ന്യൂദല്‍ഹി: പാകിസ്ഥാന്റെയും ചൈനയുടെയും എതിര്‍പ്പ് അവഗണിച്ച് ജി 20 വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ജമ്മു കശ്മീരില്‍ പ്രഖ്യാപിച്ച് ഇന്ത്യ . ടൂറിസത്തെക്കുറിച്ചുള്ള വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം മെയ് 22,24 തീയതികളില്‍ ശ്രീനഗറിലാണ് നടക്കുക. 2022 ജൂണില്‍ ശ്രീനഗറില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം നടക്കുമെന്ന് ഇന്ത്യ സൂചിപ്പിച്ചപ്പോള്‍ പാകിസ്ഥാന്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സൗദി അറേബ്യ, തുര്‍ക്കി, ചൈന എന്നിവരോട് ശ്രീനഗറിലെ വേദി മാറ്റാന്‍ പാകിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു.
ഉച്ചകോടിയുടെ ഭാഗമായുള്ള പ്രവര്‍ത്തകസമിതി യോഗത്തിന്റെ വേദിയായി ശ്രീനഗര്‍ നിശ്ചയിച്ച് പാക്കിസ്ഥാനും ചൈനയ്‌ക്കും തിരിച്ചടി നല്‍കിയിരിക്കുകയാണ ഇന്ത്യ. ്. മേയ് 22 മുതല്‍ 24 വരെയാണു ടൂറിസത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തകസമിതി യോഗം ശ്രീനഗറില്‍ നിശ്ചയിച്ചിട്ടുള്ളത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയശേഷം സ്ഥിതിഗതികള്‍ സാധാരണ നിലയിലാണെന്ന സന്ദേശം നല്‍കാന്‍ പരിപാടിയിലൂടെ സാധിക്കും. അരുണാചല്‍ പ്രദേശിലെ ജി20 വേദികള്‍ക്കെതിരെ ചൈനയും നിലപാടെടുത്തിരുന്നു. . അരുണാചലും ജമ്മു കശ്മീരും അവിഭാജ്യ ഘടകങ്ങളാണെന്നും രാജ്യത്തെ 20 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണ പ്രദേശങ്ങളിലും ജി20 യോഗങ്ങള്‍ നടക്കുമെന്നുമാണ് ഇന്ത്യയുടെ നിലപാട്.
ഇന്ത്യയുടെ ജി20 അദ്ധ്യക്ഷതയുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന യൂത്ത്20, സിവില്‍ 20 പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ തിരഞ്ഞെടുത്ത 15 സ്ഥാപനങ്ങളില്‍ കശ്മീര്‍ സര്‍വകലാശാലയും ഉണ്ടായിരുന്നു.രാജ്യത്തിന്റെ അനുഭവങ്ങളും പഠനങ്ങളും മാതൃകകളും അവതരിപ്പിക്കാന്‍ രാജ്യത്തോട് ആഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് പരിപാടികള്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: