ചെന്നൈ: അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ഇന്റഗ്രേറ്റഡ് ടെര്‍മിനല്‍ കെട്ടിടം പ്രധാനമന്ത്രിനരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അദ്ദേഹം പുതിയ മന്ദിരത്തിലെ സൗകര്യങ്ങള്‍ നോക്കിക്കണ്ടു.
‘ചെന്നൈ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ ഈ മഹാനഗരത്തിലെയും തമിഴ്നാട്ടിലുടനീളമുള്ള ജനങ്ങളെയും വളരെയധികം സഹായിക്കുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ടെര്‍മിനല്‍ കെട്ടിടത്തിന് തമിഴ്നാടിന്റെ സമ്പന്നമായ സംസ്കാരത്തിന്റെ തനിമയുണ്ടെന്നും മോദി പറഞ്ഞു. 1260 കോടി രൂപ ചെലവില്‍ വികസിപ്പിച്ച പുതിയ ഇന്റഗ്രേറ്റഡ് ടെര്‍മിനല്‍ കെട്ടിടം , വിമാനത്താവളത്തിലെ യാത്രക്കാരുടെ ശേഷി പ്രതിവര്‍ഷം 23 ദശലക്ഷത്തില്‍ നിന്ന് 30 ലക്ഷമായി വര്‍ദ്ധിപ്പിക്കും. പുതിയ ടെര്മിനളിലെ പ്രാദേശിക തമിഴ് സംസ്കാരത്തിന്റെ പരമ്പരാഗത സവിശേഷതകളായ കോലം, സാരി, ക്ഷേത്രങ്ങള്‍, പ്രകൃതിയുടെ ചുറ്റുപാടുകളെ ഉയര്‍ത്തിക്കാട്ടുന്ന മറ്റ് ഘടകങ്ങള്‍ എന്നിവയുടെ പ്രതിഫലനം ഉള്‍ക്കൊള്ളുന്നു.
തമിഴ്നാട് ഗവര്‍ണര്‍ആര്‍ എന്‍ രവി, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്, കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ . എല്‍ മുരുകന് എന്നിവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: