കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. മലപ്പുറം സ്വദേശികളായ രണ്ടുപേരില്‍ നിന്നായി രണ്ടരക്കോടിയുടെ സ്വർണം പിടികൂടി. വസ്ത്രത്തിലും ശരീരത്തിലും ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
ദുബായിൽ നിന്നും വന്ന മലപ്പുറം സ്വദേശികളായ മുഹമ്മദ് അഷറഫ്, മുഹമ്മദ് നസീഫില്‍ എന്നിവരാണ് പിടിയിലായത്. അഷ്റഫിന്റെ പക്കല്‍നിന്നും 2466ഗ്രാം സ്വര്‍ണം പിടിച്ചു. വസ്ത്രത്തിനുള്ളില്‍ പേസ്റ്റ് രൂപത്തിലാക്കി 654 ഗ്രാം സ്വര്‍ണമാണ് ആദ്യം കണ്ടെടുത്തത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശരീരത്തില്‍ ഒളിപ്പിച്ച 1812 ഗ്രാം സ്വര്‍ണം കൂടി കണ്ടെടുത്തു.
നസീഫിലിന്റെ പക്കല്‍നിന്നും 1817 ഗ്രാമിലേറെ സ്വര്‍ണവും പിടിച്ചെടുത്തു. ഡിആര്‍ഐയും കസ്റ്റംസും ചേര്‍ന്നാണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: