ന്യൂദല്‍ഹി: ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശ ഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂര്‍. രാഹൂല്‍ഗാന്ധി അയോഗ്യനാക്കപ്പെട്ടതുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയ ജര്‍മ്മനിക്ക് നന്ദി പറഞ്ഞുകൊണ്ട് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് നടത്തിയ ട്വീറ്റിനെക്കുറിച്ച് പ്രതികരിക്കുക യായിരുന്നു അനുരാഗ് സിങ് താക്കൂര്‍.
‘കോണ്‍ഗ്രസിന്റെയും രാഹുല്‍ഗാന്ധിയുടെയും നടപടി രാജ്യത്തിന് അപമാനമാണ്. രാജ്യത്തിനുള്ളില്‍ നടക്കുന്ന ജനാധിപത്യരാഷ്ട്രീയനിയമപോരാട്ടത്തില്‍ കോണ്‍ഗ്രസ് വിശ്വസിക്കുന്നില്ല. അതിനാല്‍, രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ വിദേശശക്തികളെ ക്ഷണിക്കുകയാണവര്‍. എന്നാല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള പുതിയ ഇന്ത്യ ഒരു വിദേശ ഇടപെടലും വെച്ചുപൊറുപ്പിക്കില്ല’ അനുരാഗ് സിങ് താക്കൂര്‍ ട്വീറ്റ് ചെയ്തു.
ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശ ഇടപെടലാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് പ്രതികരിച്ചു. സര്‍ക്കാരിനെ മാറ്റാന്‍ സഹായി ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മുമ്പ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ഒരു ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും നിര്‍മ്മല സീതാരാമന് ട്വീറ്റ് ചെയ്തു.
രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രനിയമമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കിരണ്‍ റിജിജുവും രംഗത്തുവന്നു. ‘ഇന്ത്യ യുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ വിദേശ ശക്തികളെ ക്ഷണിച്ചതിന് രാഹുല്‍ ഗാന്ധിക്ക് നന്ദി. ഇന്ത്യന്‍ ജുഡീഷ്യറിയെ വിദേശ ഇടപെടലുകളാല്‍ സ്വാധീനിക്കാന്‍ കഴിയില്ലെന്ന് ഓര്‍ക്കുക. വിദേശ ശക്തികളുടെ ഇടപെടല്‍ ഇന്ത്യ ഇനി സഹിക്കില്ല, കാരണം നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്’ അദ്ദേഹം ട്വീറ്റ് ചെയ്തു.
രാഹുല്‍ഗാന്ധി അയോഗ്യനാക്കപ്പെട്ടതിനെക്കുറിച്ച് ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് പ്രതികരിച്ചിരുന്നു. ഇതിനാണ് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് നന്ദി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: