തിരുവനന്തപുരം: അരുവിക്കരയില്‍ ഭാര്യാമാതാവിനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി. അഴിക്കോട് സ്വദേശി താഹിറ(67)യാണ് മരിച്ചത്. പ്രതി അലി അക്ബറിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാൾ ഭാര്യ മുംതാസിനെയും വെട്ടി പരിക്കേൽപ്പിച്ചു. തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ജീവനക്കാരനായ ഇയാൾ ആക്രമണത്തിന് ശേഷം തീകൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയായിരുന്നു.
മുംതാസും ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമം നടക്കുമ്പോൾ മകൻ വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേറ്റിട്ടില്ല. ഹൈസ്കൂൾ അധ്യാപികയാണ് മുംതാസ്. അലി അക്ബറും മുംതാസും ഗുരുതരാവസ്ഥയിലാണുള്ളത്. സംഭവത്തില്‍ അരുവിക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പുലർച്ചെ നാലു മണിയോടെയാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കഴിഞ്ഞ പത്ത് വർഷമായി അലി അക്ബറും ഭാര്യയും തമ്മിൽ കുടുംബ കോടതിയിൽ കേസ് നടക്കുകയാണ്.
ഇരുനില വീട്ടിന്റെ മുകളിലത്തെ നിലയിൽ അലി അക്ബറും താഴത്തെ നിലയിൽ മുംതാസും അമ്മയുമാണ് താമസിച്ചിരുന്നത്. അലി അക്ബർ നാളെ സർവീസിൽ നിന്നും വിരമിക്കാനിരിക്കുകയാണെന്നും ഇയാൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നും വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: