ഹൈദരാബാദ് : തെലങ്കാന സര്‍ക്കാരില്‍ നിന്ന് സഹകരണമില്ലാത്തതിനാല്‍ സംസ്ഥാനത്ത് നിരവധി വികസന പദ്ധതികള്‍ വൈകുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി. തെലങ്കാനയില്‍ വിവിധ പദ്ധതികള്‍ക്ക് തറക്കല്ലിട്ടശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്ക്കാരില്നിന്നുണ്ടാകുന്ന ഇത്തരം നടപടികളില്‍ ദുരിതമനുഭവിക്കുന്നത് സാധാരണക്കാരായ സംസ്ഥാനത്തെ ജനങ്ങളെയാണ്. വികസന പദ്ധതികളില്‍ തടസ്സം സൃഷ്ടിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തണം. ചിലര്‍ക്ക് രാജ്യപുരോഗതിയില്‍ ഒട്ടും താത്പര്യമില്ല. ഇത്തരക്കാരുടെ മുന്‍ഗണന അവരുടെ കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളില്‍ മാത്രമാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. അഴിമതിയും സ്വജനപക്ഷപാതവും വ്യത്യസ്തമായ കാര്യങ്ങളല്ല. അഴിമതിക്കെതിരെ കൃത്യമായ രീതിയില്‍ നടപടി എടുക്കണ്ടതില്ലേ എന്ന് തീരുമാനിക്കേണ്ടത് തെലങ്കാനയിലെ ജനങ്ങളാണ്.
കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അവരെ ഞെട്ടിക്കുന്ന മറുപടിയാണ് സുപ്രീംകോടതി നല്‍കിയതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാണിച്ച് 14 പ്രതിപക്ഷ പാര്‍ട്ടികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ സാധാരണ ജനങ്ങള്ക്കുള്ളതില് കൂടുതലായി രാഷ്ട്രീയ നേതാക്കള്‍ക്ക് പ്രത്യേക പരിരക്ഷ അവകാശപ്പെടാനില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി ഹര്‍ജി തള്ളുകയായിരുന്നു. രാഹുലിന്റെ അയോഗ്യതയ്ക്ക് പിന്നാലെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: