മലയാളത്തിന്റെ ആക്ഷൻ ഹീറോ സുരേഷ് ഗോപിയും സംവിധായകൻ ജയരാജും 27 വർഷത്തിന് ശേഷം പുതിയ സിനിമയ്ക്കായി ഒന്നിക്കുന്നു. ‘ജയരാജിന്റെ അടുത്ത ചിത്രത്തിൽ പെരുവണ്ണനായുള്ള രൂപാന്തരം’ എന്ന അടിക്കുറിപ്പോടെയാണ് സുരേഷ് ഗോപി തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചുകഴിഞ്ഞു. താടിയും മീശയും ഇല്ലാത്ത തെയ്യം കലാകാരനായുള്ള സുരേഷ് ഗോപിയുടെ പുതിയ ലുക്ക് സമൂഹമാദ്ധ്യമങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു.
പുതിയ ജയരാജ്-സുരേഷ് ഗോപി ചിത്രമായ ‘ ‘ഒരു പെരുങ്കളിയാട്ട’ത്തിന്റെ ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞു. ഇതിന് മുന്‍പ് 1997-ൽ പുറത്തിറങ്ങിയ കളിയാട്ടം ആണ് ഇരുവരും ഒരുമിച്ച അവസാന ചിത്രം. ഷേക്സ്പിയറുടെ ഒഥല്ലോ എന്ന വിശ്വപ്രസിദ്ധ നാടകത്തെ അടിസ്ഥാനമാക്കിയായിരുന്നു കളിയാട്ടം ഒരുക്കിയത്. കണ്ണൻ പെരുമലയൻ എന്ന കഥാപാത്രമായി സുരേഷ് ഗോപി തകർത്താടുകയായിരുന്നു അതിലെ അഭിനയത്തിന് സുരേഷ് ഗോപിയ്ക്ക് ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.
ജയരാജുമായി സഹകരിക്കുന്നതിൽ ആവേശഭരിതനാണ് താനെന്നും കളിയാട്ടം സിനിമയുടെ ഓർമ്മകളാണ് ഞങ്ങളിലും പ്രേക്ഷകരിലും നിറഞ്ഞുനിൽക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. സിനിമയുടെ കഥ എന്താണെന്ന് അറിയാൻ എല്ലാവരും ആകാംക്ഷയിലാണെന്നും ‘കളിയാട്ടം’ എന്ന സിനിമയുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും സംവിധായകൻ ജയരാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: