തിരുവനന്തപുരം: സ്ത്രീകളുടെ ജീവിതപ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ഇന്ത്യ ലോകത്തിനു മാതൃകയായി മുന്നേറുകയാണെന്ന് കേന്ദ്ര വനിതാശിശുവികസന സെക്രട്ടറി ഇന്ദീവര്‍ പാണ്ഡെ. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ‘സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളെ ജി20 എംപവര്‍ യോഗത്തില്‍ പങ്കെടുക്കുന്ന വിദേശരാജ്യ പ്രതിനിധികള്‍ അഭിനന്ദിച്ചതായി പാണ്ഡെ പത്രസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്തെ 500 ദശലക്ഷത്തിലധികം പൗരന്മാര്‍ക്ക് സൗജന്യ ചികിത്സ നല്‍കിക്കൊണ്ട് നടപ്പിലാക്കിയ ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ 49.3% ഗുണഭോക്താക്കളും സ്ത്രീകളാണ്.സ്ത്രീകള്‍ക്കിടയില്‍ ആര്‍ത്തവ ശുചിത്വം പ്രോത്സാഹിപ്പിക്കുന്ന ഗവണ്‍മെന്റ് ഫാര്‍മസികള്‍ (ജന്‍ ഔഷധി കേന്ദ്രങ്ങള്‍) വഴി 310 ദശലക്ഷം ഓക്‌സോബയോഡീഗ്രേഡബിള്‍ സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ ഒരു രൂപയ്‌ക്കു വിതരണം ചെയ്തു. രാജ്യത്തെ പ്രാദേശിക പഞ്ചായത്ത് തല ഭരണസംവിധാനങ്ങളില്‍ 46 ശതമാനം പേരും വനിതകളാണ്. അത് ലോകത്ത് ഏറ്റവും കൂടിയ നിരക്കാണ്. വിദ്യാഭ്യാസ രംഗത്ത് വനിതകള്‍ മുന്നേറുന്നുണ്ടെങ്കിലും തൊഴില്‍ മേഖലയില്‍ ആകുതിപ്പ് കാണിന്നില്ലന്നും ഇന്ദീവര്‍ പാണ്ഡെ പറഞ്ഞു.
‘സ്ത്രീ ശാക്തീകരണം: സമതയ്‌ക്കും സമ്പദ്‌വ്യവസ്ഥയ്‌ക്കും ഗുണപ്രദം’ എന്ന വിഷയത്തില്‍ നടക്കുന്ന ജി20 എംപവര്‍ യോഗം സുസ്ഥിര വികസനം കൈവരിക്കുന്നതില്‍ ലിംഗസമത്വത്തിന്റെയും സ്ത്രീകളുടെ സാമ്പത്തിക പ്രാതിനിധ്യത്തിന്റെയും സുപ്രധാന പങ്കിനെ അടിവരയിടുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മാര്‍ഗദര്‍ശനം, ശേഷിവര്‍ധന എന്നിവയിലൂടെ വനിതാസംരംഭകത്വം മെച്ചപ്പെടുത്തുക; വിപണിപ്രവേശനവും ധനസഹായവും; വ്യവസായം മെച്ചപ്പെടുത്തുന്നതില്‍ സ്‌റ്റെം വിദ്യാഭ്യാസത്തിന്റെയും നവീകരണത്തിന്റെയും പങ്ക്; അടിത്തട്ടില്‍ ഉള്‍പ്പെടെ എല്ലാ തലങ്ങളിലും നേതൃത്വം പ്രാപ്തമാക്കല്‍; സ്ത്രീശാക്തീകരണത്തിനായുള്ള മാനസികവും പ്രതിരോധാത്മകവുമായ ആരോഗ്യം ഉള്‍പ്പെടെയുള്ള സമഗ്ര ക്ഷേമം; വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിനും വ്യാപ്തിക്കും ഡിജിറ്റല്‍ മുന്നേറ്റത്തിനും ആജീവനാന്ത പഠനത്തിനുമുള്ള നിക്ഷേപം വര്‍ധിപ്പിക്കല്‍; ശാസ്ത്രീയവും പാരമ്പര്യേതരവുമായ തൊഴില്‍ മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം ശക്തിപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ രണ്ടു ദിവസത്തെ യോഗത്തില്‍ പാനല്‍ ചര്‍ച്ചകള്‍ നടക്കും. കേരളത്തിന്റെ ആതിഥേയത്വവും കഥകളി ഉള്‍പ്പെടെയുള്ള കലാരൂപങ്ങളും പ്രതിനിധികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടെന്നും ഇന്ദീവര്‍ പാണ്ഡെ പറഞ്ഞു.
. ലോകത്തിലെ ഏറ്റവും മികച്ച കമ്മ്യൂണിറ്റി പ്രോഗ്രാമുകളിലൊന്നാണ് ഇന്ത്യയിലുള്ളതന്ന് ജി 20 എംപവര്‍ അധ്യക്ഷ ഡോ. സംഗീത റെഡ്ഡി പറഞ്ഞു ഏകദേശം നാലുലക്ഷം സ്വയംസഹായ അംഗങ്ങള്‍ പരിശീലനം നേടിയ കമ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാരായുണ്ട്. കൂടാതെ ഡിജിറ്റല്‍വല്‍ക്കരണം സ്ത്രീകളെ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പ്രാപ്തമാക്കുന്ന ഒരു വലിയ മാറ്റം കൊണ്ടുവരുന്നു. പ്രൊഫഷണല്‍ മാര്‍ഗനിര്‍ദേശത്തിനായി വനിതാ പ്രൊഫഷണലുകള്‍ക്കും സംരംഭകക്കും പിന്തുണ വിഭാവനം ചെയ്യുന്ന മാര്‍ഗനിര്‍ദേശക വേദിയിലും വിദ്യാഭ്യാസത്തിനും നൈപുണ്യവര്‍ധനയ്‌ക്കുമുള്ള ഡിജിറ്റല്‍ ഉള്‍പ്പെടുത്തല്‍ പ്ലാറ്റ്‌ഫോമിലും കൈവരിച്ച പുരോഗതിയെക്കുറിച്ചും ഡോ. സംഗീത റെഡ്ഡി പറഞ്ഞു. 121 ഭാഷകളില്‍ ലഭ്യമാകുന്ന ഡിജിറ്റല്‍ ഇന്‍ക്ലൂഷന്‍ ഫ്‌ലൂവന്‍സി പ്ലാറ്റ്ഫോം ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്കുള്ള ഇന്ത്യയുടെ സമ്മാനമാണെന്നും ഡോ. റെഡ്ഡി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: