Categories: Kerala

മദ്യപിച്ചെത്തിയവര്‍ വാലില്‍ പിടിച്ചു വലിച്ചു; ആന വിരണ്ടു; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ആന തൂക്കിയെറിഞ്ഞു; അഞ്ചു പേര്‍ക്ക് പരുക്ക്

വിരണ്ടോടിയ ആന സിപിഎം അണിയൂര്‍ ബ്രാഞ്ച് സെക്രട്ടറി അച്ചുവിനെ തൂക്കിയെറിഞ്ഞു. കരിയം കരിമ്പുകോണം ദേവീ ക്ഷേത്രത്തിലെ ഘോഷയാത്രക്കിടെയാണ് ചെക്കാലമുക്ക് ജംഗ്ഷനില്‍ വച്ച് കാഞ്ഞിരക്കാട്ട് ശേഖരന്‍ എന്ന ആന വിരണ്ടത്.

Published by

തിരുവനന്തപുരം: ശ്രീകാര്യം ചെക്കാലമുക്കില്‍ ഉത്സവ ഘോഷയാത്രയ്‌ക്കിടെ ആന വിരണ്ടോടി അഞ്ച് പേര്‍ക്ക് പരിക്ക്. ഘോഷയാത്ര കാണാന്‍ കൂടി നിന്നതില്‍  മദ്യപിച്ചെത്തിയ ഒരാള്‍ ആനയുടെ വാലില്‍ പിടിച്ചതാണ് ആന വിരളാന്‍ കാരണമെന്ന് സംഘാടകര്‍ പറഞ്ഞു. ഘോഷയാത്രയില്‍ രണ്ട് ആനയാണ് ഉണ്ടായിരുന്നത്. അല്‍പദൂരം ഓടിയ ആനയെ ഉടന്‍ തന്നെ തളച്ചു. വിരണ്ടോടിയ ആന സിപിഎം അണിയൂര്‍ ബ്രാഞ്ച് സെക്രട്ടറി അച്ചുവിനെ തൂക്കിയെറിഞ്ഞു. കരിയം കരിമ്പുകോണം ദേവീ ക്ഷേത്രത്തിലെ ഘോഷയാത്രക്കിടെയാണ് ചെക്കാലമുക്ക് ജംഗ്ഷനില്‍ വച്ച് കാഞ്ഞിരക്കാട്ട് ശേഖരന്‍ എന്ന ആന വിരണ്ടത്.

രാത്രി പത്തേമുക്കാലോടെയാണ് ആന വിരണ്ടത്. അച്ചു (30) വിഷ്ണുവര്‍ദ്ധന്‍ (12) സന്ധ്യ (35), കെസിയ (19), സോനു (28 ) തുടങ്ങിയവര്‍കാണ് പരിക്കേറ്റത്.   പരിക്കേറ്റുവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു. ആനയെ തളച്ചതിന് ശേഷം മേള വാദ്യങ്ങള്‍ നിര്‍ത്തിവെച്ച് ഘോഷയാത്ര മുന്നോട്ടുപോകാന്‍ ശ്രീകാര്യം പൊലീസ് സംഘാടകരോട് പറഞ്ഞു. തുടര്‍ന്ന് മേളമില്ലാതെയാണ് ഉത്സവ പരിപാടികള്‍ നടത്തിയത്. ആനയെ സമീപത്തെ പുരയിടത്തില്‍ തളച്ച ശേഷം ലോറിയില്‍ കയറ്റിക്കൊണ്ടുപോയി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by