Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സര്‍വവ്യാപിയായ പരമാത്മാവിന്റെ സാന്നിദ്ധ്യം

ദശോപനിഷത്തുക്കളില്‍ സുപ്രധാനമാണ് കഠോപനിഷത്ത്. നചികേതസ് എന്ന പന്ത്രണ്ടു വയസ്സുള്ള ബാലന്‍ നടത്തുന്ന ആത്മീയയാത്രയുടെ കഥ. യമദേവനില്‍ നിന്നും ആത്മജ്ഞാനം കേവലം ഒരറിവായി സിദ്ധിച്ച നചികേതസില്‍ അത് നിതാന്തമായ ഉണര്‍വായി മാറിയ കഥ വേദാന്തത്തില്‍ താല്‍പ്പര്യമുള്ള എല്ലാവരിലും വിസ്മയമുളവാക്കുന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2023, 05:57 pm IST
in Samskriti

ഡോ.ദേവദാസ് മേനോന്‍/  

ഡോ.സുകുമാര്‍ കാനഡ  

ഗുരു വീണ്ടും പുഞ്ചിരിച്ചു കൊണ്ട്പറഞ്ഞു: ‘ശരിയായ യോഗ്യതയാര്‍ജിച്ച സാധകന്‍ താമസംവിനാ തനിക്കുചേര്‍ന്ന ഗുരുവിനെ അല്ലെങ്കില്‍ തനിക്ക് ചേര്‍ന്ന ഉപദേശങ്ങള്‍ കണ്ടെത്തുക തന്നെചെയ്യും, കാരണം അത് ഈശ്വരനീതിയും നിയോഗവുമത്രേ! അപ്പോള്‍ സാധകന്റെ മേധാശക്തിയും ഗുരുവിന്റെ ഉപദേശങ്ങളും സര്‍വചരാചരങ്ങളുടേയും അന്തര്യാമിയായ ഈശ്വരനില്‍ സമ്യക്കായി ഒന്നുചേരുന്നു.’

പരമാത്മാവാണ് എല്ലാറ്റിനും ഉണ്മയായിരിക്കുന്നത്. വ്യക്തിഗത ആത്മഭാവത്തിനുമാത്രമല്ല, ദേഹേന്ദ്രിയ മനഃ ഉപകരണത്തിനും, ഇന്ദ്രിയചോദനകള്‍ക്ക് വിധേയമാകുന്ന വസ്തുക്കള്‍ക്കുപോലും ഉണ്മയേകുന്നത് അതേപരമാത്മാവ് തന്നെയാണെന്ന്  ഈശ്വരന്റെ കാര്യംപറഞ്ഞത്തിന് നിന്നും എനിക്ക് മനസ്സിലായി, പ്രകടമായി നിലകൊള്ളുന്ന ആത്മാവ്  ദേഹത്തില്‍ കുടികൊള്ളുന്നതായി അനുഭവപ്പെടുന്ന പരിമിതികളേതുമില്ലാത്ത അവബോധത്തിന്റെ, ഉള്ളുണര്‍വിന്റെ, സാന്നിദ്ധ്യമാണ്. സ്വപ്‌നം കാണുന്നവന്‍ സ്വയം സ്വപ്‌നവസ്തുക്കളും സ്വപ്‌നനായകനുമായി താദാത്മ്യത്തിലാവുമെങ്കിലും ഒരേ സ്വപ്‌നബോധമാണ് ഇവയിലെല്ലാം വ്യാപരിച്ചിരിക്കുന്നതെന്ന പോലെയാണിത്. അഹംകാര സ്വത്വത്തിലെ അജ്ഞത അല്ലെങ്കില്‍ അവിദ്യയാണ് സാധകനെവ്യതിരിക്തനാക്കുന്നത്. അതാണ് അയാളില്‍ ഉടമസ്ഥഭാവം, ജ്ഞാനിയെന്നഭാവം, കര്‍ത്തൃത്വഭാവം എന്നിവയെല്ലാം ഉണ്ടാക്കുന്നത്. ദേഹത്തോടും ഇന്ദ്രിയങ്ങളോടും അവ സംവദിക്കുന്ന ലൗകികവസ്തുക്കളോടും, അവയെല്ലാം നശ്വരമാണെങ്കിലുംതോന്നുന്ന താദാത്മ്യഭാവം, ഒരുവനില്‍ സംസാരബന്ധനം തുടര്‍ച്ചയായി ഉറപ്പാക്കുന്നു. ഇതൊക്കെയാണെങ്കിലും എന്നില്‍ മറ്റൊരു സന്ദേഹമുണര്‍ന്നു. പരമാത്മാവ് സര്‍വവ്യാപിയാണെങ്കില്‍ അതിന്റെ സാന്നിദ്ധ്യം ചിലയിടങ്ങളില്‍ സാന്ദ്രമായി പ്രകടമാകുന്നതെന്തുകൊണ്ടായിരിക്കും? ചരാചരവസ്തുക്കളിലും ജീവജാലങ്ങളിലും എന്തുകൊണ്ടാണ് ആ സാന്നിദ്ധ്യം വിവിധതോതില്‍ പ്രകടമായികാണപ്പെടുന്നത്?

അഭിനന്ദനഭാവത്തില്‍ ഗുരുവെന്നെ നോക്കിപ്പറഞ്ഞു: ‘ജീവജാലങ്ങളില്‍ നീ കാണുന്ന പ്രകടമായ വ്യത്യാസം ഓരോരോ ഉപകരണങ്ങളുടെ പ്രാഭവം വ്യത്യസ്ഥ തോതിലായതിനാലാണ്. അവരില്‍ പരമാത്മാവിന്റെ അല്ലെങ്കില്‍ ഈശ്വന്റെ ശക്തിവിശേഷം സഹജമായുണ്ടെങ്കിലും പരമാത്മപ്രഭാവത്തെ സ്വീകരിക്കാനും ധ്യാനിക്കാനും പ്രസരിപ്പിക്കാനുമുള്ള പ്രാപ്തിയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്. ഭൗതികവസ്തുക്കളില്‍ പരമാത്മപ്രഭാവം വളരെ പ്രാഥമികാവസ്ഥയില്‍ വികസിക്കാതെയാണ് നിലകൊള്ളുന്നത്. അങ്ങനെയുള്ള വസ്തുവില്‍ ചൈതന്യഭാവം പ്രകടമല്ല. എന്നാല്‍ സചേതനവസ്തുക്കളില്‍ ബോധം സുസ്പഷ്ടമാണ്. അതും പ്രകടമാവുന്നത് വൈവിധ്യമാര്‍ന്ന രീതിയിലാണ്. ജീവജാലങ്ങളുടെ സ്ഥൂലദേഹത്തില്‍ കുടികൊള്ളുന്ന സൂക്ഷ്മദേഹത്തിലുള്ളത് ആര്‍ദ്രതയിലും, പ്രാഭവത്തിലും, ശക്തിയിലും വിഭിന്നഭാവങ്ങളുള്ള വസ്തുക്കളാണ്. മനുഷ്യനെന്ന ദേഹേന്ദ്രിയ മനഃഉപകരണം മൃഗങ്ങളുടെ, സസ്യങ്ങളുടെ, പാറക്കല്ലിന്റെ, ഉപകരണത്തേക്കാള്‍ പലകാര്യങ്ങളിലും ഉത്കൃഷ്ടമാണെന്നു കാണാം. എങ്കിലും ഇവയ്‌ക്കെയെല്ലാം അടിസ്ഥാനമായുള്ളത് അരൂപിയായ അവബോധസാന്നിദ്ധ്യം തന്നെയാണ്. വരുംയുഗങ്ങളില്‍ മനുഷ്യവൈഭവം കൊണ്ട് എല്ലാ വസ്തുക്കളുടേയും, അണുക്കളുടെപോലും ഉള്ളിലേയ്‌ക്ക് നോക്കാനാവുന്ന ഉപകരണങ്ങള്‍ നിര്‍മ്മിച്ചേക്കാം. നഗ്നനേത്രങ്ങള്‍ കൊണ്ട ് നാം കാണുന്ന ഉറപ്പുള്ള ഖരവസ്തുക്കള്‍ എല്ലാം വാസ്തവത്തില്‍ ഒരുതെറ്റിദ്ധാരണ മാത്രമാണ് എന്നവര്‍ മനസ്സിലാക്കും. കൂടുതല്‍ ആഴത്തിലവര്‍ നിരീക്ഷണം തുടങ്ങുമ്പോള്‍ എല്ലാറ്റിനും ഉള്ളില്‍ സഹജമായുള്ള ശുദ്ധശൂന്യതയുടെ ഏകതാനവിന്യാസം മാത്രമാണുള്ളതെന്ന് അവര്‍ തിരിച്ചറിഞ്ഞ് സ്തബ്ധരാവും. ഒരേ മനുഷ്യനില്‍ പ്രകടമാവുന്ന ബോധവും ഓരോ അവസ്ഥയില്‍ വ്യത്യസ്ഥമായാണ് വെളിവാക്കുന്നത്. മനുഷ്യബോധം ചിലപ്പോള്‍ നന്നായി ഉണര്‍ന്ന നിലയിലും മറ്റുചിലപ്പോള്‍ മന്ദമായും പിന്നെ സുഷുപ്തിയിലും ആയിരിക്കും കാണപ്പെടുക. അബോധാവസ്ഥയില്‍, മോഹാലസ്യമായും, ബോധക്ഷയമായും ദീര്‍ഘസുഷുപ്തിയായും അതിന്റെ സാന്നിദ്ധ്യം അപ്രത്യക്ഷമായതുപോലെയും തോന്നിയേക്കാം. എന്നാല്‍ ശുദ്ധമായ ബോധംതന്നെയാണ്, എല്ലാ വസ്തുക്കള്‍ക്കും, ശുദ്ധശൂന്യതയ്‌ക്കും, അബോധാവസ്ഥയ്‌ക്ക്‌പോലും അടിസ്ഥാനമാകുന്നത്. എന്നാലിത് കാണാനും അറിയാനും ബുദ്ധിമുട്ടാണ്. ഒരു സ്വപ്‌നത്തിലെ, എല്ലാമെല്ലാം, അതിലെ ഓരോ ഘടകവസ്തുവും ഒരേ സ്വപ്‌നവസ്തുതന്നെയല്ലേ? എന്നാല്‍ സ്വപ്‌നം കാണുന്നവനില്‍ അവബോധത്തിന്റെ ഉള്ളുണര്‍വ്വുണ്ടാവുംവരെ അയാള്‍ക്ക ്ഈ ദര്‍ശനം അപ്രാപ്യമത്രേ!’

ഗുരുവിന്റെ വിശദീകരണം എനിക്കേറെ യുക്തിഭദ്രമായിത്തോന്നി. ഈയറിവ് എന്നിലുണ്ടെങ്കിലും ഞാനെന്ന പ്രകടിതമായ ആത്മാവ് ഈശ്വരന്റെ സ്വപ്‌നത്തിലെ കേന്ദ്രകഥാപാത്രമാണെന്ന ജ്ഞാനം എനിക്ക് ഗുരുമുഖത്തുനിന്ന് ലഭിച്ചിട്ടുണ്ടെങ്കിലും, എന്തുകൊണ്ടാണ് എനിക്ക് എന്റെ ദേഹത്തോടുമാത്രം ഇത്ര ആഭിമുഖ്യംതോന്നുന്നത്? മറ്റ് ജീവികള്‍ക്കും അതുപോലെതാന്താങ്ങളുടെ ദേഹത്തോടു തന്നെയാണ് ഐക്യപ്പെടാന്‍ ആവുന്നത്. ഈശ്വരസ്വപ്‌നത്തില്‍ എന്റെ ഭാഗം  

ഭംഗിയായി നടിക്കുമ്പോള്‍ എങ്ങനെയാണെനിക്ക് യജമാനകര്‍ത്തൃത്വഭാവങ്ങള്‍ തീരെ ഒഴിവാക്കാന്‍സാധിക്കുക? അതോ ഞാന്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്കുള്ള ഉത്തരവാദിത്വം എന്നില്‍ മാത്രം നിക്ഷിപ്തമാക്കാന്‍ വേണ്ടിയാണോ ഈ തോന്നലുകള്‍ എന്നില്‍ നിലനിര്‍ത്തുന്നത്?

Tags: വേദ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഷ്‌ട്രപതിയുടെ വാത്സല്യം: വേദയ്‌ക്കിത് സ്വപ്‌ന സാഫല്യം; തരംഗമായി വേദയുടെ കവിളില്‍ തലോടുന്ന ചിത്രം

Samskriti

ഗാധിയുടെ മായാഭ്രമ അനുഭവങ്ങള്‍

Samskriti

അന്തമില്ലാത്ത ഭ്രമദൃഷ്ടികളില്‍ വാഴുന്നവര്‍

Samskriti

അസുരനെങ്കിലും മോക്ഷാര്‍ഹനായ പ്രഹ്ലാദന്‍

Samskriti

ആയുര്‍വേദവും ജന്മാന്തര പാപപുണ്യങ്ങളും

പുതിയ വാര്‍ത്തകള്‍

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.