കൊച്ചി : തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ. ബാബു നല്‍കിയ ഹര്‍ജി കോടതി തള്ളി. അയ്യപ്പന്റെ പേര് പറഞ്ഞ് കെ. ബാബു വോട്ട് തേടിയെന്നാണ് ആരോപണം. എതിര്‍ സ്ഥാനാര്‍ത്ഥിയായ എം. സ്വരാജാണ് ഇതിനതിരെ കോടതിയെ സമീപിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മത ചിഹ്നങ്ങള്‍ ഉപയോഗപ്പെടുത്തി. തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് എം. സ്വരാജ് കോടതിയെ സമീപിച്ചത്. ഈ പരാതിക്കെതിരെ കെ.ബാബു കവിയറ്റ് നല്‍കുകയായിരുന്നു. സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നത്.
അതേസമയം തിരിച്ചടിയെന്ന് പറയാനാവില്ല. നിയമോപദേശം തേടിയശേഷം മുന്നോട്ട് പോകുമെന്നും കെ ബാബു പ്രതികരിച്ചു. കേസ് കൃത്രിമമായി ഉണ്ടാക്കിയതാണ്. തടസ്സ ഹര്‍ജിയില്‍ ഒരു ഭാഗം കോടതി അംഗീകരിച്ചു. യുഡിഎഫ് സ്വാമി അയ്യപ്പന്റെ സ്ലിപ്പ് അടിച്ചിട്ടില്ല. ഈ സ്ലിപ്പ് കിട്ടിയെന്ന് ആദ്യം പറഞ്ഞത് ഒരു ഡിവൈഎഫ്‌ഐ നേതാവാണ്. നിയമപദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: