ന്യൂദല്‍ഹി: ”ബിജെപി സര്‍ക്കാരിന്റെ കാലത്ത് എനിക്ക് പത്മശ്രീ ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പത്മശ്രീ പുരസ്കാരം ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ എനിക്ക് ലഭിച്ചില്ല. ബിജെപി സര്‍ക്കാരിന്റെ കാലത്ത് അത് ചിന്തിക്കാന്‍ പോലും സാധിക്കില്ലെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ എന്റെ ചിന്തകള്‍ തെറ്റാണെന്ന് നിങ്ങള്‍ തെളിയിച്ചു. ഹൃദയംഗമമായ ഭാഷയില്‍ നിങ്ങളോട് നന്ദി രേഖപ്പെടുത്തുന്നു” പ്രധാനമന്ത്രി നരേന്ദ്ര മോദി കരങ്ങള്‍ കൂപ്പിപ്പിടിച്ച് ഷാ റഷീദ് അഹ്മദ് ഖദ്രി ഇതു പറയുമ്പോള്‍ മുഖത്ത് തെളിഞ്ഞത് അഭിമാനവും സന്തോഷവും ആയിരുന്നു. ഇത്തവണത്തെ പത്മ പുരസ്ക്കാരം കിട്ടിയ കര്‍ണാടകയിലെ മുതിര്‍ന്ന കരകൗശല കലാകാരന് അഹ്മദ് ഖദ്രി.
രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് പത്മശ്രീ പുരസ്കാരം സ്വീകരിച്ച ശേഷം ഖദ്രിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഹസ്തദാനം ചെയ്തു. ചിരിച്ചു കൊണ്ട് മോദി അടുത്തപ്പോള്‍ അദ്ദേഹത്തിന്റെ കരങ്ങള്‍ കവര്‍ന്നു കൊണ്ടാണ് ഖദ്രി ഹൃദയ സ്പര്‍ശിയായ വാക്കുകള്‍ പറഞ്ഞത്. കര്‍ണാടകയില്‍ നിന്നുള്ള ബിദ്രിവെയര്‍ കലാകാരനാണ് ഖ്വധേരി. പ്രത്യേക ലോഹക്കൂട്ടുകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കരകൗശലവസ്തുക്കളാണ് ബിദ്രിവെയറുകള്‍.
മലയാളിയായ പ്രൊ. സി ഐ ഐസ്ക്ക് ഉള്‍പ്പെടെ 55 പേര് ബുധനാഴ്ച പത്മപുരസ്ക്കാരം സ്വീകരിച്ചു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആദ്ധ്യാത്മിക സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സേവന കലാരംഗത്തുള്ള പ്രമുഖരാണ് പുരസ്കാരം ഏറ്റുവാങ്ങിയതിലൂടെ ആദരിക്കപ്പെട്ടത്. മിക്കവരും പരമ്പരാഗത വേഷത്തിലാണ് പുരസ്കാരം ഏറ്റുവാങ്ങാന്‍ എത്തിയത്. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മുലായംസിങ്ങ് യാദവിന് മരണാനന്തര ബഹുമതിയായി സമര്‍പ്പിച്ച പദ്മവിഭൂഷണ് പുരസ്കാരം മകനും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് എംഎല്‍എ ഏറ്റുവാങ്ങി.
ഗായിക വാണി ജയറാമിന് മരണാനന്തര ബഹുമതിയായി സമര്‍പ്പിച്ച പദ്മഭൂഷണ്‍ സഹോദരി ഉമാമണി ഏറ്റുവാങ്ങി. സംഗീത സംവിധായകന് എം.എം. കീരവാണി, നടി രവീണ ടണ്ഠന് തുടങ്ങി 47 പേര് പദ്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി. മൂന്ന് പദ്മവിഭൂഷണ് പുരസ്കാരങ്ങളും അഞ്ച് പദ്മഭൂഷണ്‍ പുരസ്കാരങ്ങളും രാഷ്ട്രപതി സമ്മാനിച്ചു. മാര്‍ച്ച് 22ന് നടന്ന ചടങ്ങില്‍ 54 പദ്മപുരസ്കാരങ്ങള്‍ രാഷ്ട്രപതി സമ്മാ നിച്ചിരുന്നു.
പുരസ്കാരദാന ചടങ്ങിന് ശേഷം ന്യൂഡല്‍ഹിയിലെ സുഷമാ സ്വരാജ് ഭവനില്‍ കേന്ദ്ര ആഭ്യന്തര, മന്ത്രി അമിത്ഷാ ആതിഥേയത്വം വഹിച്ച വിരുന്നില്‍ ആഭ്യന്തര മന്ത്രിയും മറ്റ് കേന്ദ്രമന്ത്രിമാരും പദ്മപുരസ്ക്കാര ജേതാക്കളുമായി സംവദിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: