ന്യൂദല്‍ഹി : ഈ വര്‍ഷം രാജ്യത്ത് സാധാരണ തോതില്‍ കാലവര്‍ഷം ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുളള
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷ കാലത്ത് 96 ശതമാനം മഴ ലഭിക്കുമെന്ന് ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം രവിചന്ദ്രന്‍ വെളിപ്പെടുത്തി.
ഈ വര്‍ഷം ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ 83.5 സെന്റീമീറ്റര്‍ മഴ ലഭിക്കും. ഇത് സാധാരണ നിലയാണെന്നും രവിചന്ദ്രന്‍ പറഞ്ഞു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്ത് ഉപദ്വീപ് മേഖലയിലും അതിനോട് ചേര്‍ന്നുള്ള കിഴക്കന്‍ മധ്യ, വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും വടക്കുപടിഞ്ഞാറന്‍ ഇന്ത്യയുടെ ചില ഭാഗങ്ങളിലും സാധാരണ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് മാധ്യമങ്ങളോട് സംസാരിച്ച ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ.മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു.
വടക്കുപടിഞ്ഞാറന്‍ ഇന്ത്യയുടെ ചില ഭാഗങ്ങളിലും പടിഞ്ഞാറന്‍ മധ്യ ഇന്ത്യയിലും വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെ ചില ഭാഗങ്ങളിലും സാധാരണ മുതല്‍ സാധാരണയിലും താഴെയുള്ള മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് ഡോ.മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു. മണ്‍സൂണ്‍ കാലത്ത് എല്‍ നിനോ അവസ്ഥകള്‍ വികസിക്കാന്‍ സാധ്യതയുണ്ടെന്നും മണ്‍സൂണ്‍ സീസണിന്റെ രണ്ടാം പകുതിയില്‍ അതിന്റെ ആഘാതം ദൃശ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ എല്‍ നിനോ വര്‍ഷങ്ങളും മഴയുടെ തോത് കുറയ്ക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: