തിരുവനന്തപുരം: ആദിശങ്കരന് ശേഷം അതുപോലെ ഇന്ത്യയൊട്ടാകെ നടന്നത് രാഹുല്‍ ഗാന്ധിയാണെന്ന് കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യന്.
ആദിശങ്കരന് ശേഷം രാഹുലിനെപ്പോലെ ആരെങ്കിലും ഇതുപോലെ നടന്നിട്ടുണ്ടോ മറ്റുള്ളവര്‍ എല്ലാം യാത്ര ചെയ്തത് വാഹനത്തിലാണ്.ആദിശങ്കരനെപ്പോലെ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടന്നിട്ടുള്ളത് രാഹുല്‍ഗാന്ധി മാത്രമാണ്. – പി.ജെ. കുര്യന് പറഞ്ഞു.
ഭാരത് ജോഡോ യാത്രയില്‍ അദ്ദേഹം പോലും പ്രതീക്ഷിക്കാത്ത സ്വീകരണമാണ് രാഹുല്‍ഗാന്ധിയ്ക്ക് ലഭിച്ചത്. കശ്മീര്‍ വരെ ഇതുപോലെ ആയിരക്കണക്കിന് പതിനായിരക്കണക്കിന് പേരാണ് രാഹുലിനെ കാത്ത് നിന്നത്. – പി.ജെ കുര്യന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: