കുമരകം: രണ്ടാം ജി20 വികസന വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തില്‍ പ്രതിനിധികളെ ആകര്‍ഷിച്ച് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ പ്രദര്‍ശിനി. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ആസൂത്രണത്തിനും നിരീക്ഷണത്തിനുമുള്ള ജിഐഎസ്, ഐടി സംരംഭങ്ങളുടെ ഉപയോഗം എങ്ങനെ പ്രയോജനപ്പെടുത്തി എന്നതാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഗ്രാമീണ യുവാക്കളെ നൈപുണ്യമാക്കുക, ഉപജീവന സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുക, ഗ്രാമീണ സ്ത്രീകളെ ശാക്തീകരിക്കുക, അവശ്യ ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുക എന്നിവയ്്ക്ക് സാങ്കേതികവികളെ ഇന്ത്യ എങ്ങനെ ഒക്കെ ഉപയോഗിക്കുന്നു എന്ന് പ്രദര്‍ശനി വ്യക്തമാക്കുന്നു.
സ്റ്റാള്‍ സന്ദര്‍ശിച്ച ജി 20 പ്രതിനിധികള്‍ സ്വന്തം രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ അത്തരം സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതിന് താല്‍പ്പര്യം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
രാജ്യത്തെ 80 കോടി ഗ്രാമീണ ജനതയുടെ സംയോജിതവും സുസ്ഥിരവുമായ ഗ്രാമവികസനത്തിനായുള്ള ഇടപെടലുകള്‍ ഏറ്റെടുത്തിരിക്കുന്ന ഗ്രാമവികസന മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളുടെ നഖചിത്രംകൂടി പ്രദര്‍ശനി സമ്മാനിക്കുന്നു.
ഭവന, റോഡുകള്‍, മറ്റ് ആസ്തികള്‍ എന്നിവയിലുടനീളമുള്ള ഗ്രാമീണ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും നിരീക്ഷിക്കുന്നതിനും മന്ത്രാലയം വികസിപ്പിച്ചെടുത്ത സമ്പന്നവും വിശ്വസനീയവുമായ ഡാറ്റാ സൈറ്റുകളും ടൂളുകളും അല്‍ഗോരിതങ്ങളും പ്രദര്‍ശനിയില്‍ ഉണ്ട്.
ഗ്രാമീണ ഗതാഗതം നന്നായി മനസ്സിലാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി മന്ത്രാലയം വികസിപ്പിച്ചെടുത്ത ട്രേസ് മാപ്സ് എന്ന ഉപകരണം, ആവശ്യമുള്ളവര്‍ക്കുള്ള വീട് നിര്‍മ്മാണത്തിന്റെ പുരോഗതി അളക്കാനും ഇത് വഴി ശരിയായ സമയത്ത് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന് ഉറപ്പാക്കുവാനും ഉപയോഗിക്കുന്ന ജിഐഎസ് (മാപ്പിംഗ് ടൂളുകള്‍),സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിനും ഗ്രാമീണ വികസന ഗവേഷണത്തെ പിന്തുണയ്ക്കുന്നതിനുമായി, മന്ത്രാലയം ജി ഐ എസ് വഴി ശേഖരിക്കുന്ന മിക്ക വിവരങ്ങള്‍ എന്നിവയൊക്കെ പ്രജര്ശനിയില് ഉള്‍പ്പെട്ടിട്ടുണ്ട്.
ഗ്രാമീണ സമ്പദ്വ്യവസ്ഥ ഉയര്‍ത്താനും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനും ഇന്ത്യയെ കൂടുതല്‍ സ്വാശ്രയ രാഷ്ട്രമാക്കി മാറ്റാനും ഈ ശ്രമങ്ങള്‍ എങ്ങനെ സഹായകമാകുന്നു എന്ന് നാഷണല്‍ റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്മന്റ് ഏജന്‍സി ഡയറക്ടര്‍പ്രദീപ് അഗര്‍വാളിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയിരിക്കുന്ന പ്രദര്‍ശിനി വ്യക്തമാക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: