നടന്‍ ചിമ്പു നായകനായഭിനയിച്ച പുതിയ ചിത്രം പത്ത് തല വ്യാഴാഴ്ച റിലീസ് ചെയ്തു. ചിത്രത്തിന്‍രെ റിലീസിന് തൊട്ടുമുന്‍പ് കേരളത്തിലെ പ്രേക്ഷകര്‍ തന്നെ അഗ്രഹിക്കണമെന്ന പ്രത്യേക വീഡിയോ അപേക്ഷയുമായി എത്തിയിരിക്കുകയാണ് ചിമ്പു.
കാരണം തന്റെ ആത്മീയയാത്രയില്‍ വളരെ പ്രധാനപ്പെട്ട പങ്ക് കേരളത്തിനുണ്ടെന്ന് ചിമ്പു പറയുന്നു. തുടര്‍ച്ചയായി ചിത്രങ്ങളും പരാജയവും പ്രണയപരാജയവും എല്ലാമായി തകര്‍ന്ന ചിമ്പു തന്നെ സ്വയം കണ്ടെത്താനുള്ള ആത്മീയ യാത്ര കേരളത്തില്‍ നിന്നാണ് ആരംഭിച്ചത്. അതും ശബരിമല യാത്രയില്‍ നിന്ന്. പിന്നീട് ഋഷികേശിലും ഹരിദ്വാറിലും പോയി. ധ്യാനം, ആത്മീയത തന്നെയായിരുന്നു ജീവിതത്തില്‍. ഇപ്പോള്‍ ശാന്തനായ ചിമ്പു ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന ചിത്രമാണ് പത്ത് തല. .
കേരളത്തില്‍ 150-ലേറെ സ്‌ക്രീനുകളിലാണ് ക്രൗണ്‍ ഫിലിംസ് റിലീസ് ചെയ്യുന്നത്. ഈ സിനിമയാണ് കേരളത്തിലെ തന്റെ ഒരു ചിത്രത്തിന്റെ ഏറ്റവും വലിയ റിലീസെന്ന് ചിമ്പു പറഞ്ഞു. “കേരളത്തില്‍ നേരിട്ട് വന്ന് പ്രചാരണം നടത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും സാധിച്ചില്ല. തീര്‍ച്ചയായും ഉടന്‍ കേരളത്തിലെത്തി എല്ലാവരേയും കാണും. കേരളം എപ്പോഴും തനിക്ക് സ്പെഷ്യലാണ്. വിണ്ണൈ താണ്ടി വരുവായാ ചിത്രീകരിച്ചത് കേരളത്തിലാണ്. ആത്മീയ പരിവര്‍ത്തനയാത്രയിലും കേരളത്തിന് പ്രത്യേകമായ പങ്കുണ്ട്.”- ചിമ്പു വീഡിയോയില്‍ പറയുന്നു.
മാനാട്, വെന്ത് തണിന്തത് കാട് എന്നീ ചിത്രങ്ങള്‍ക്ക് നല്‍കിയ സ്വീകരണത്തിന് നന്ദിയും വീഡിയോയില്‍ ചിമ്പു പറയുന്നു. വലിയ ഊര്‍ജമാണ് കേരളത്തിലെ പ്രേക്ഷകര്‍ നല്‍കിയതെന്നും ചിമ്പു പറയുന്നു.
















