ന്യൂദല് ഹി : ഓണ്‍ലൈന്‍ ഗെയിമിംഗിനായി പുതിയ നിയമങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. പന്തയം വയ്പും വാതുവയ്പും നിരോധിക്കുന്നതാണ് പുതിയ ചട്ടങ്ങള്‍.
ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനായി സ്വയം നിയന്ത്രണ സംഘടനകളെ ചുമതലപ്പെടുത്തുന്ന ചട്ടക്കൂടും രൂപീകരിച്ചിട്ടുണ്ട്. കൂടുതല്‍ സ്വയം നിയന്ത്രണ സംഘടകള്‍ ഉണ്ടാകും. ഇവയില്‍ ഈ വ്യവസായത്തിന് പുറത്ത് നിന്നുളളവരും ഭാഗഭാക്കായിരിക്കും.
വാത് വയ്പില്ലെന്ന് വ്യക്തമായാല്‍ സ്വയം നിയന്ത്രണ സംഘടന ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അനുമതി നല്‍കും. ഗെയിമുകളില്‍ വാത് വയ്പിന്് അവസരമുമുണ്ടെങ്കില് അംഗീകാരം നല്‍കില്ലെന്ന് കേന്ദ്ര വിവരസാങ്കേതിക വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: