടുന്നുണ്ട്. മാത്രമല്ല ഇത്തരമൊരു പ്രഭാഷണം ഗുരുജി നടത്തുന്നത് 1965-70 കാലഘട്ടങ്ങളിലാണെന്നോർക്കുക. മുസ്ലീങ്ങൾക്കായി സ്വന്തം രാജ്യമെന്ന നിലയിൽ ഭാരതത്തിൽ നിന്നും വേർപ്പെട്ടു പോയിട്ടും കിഴക്കൻ പാക്കിസ്ഥാനിൽ നിന്നും (ഇന്നത്തെ ബംഗ്ലാദേശിൽ ) നിന്നും മുസ്ലീം സമൂഹം, നിർബാധം ആസാമിലേക്ക് അനധികൃതമായ കുടിയേറ്റം നടത്തുകയും അതിലൂടെ തദ്ദേശീയരായ ആസാം ജനതയുടെ തൊഴിൽ അവസരങ്ങളും മറ്റ് ആനുകൂല്യങ്ങളും കവർന്നെടുക്കുകയും ചെയ്യുന്ന സാഹചര്യം സംജാതമാകുകയും ഭാവിയിൽ ആസാം പോലും കിഴക്കൻ പാക്കിസ്ഥാനിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടേക്കാം എന്ന ഒരവസ്ഥ ഉണ്ടാകുകയും ചെയ്ത പശ്ചാത്തലത്തിൽ ഗുരുജി നടത്തിയ പ്രഭാഷണത്തെ 60 വർഷങ്ങൾക്കിപ്പുറം  ദുർവ്യാഖ്യാനം നടത്താൻ മാത്രമേ സാധിക്കൂ..

മൂന്നാമതായി കമ്മ്യൂണിസ്റ്റുകളെ കുറിച്ച് സൂചിപ്പിച്ച കാര്യങ്ങൾ. ആദ്യ രണ്ടുകൂട്ടരേയും അടച്ചാക്ഷേപിച്ചു കൊണ്ടല്ല ഗുരുജി എവിടേയും സംസാരിച്ചിട്ടുള്ളത്. ക്രൈസ്തവരിലും മുസ്ലീങ്ങളിലും ഭാരതത്തോടു കൂറില്ലാതെ, വിഘടന വാദം വളർത്തുന്നവരെ കുറിച്ച് മാത്രമാണ് അദ്ദേഹം സംസാരിച്ചിട്ടുള്ളത്. എന്നാൽ കമ്മ്യൂണിസ്റ്റുകളുടെ കാര്യത്തിൽ ആഭ്യന്തര ഭീഷണിയാണെന്നത് തരംതിരിച്ച് പറയേണ്ട കാര്യമില്ല. അടച്ചാക്ഷേപിച്ചു തന്നെ പറയാം അവർ ആഭ്യന്തര ഭീഷണിയാണ്. 1965 ൽ ഇന്ത്യാ-ചൈന യുദ്ധസമയത്ത് ഭാരതം ഭാരതത്തിന്റേതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന മണ്ണിനു വേണ്ടി യുദ്ധം ചെയ്യുന്നുവെന്ന് ഭാരതത്തിന്റെ മണ്ണിൽ നിന്നു കൊണ്ട് ഈ രാഷ്‌ട്രം നൽകിയ എല്ലാം ആനുകൂല്യങ്ങളും കൈപ്പറ്റിക്കൊണ്ട് ഒരുളുപ്പുമില്ലാതെ പറഞ്ഞ കമ്മ്യൂണിസ്റ്റുകളെയല്ലാതെ ആരെയാണ് നല്ല വടിവൊത്ത ഭാഷയിൽ ആഭ്യന്തര ഭീഷണി എന്നു വിശേഷിപ്പിക്കാനാകുക..? സ്വതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത കാലം മുതൽ ഇങ്ങോട്ട് ഭീകരവാദികളുടെ മനുഷ്യത്വത്തിന് വേണ്ടി മാത്രം കേഴുന്ന, ഭാരതത്തെ തുണ്ടംതുണ്ടമായി വെട്ടി മുറിക്കുമെന്ന് ആഹ്വാനം ചെയ്യുന്നവർക്കായി വാദിക്കുന്ന, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി എന്നു പറയാൻ മടിക്കുന്ന, കാശ്മീർ ഭാരതത്തിന്റെ ഭാഗമാണെന്ന് ഇനിയും സമ്മതിക്കാൻ തയ്യാറാകാതെ DYFI യോടൊപ്പം DYFK യും ഉയർത്തിക്കാട്ടുന്ന, ചങ്കിലെ ചൈനയെ കുറിച്ച് കാവ്യങ്ങൾ രചിക്കുന്ന, കമ്മ്യൂണിസ്റ്റുകൾ അന്നും ഇന്നും ആഭ്യന്തര ഭീഷണി തന്നെയാണ്. ഒരു സംശയവുമില്ല..

 വിചാരധാരയിലെ “ആഭ്യന്തര ഭീഷണികൾ” എന്ന അദ്ധ്യായം ഏറ്റവും പ്രായോഗികമാകുന്നത് കമ്മ്യൂണിസ്റ്റ്കളുടെ കാര്യത്തിൽ മാത്രമാണ്. കാരണം അന്നും ഇന്നും ഭാരതത്തോടുള്ള നിഷേധാത്മക സമീപനത്തിൽ അവർക്ക് ഒരു മാറ്റവും ഇല്ല. 

ഒരു കാര്യം വളരെ വ്യക്തമായി പറയാം. ഭാരതം ഇനിയൊരു അടിമത്വത്തിലേക്ക് പോകുവാനോ ശിഥിലമാക്കുവാനോ അനുവദിക്കില്ല എന്ന ദൃഢനിശ്ചയത്തോടെ കഴിഞ്ഞ 98 വർഷമായി ഭാരതത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് രാഷ്‌ട്രീയ സ്വയംസേവക സംഘം. കാലാകാലങ്ങളിൽ സാഹചര്യത്തിനനുസരിച്ച് രാഷ്‌ട്രത്തിന് ഭീഷണിയായേക്കാവുന്ന സംഗതികളെ തുറന്നു കാട്ടിയാണ് സംഘം ഇതു വരെ മുന്നോട്ടു പോയിട്ടുള്ളത്. ഇനിയും അത് തുടരും. അത്തരത്തിൽ രാഷ്‌ട്രത്തിന് ഭീഷണിയായി ഉയർന്നു വരുന്നത് ഹിന്ദു സംഘടനയായാലും ക്രൈസ്തവ സംഘടനയായാലും മുസ്ലീം സംഘടനയായാലും സിഖ് സംഘടനയായാലും ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടിയായാലും സധൈര്യം സംഘം അത് വിളിച്ചു പറയും. തുറന്നുകാട്ടും.. കാരണം രാഷ്‌ട്രമാണ് പ്രധാനം.. അതു കഴിഞ്ഞേയുള്ളൂ മറ്റെന്തും…

ഡോ. വൈശാഖ് സദാശിവൻ

Tags: ഐഎസ്ആര്‍എസ്എസ്പുസ്തകംഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍വിചാരധാര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.