Sunday, June 22, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അജ്ഞതയുടെ മൂടുപടങ്ങള്‍ നീക്കുന്ന ആത്മാന്വേഷണം

ദശോപനിഷത്തുക്കളില്‍ സുപ്രധാനമാണ് കഠോപനിഷത്ത്. നചികേതസ് എന്ന പന്ത്രണ്ടു വയസ്സുള്ള ബാലന്‍ നടത്തുന്ന ആത്മീയയാത്രയുടെ കഥ. യമദേവനില്‍ നിന്നും ആത്മജ്ഞാനം കേവലം ഒരറിവായി സിദ്ധിച്ച നചികേതസില്‍ അത് നിതാന്തമായ ഉണര്‍വായി മാറിയ കഥ വേദാന്തത്തില്‍ താല്‍പ്പര്യമുള്ള എല്ലാവരിലും വിസ്മയമുളവാക്കുന്നതാണ്.

Janmabhumi Editorial Desk by Janmabhumi Editorial Desk
Apr 10, 2023, 10:17 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഡോ.ദേവദാസ് മേനോന്‍/  

ഡോ.സുകുമാര്‍ കാനഡ 

എന്റെ ഗുരു പറഞ്ഞു.’ഒന്നാന്തരം ചോദ്യമാണത്. ഈശ്വരന്റെ വിക്ഷേപം ആവരണം, എന്നീ ശക്തിവിശേഷങ്ങളാണ് ഇങ്ങനെ പരിമിതമായ തോന്നലുകള്‍ നമ്മിലുണ്ടാക്കുന്നത് എന്നേ പറയുവാന്‍ കഴിയൂ. ആത്മാന്വേഷണം കൊണ്ട് അജ്ഞതയുടെ മൂടുപടങ്ങള്‍ ഓരോന്നോരോന്നായി നമുക്ക് കീറിയെറിയാന്‍ കഴിഞ്ഞേക്കും. അതായത്ആവരണങ്ങളെ ഇല്ലാതാക്കുവാന്‍ നമുക്കാവും. എന്നാല്‍ വിക്ഷേപത്തിന്റെ കാര്യം ഭിന്നമത്രേ! നമ്മെ സ്വാധീനിക്കുന്ന വിക്ഷേപമെന്ന പ്രതിഭാസം സദാ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അത് ഈശ്വരന്റെ ലീലയാകുന്നു. നാടകമാകുന്നു. ഒരു നാടകത്തിലെ നടന് ചിലപ്പോള്‍ താന്‍ നടിക്കുന്ന കഥാപാത്രത്തോട് അദമ്യമായ ചേര്‍ച്ച തോന്നിയെന്നുവരാം. അതുപോലെയാണ് ഒരുജീവന്‍ തനിക്ക് കിട്ടിയ നാമരൂപങ്ങളോട് തീവ്രമായ ഒരാസക്തിയുണ്ടായിഅതുമായി താദാത്മ്യഭാവത്തിലാവുന്നത്. നാടകം പോലെയത് മുന്നോട്ടുപോവുമ്പോള്‍ തന്റെ ഭാഗം അതിഭംഗിയായി അഭിനയിക്കുമ്പോള്‍, അത് വെറും അഭിനയം മാത്രമാണെന്ന വസ്തുത നടന്‍ വിസ്മരിക്കുന്നതുപോലെയാണത്. നടന്‍ നടിക്കുന്ന കഥാപാത്രവുമായി ഐക്യപ്പെടുന്നത് മൂഢത്വമാണ്. ചിലപ്പോഴത് അപകടകാരിയുമാണ്. നാടകം തീര്‍ന്നാലും കഥാപാത്രമായി തുടര്‍ന്നു ജീവിക്കുന്ന നടന്റെ അവസ്ഥ പരിതാപകരമത്രേ.  

വാസ്തവത്തില്‍ നല്ലൊരു നടന് പലതരം വേഷങ്ങള്‍ ലഭിക്കുകയും അവയ്‌ക്കായി പലവിധത്തിലുള്ള വേഷവിധാനങ്ങള്‍ആവശ്യമായും വരും. അയാള്‍ ആ  വേഷങ്ങള്‍ ഒരോന്നും ഭംഗിയായി അഭിനയിച്ച്, വേഷമഴിച്ചുവച്ച് പുതിയകഥാപാത്രങ്ങളിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്. നല്ലൊരു നടന് ഈ വേഷപ്പകര്‍ച്ച അനായാസമായി സാധിക്കുന്നു. അതുപോലെ ജീവാത്മാവിനെ പൊതിഞ്ഞിരിക്കുന്ന വേഷവിധാനങ്ങള്‍ മാത്രമാണ് ബുദ്ധി, മനസ്സ്, ശരീരം എന്നിവയെന്ന് ജ്ഞാനിക്ക് നന്നായറിയാം. അയാള്‍ തനിക്കുള്ള വേഷം ഭംഗിയായി നടിക്കുന്നു. തനിക്കുംതന്റെ വേഷങ്ങള്‍ക്കും, തന്റെ കൂടെ ചുറ്റും നിന്ന് അഭിനയിക്കുന്നവരുടേയും പൊരുളായി എന്നും നിലകൊള്ളുന്നത് സര്‍വസ്വതന്ത്രവും അപരിമേയവുമായ ഉണ്മമാത്രമാണെന്ന് അപ്പോഴും അയാള്‍ അറിയുന്നു.’

ഒന്നുനിര്‍ത്തിയിട്ട് യമദേവന്‍ തുടര്‍ന്ന് പറഞ്ഞു. ‘എന്നാല്‍ സംസാരിയാകട്ടെ, തനിക്കു നിയതമായി ലഭിച്ച വേഷങ്ങളുമായി ഐക്യപ്പെട്ട്, അച്ഛന്‍, മകന്‍, ഭാര്യ, ഭര്‍ത്താവ്, ഭൃത്യന്‍ തുടങ്ങിയ ഭാവപ്രതീതികളുമായി ജീവിച്ച് ആവേഷങ്ങളില്‍ വന്നുചേരുന്ന ആശങ്കകള്‍ക്കും, ആകുലതകള്‍ക്കും, ഭീതികള്‍ക്കും, ധാരണകള്‍ക്കും വശംവദമാവുന്നു.  

നാടകം കഴിഞ്ഞാലും, ദീര്‍ഘനിദ്രയിലാണ്ടു വീണാലും, ദേഹാവസാനമായാലും, ഈവികാര വിക്ഷുബ്ധതകള്‍ അയാളില്‍നിന്നും അകലുന്നില്ല. ഇങ്ങനെ സമാര്‍ജിച്ച, ഇനിയും പ്രശാന്തിയടയാത്ത പ്രതീതികളും, ഇഷ്ടാനിഷ്ടങ്ങളും, ആസക്തികളും തുടര്‍ന്നുള്ള ഒരുസമൂര്‍ത്തീകരണത്തിന്, സംസാരിയായുള്ള തുടര്‍ജീവിതത്തിന് നിദാനമാകുന്നു. ആത്മവിചാരത്തിലൂടെ അജ്ഞതയെല്ലാം സമൂലം ഇല്ലാതായി ആത്മസാക്ഷാത്ക്കാരമാവുന്നതുവരെ ഇത് തുടര്‍ന്നു കൊണ്ടേയിരിക്കും. ജ്ഞാനിയെ സംബന്ധിച്ചിടത്തോളം, സമ്പത്തിന്‍മേലുള്ള തന്റെ അവകാശം കേവലം ക്ഷണികമാണെന്നും, ഈശ്വരന്റെ സ്വപ്‌നത്തില്‍തന്നെ ഏല്പിച്ചിരിക്കുന്ന താല്‍ക്കാലിക രക്ഷാധികാരി സ്ഥാനം മാത്രമാണ് ഇപ്പറയുന്ന യജമാനത്വമെന്നും ഉള്ള അറിവോടെയാണ ്ജ്ഞാനി വര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സ്ഥാനം അയാള്‍ അവധാനതയോടെ, എന്നാല്‍ പ്രശാന്തബുദ്ധിയോടെ നിര്‍വഹിക്കുകയും ചെയ്യുന്നു. ജ്ഞാനി തന്റെ സമ്പത്ത് മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുമ്പോഴും താന്‍ ചെയ്യുന്നത് പുണ്യപ്രവൃത്തിയാണെന്ന വൃഥാഭിമാന പ്രതീതി അയാളില്‍ അങ്കുരിക്കുന്നില്ല. ജ്ഞാനിയില്‍ കര്‍ത്തൃത്വബോധവുമില്ല. കാരണം എല്ലാമെല്ലാം ഈശ്വരശക്തിയാണെന്നയാള്‍ തിരിച്ചറിയുന്നു. ഈ ശക്തിയും പ്രാഭവവും തന്റേതാണെന്ന് കരുതി, താനാണ് കര്‍ത്താവും, ഭോക്താവുമെന്ന് നിശ്ചയിച്ച് അവയുടെ ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കുന്ന സംസാരിയുടെ ഔദ്ധത്യം എത്രവലുതാണെന്ന് നോക്കൂ. നിന്റെ ചുറ്റുപാടും നിറയെ അത്തരക്കാരെകാണാം. ഉന്നതവിദ്യാഭ്യാസമുള്ളവരും, ഉന്നതനേട്ടങ്ങള്‍ കൈവരിച്ചവരും അക്കൂട്ടത്തിലുണ്ട്. എത്രവലിയ നേട്ടങ്ങള്‍ക്കുടമകളായാലും അവര്‍പ്രതീക്ഷിക്കുന്ന അംഗീകാരം മറ്റുള്ളവരില്‍ നിന്നും ലഭിക്കാതെ വരുമ്പോള്‍ അവര്‍ പ്രക്ഷുബ്ധരാകുന്നു. ഹതാശരാകുന്നു.’ ഗുരുവില്‍ നിറഞ്ഞു വിരാജിക്കുന്ന ഉള്‍ക്കാഴ്ചയുടെ കൃത്യതയും തെളിച്ചവും എന്നെ ആശ്ചര്യഭരിതനാക്കി.

Tags: വേദകഥ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗാധിയുടെ മായാഭ്രമ അനുഭവങ്ങള്‍

Samskriti

അന്തമില്ലാത്ത ഭ്രമദൃഷ്ടികളില്‍ വാഴുന്നവര്‍

കൊങ്ങന്‍പാറ കുന്നിന്‍മുകളിലെ ചെണ്ടുമല്ലി തോട്ടത്തില്‍ സ്‌നേഹ കുടുംബശ്രീ കൂട്ടായ്മയിലെ വനിതകള്‍
Agriculture

ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥയുമായി വനിതാ കൂട്ടായ്മ

Samskriti

അസുരനെങ്കിലും മോക്ഷാര്‍ഹനായ പ്രഹ്ലാദന്‍

Samskriti

ആയുര്‍വേദവും ജന്മാന്തര പാപപുണ്യങ്ങളും

പുതിയ വാര്‍ത്തകള്‍

കുറുനരിയുടെ ആക്രമണത്തില്‍ 6 പേര്‍ക്ക് പരിക്ക്

കാറില്‍ യാത്ര ചെയ്യവെ യുവാവിനെ പാമ്പുകടിച്ചു

ഇറാനില്‍ ഭൂകമ്പം, കാരണം ഭൂഗര്‍ഭ അറയില്‍ നടത്തിയ ആണവായുധ പരീക്ഷണമോ?

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

അമ്മ കുവൈറ്റില്‍ തടങ്കലില്‍: മകന്റെ ശവസംസ്‌കാരം പ്രതിസന്ധിയില്‍

ആലപ്പുഴയില്‍ പേപ്പട്ടിയുടെ കടിയേറ്റ ആള്‍ ചികിത്സയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദ്യാര്‍ത്ഥി മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം മൂലം?

ആയത്തുള്ള അലി ഖൊമേനിയ്‌ക്ക് മരണഭയം ; താൻ കൊല്ലപ്പെട്ടാൽ പിൻഗാമിയാകാൻ കഴിയുന്ന മൂന്ന് നേതാക്കളുടെ പേരുകൾ ഖമേനി തീരുമാനിച്ചതായി വിശ്വസ്തർ

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാനും ഇറാന്‍ വിദേശകാര്യമന്ത്രിയും കൂടിക്കാഴ്ച നടത്തിയപ്പോള്‍

യുദ്ധസാഹചര്യം മുതലാക്കാന്‍ തുര്‍ക്കിയുടെ എര്‍ദോഗാന്‍ മധ്യസ്ഥന്റെ റോളില്‍ എത്തി; എര്‍ദോഗാന്റെ മധ്യസ്ഥശ്രമം തള്ളി ഇറാന്‍ വിദേശകാര്യമന്ത്രി

കോഴിക്കോട്-പാലക്കാട് റൂട്ടില്‍ പുതിയ ട്രെയിന്‍ സര്‍വീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies