പാരീസ് : ഓര്‍ലിയന്‍സ് മാസ്റ്റേഴ്സ് സൂപ്പര്‍ 300 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരം പ്രിയാന്‍ഷു രജാവത്തിന് കിരീടം.
ഫ്രാന്‍സില്‍ നടന്ന കലാശക്കളിയില്‍ ഡെന്മാര്ക്കിന്റെ മാഗ്നസ് ജോഹന്നാസനെയാണ് പരാജയപ്പെടുത്തിയത്.സ്കോര്‍ 21-15, 19-21, 21-16.
മത്സരം 68 മിനിട്ട് നീണ്ടുനിന്നു. പ്രിയാന്‍ഷുവിന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണിത്.
2022ലെ തോമസ് കപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു മധ്യപ്രദേശില്‍ നിന്നുളള 21കാരന്.
അയര്‍ലണ്ടിന്റെ നാട്ട് ഗുയനെ പരാജയപ്പെടുത്തിയാണ് പ്രിയാന്‍ഷു രജാവത് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: