കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദി സിദ്ദിഖ് കാപ്പന്റെ ജാമ്യം മുസ്ലിം ലീഗ് ആഘോഷിക്കുന്നത് ചര്‍ച്ചയാകുന്നു. രാജ്യത്ത് കലാപമുണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ച മത തീവ്രവാദിക്ക് വേണ്ടി ലീഗ് വാദിക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിരഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ലീഗ് പ്രസിദ്ധീകരണമായ ചന്ദ്രികയുടെ കവര്‍ സ്റ്റോറി സിദ്ദിഖ് കാപ്പനാണ്.. സിദ്ദിഖ് കാപ്പനുമായി പി എം ജയന് നടത്തിയ അഭിമുഖം, മാതൃഭൂമി ലേഖകന്‍ പി കെ മണികണ്ഠന് ആവശ്യപ്പെട്ടിട്ട് കാപ്പനെ സഹായിക്കാന്‍ ഇറങ്ങിയ മഥുരയിലെ സന്യാസി സ്വാമി നാരായണദാസുണ്ടായ അനുഭവം, ജോസി ജോസഫ്, വി കെ സുഭാഷ്, ഡോ ടി ടി ശ്രീകുമാര്‍ തുടങ്ങിയവരുടെ ലേഖനം.. എല്ലാംകൊണ്ടും കാപ്പനെ വെള്ളപൂശുകയാണ് ലീഗ് മാധ്യമം.
പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദത്തിനു കേരളത്തില്‍ തണലേകി വളര്‍ത്തിയതു ലീഗ് തന്നെയാണ് എന്ന ആരോപണത്തിന് കുട ചൂടുകയാണ് ചന്ദ്രിക മാസിക.. സി പി എമ്മിനു പിറകേ പോയ പോപ്പുലര്‍ ഫ്രണ്ട് വോട്ട് ബാങ്ക് ലീഗിലേക്ക് അടുപ്പിക്കാനുള്ള സൈക്കോളജിക്കല്‍ മൂവാണോ? അതോ പോപ്പുലര്‍ ഫ്രണ്ട് രഹസ്യങ്ങള്‍ അന്വേഷണ എജന്സികളോടു വെളിപ്പെടുത്തി നിരോധനം വാങ്ങിക്കൊടുത്ത കാപ്പന് സ്വയരക്ഷാര്‍ഥം ലീഗ് പാളയത്തില്‍ അഭയം തേടിയതാണോ? എന്ന സംശയം ഉയരുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ടിനെ എതിര്‍ക്കുന്നു എന്ന് വരുത്തി തീര്‍ക്കുമ്പോഴും പിഎഫ്ഐ നിശ്ചയിക്കുന്ന അജണ്ടയിലായിരുന്നു ലീഗ് രാഷ്ട്രീയം മുന്നോട്ട് പോയിരുന്നത് . ഒരു വശത്ത് കെ എം ഷാജി തീവ്രവാദ വിരുദ്ധ ഗീര്‍വാണ പ്രസംഗം നടത്തും , മറുവശത്ത് കുഞ്ഞാലിക്കുട്ടിയും മുഹമ്മദ് ബഷീറും എല്ലാം ചേര്‍ന്ന് പിഎഫ്ഐ അജണ്ട നടപ്പാക്കും .രാജ്യത്ത് കലാപമുണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ച മത തീവ്രവാദിക്ക് വേണ്ടി ലീഗ് വാദിക്കുന്നതും മുന്‍ കൈ എടുക്കുന്നതും അവരുടെ മുന്‍ നിലപാടുകളെന്ന് പൊതുസമൂഹം കരുതിയെങ്കില്‍ അത് തെറ്റാണെന്ന് തെളിയിക്കുകയാണ് ചന്ദ്രിക
പരസ്യമായി തള്ളി പറയുന്നില്ലങ്കിലും സിദ്ദിഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ടിന്റെ നല്ല ബുക്കിലല്ല ഇപ്പോള്‍. നേതാക്കളെ എല്ലാം അകത്താക്കി സംഘടനയക്ക് നിരോധനം വാങ്ങി നല്‍കിയത് കാപ്പനാണെന്ന വികാരമാണ് നേതാക്കളില്‍ പലര്‍ക്കും. കാപ്പന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിച്ചതും പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിലേക്ക് വഴി തുറന്നതും.തിഹാറില്‍ തടവിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് എതിരായ കുറ്റപത്രത്തില്‍ എന്‍ഐഎ പറയുന്ന രഹസ്യ മാപ്പു സാക്ഷി കാപ്പന് തന്നെയാണോ. എന്ന സംശയവും പലര്‍ക്കുമുണ്ട്.
കേവലം ജാമ്യത്തില്‍ മാത്രം നില്ക്കുന്ന ഇപ്പോഴും തീവ്രവാദക്കേസിലെ പ്രതിയായ ഒരാളെ പരിശുദ്ധനാക്കാന്‍ ചന്ദ്രിക ശ്രമിക്കുന്നതിനെതിരെ ലീഗിലും മുറു മുറുപ്പ് ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: