തിരുവനന്തപുരം: ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ‘ശമ്പളരഹിത സേവനം 41-ാം ദിവസം’ എന്ന ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച വനിതാ കണ്ടക്ടര്‍ക്കെതിരെ പ്രതികാരനടപടിയെടുത്ത സര്‍ക്കാരിനെ വിമര്‍ശിച്ച് അഡ്വ.ജയശങ്കര്‍. സര്‍ക്കാര്‍. കെഎസ്ആര്‍ടിസി. വൈക്കം ഡിപ്പോയില്‍ കണ്ടക്ടറായി ജോലി ചെയ്തിരുന്ന, ബിഎംഎസ് പ്രവര്‍ത്തക കൂടിയായ അഖില എസ്.നായരെ പ്രതിഷേധ ബാഡ്ജ് ധരിച്ചതിന് പാലാ ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയതിനെയാണ് ഫേസ്ബുക്കില്‍ അഡ്വ. ജയശങ്കര്‍ വിമര്‍ശിച്ചത്.
“ശമ്പളം കൊടുക്കാൻ വഴിയില്ലെങ്കിലും ജീവനക്കാരെ നിലയ്‌ക്ക് നിർത്താനറിയാം!” -ഇതായിരുന്നു അഡ്വ. ജയശങ്കറിന്റെ പരിഹാസം. കെഎസ്ആർടിസി മാനേജ്‌മെന്റിന് വിപ്ലവാഭിവാദ്യങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഖില എസ്. നായര്‍ അച്ചടക്കലംഘനം നടത്തിയതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റുന്നതെന്നായിരുന്നു കെഎസ് ആര്‍ടിസി മാനേജ് മെന്‍റ് നല്‍കുന്ന വിശദീകരണം. കഴിഞ്ഞ ജനുവരി 11നായിരുന്നു ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് അഖില ‘ശമ്പളരഹിത സേവനം 41-ാം ദിവസം’ എന്ന ബാഡ്ജ് ധരിച്ചെത്തിയത്. കണ്ടക്ടറുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.
വിഷയം ചര്‍ച്ചയായതോടെ കെഎസ് ആര്‍ടിസി മാനേജ്മെന്‍റിന് നാണക്കേടായി. കെഎസ്ആര്‍ടിസി മാനേജ്മെന്‍റ് നടത്തിയ അന്വേഷണത്തില്‍ അഖില എസ്. നായര്‍ അച്ചടക്കലംഘനം നടത്തിയതായി ബോധ്യപ്പെട്ടെന്നും ഭരണപരമായ സൗകര്യാര്‍ത്ഥം സ്ഥലം മാറ്റുന്നു എന്നാണ് ഉത്തരവില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: