കോഴിക്കോട് : എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസിലെ പ്രതികളുടെ രേഖാചിത്രം പുറത്തുവിട്ടതില്‍ കേരള പോലീസിന് രൂക്ഷ വിമര്‍ശനം. രേഖാ ചിത്രവുമായി പ്രതിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് വിമര്‍ശനം ഉയരുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.
എന്നാല്‍ പ്രതിയെ നേരിട്ട് കണ്ട് വരയ്ക്കുന്നതല്ല. പ്രതിയെ കണ്ടവര്‍ ഓര്‍മ്മയില്‍ നിന്ന് പറഞ്ഞുകൊടുക്കുന്ന ലക്ഷണങ്ങള്‍ കേട്ടിട്ടാണ് രേഖാചിത്രം വരയ്ക്കുന്നത്. ദൃക് സാക്ഷികള്‍ പറഞ്ഞു നല്‍കുന്നത് എല്ലാം അതുപോലെ തന്നെ ശരിയാകണമെന്നില്ല.
കുറ്റകൃത്യം നടന്ന സമയത്ത് ഉണ്ടാകുന്ന ദൃക്സാക്ഷികള്‍ ചിലപ്പോള്‍ പരിഭ്രാന്തിയില്‍ ആയിരിക്കും. കുറ്റവാളികളെ കൃത്യമായി ഓര്‍ത്തെടുക്കാനുള്ള മാനസികാവസ്ഥയില്‍ ആയിരിക്കില്ല ആരും. രേഖാചിത്രങ്ങള്‍ കൃത്യമായ ചരിത്രവുമുണ്ട്. ബുധനാഴ്ച പ്രതിയെ പിടികൂടിയതിന് പിന്നാലെ പ്രതിയെ ചിത്രവുമായി കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഉള്‍പ്പടെയാണ് ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.
അക്രമം നടന്ന് നാലാം ദിവസമാണ് ഷഹറൂഖിനെ പ്രത്യേക അന്വേഷണസംഘം മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ നിന്ന് പിടികൂടിയത്. തലയ്ക്കും മുഖത്തും കാലിലും കൈയിലും പരുക്കേറ്റ ഷഹറൂഖ്, ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പിടിയിലായത്. കേന്ദ്ര ഏജന്‍സികള്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുംബൈ എടിഎസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. എലത്തൂരിലെ ആക്രമണത്തിന് ശേഷം ട്രെയിനും മറ്റ് വാഹനങ്ങളും കയറിയാണ് ഇയാള്‍ മഹാരാഷ്ട്രയില്‍ എത്തിയതെന്നാണ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: