തൃശൂര്‍: ഏലത്തൂര്‍ ട്രെയിന്‍ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കിടെ പിന്നാലെ പെട്രോളുമായി തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ യുവാവ് പിടിയില്‍. കോട്ടയം സ്വദേശി സേവിയര്‍ വര്‍ഗീസാണ് റെയില്‍വേ പോലീസിന്റെ പിടിയിലായത്. ബെംഗളൂരു കന്യാകുമാരി ഐലന്റ് എക്സ്പ്രസില്‍ ബെംഗളൂരുവില്‍ നിന്നും തൃശൂരിലെത്തിയതാണ് യുവാവ്.
ബൈക്കില്‍ ഒഴിക്കാനായി കരുതിയ പെട്രോളാണ് ഇതെന്നാണ് യുവാവ് പോലീസിനെ അറിയിച്ചത്. ഇയാള്‍ ട്രയിനില്‍ വാഹനം കയറ്റി വിട്ടിരുന്നു. ആ വാഹനത്തിന്റെ പെട്രോള്‍ ആണ് കുപ്പിയില്‍ ഉണ്ടായിരുന്നത്. വാഹനം പാര്‍സല്‍ അയക്കുമ്പോള്‍ പെട്രോള്‍ ഉണ്ടാകാന്‍ പാടില്ല. അതിനാല്‍ പെട്രോള്‍ കുപ്പിയില്‍ സൂക്ഷിച്ചതാണെന്നാണ് യുവാവ് റെയില്‍വേ പോലീസിനെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: