ബാംഗളൂര്‍: മയക്കുമരുന്ന് കേസുകളില്‍ കേന്ദ്രം നേരിട്ടിപെടുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. മയക്കുമരുന്ന് കടത്തിന്റെ പ്രശ്നം സംസ്ഥാനവുമായോ കേന്ദ്രവുമായോ മാത്രം ബന്ധപ്പെട്ടതല്ല. ദേശീയ പ്രശ്നമാണ്.അതിനെ നേരിടാനുള്ള ശ്രമങ്ങള്‍ ദേശീയവും ഏകീകൃതവുമാകണം. മാധ്യമ മേധാവികളുമായുള്ള കൂടിക്കാഴ്ചയില്‍, മയക്കുമരുന്ന് കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ചില സംസ്ഥാനങ്ങള്‍ വീഴ്ച വരുത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അമിത് ഷാ പറഞ്ഞു. മയക്കുമരുന്ന് കേസുകള്‍ കേന്ദ്ര നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയില്‍ നേരിട്ടറിയിക്കാന്‍ സംവിധാനം ഉണ്ടാകുമെന്നും നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.മുഴുവന്‍ ശൃംഖലയെയും തകര്‍ക്കാന്‍, മയക്കുമരുന്ന് കേസുകള്‍ സമഗ്രമായി അന്വേഷിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
മയക്കുമരുന്ന് വിമുക്തഭരതം എന്ന ലക്ഷ്യം നേടാന്‍ മയക്കു മരുന്നിനെതിരെ സീറോ ടോളറന്‍സ് നയമാണ് കേന്ദ്ര സര്‍ക്കാറിന്റേത്.. മയക്കുമരുന്ന് വിരുദ്ധ നടപടികളില്‍ ത്രിതല സമീപനമാണ് ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. ത്രിതല സമീപനത്തില്‍ സ്ഥാപന ഘടനകളെ ശക്തിപ്പെടുത്തല്‍, മയക്കുമരുന്ന് നിയന്ത്രണവുമായി ബന്ധപ്പെട്ട എല്ലാ ഏജന്‍സികളുടെയും ശാക്തീകരണം, അവ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തല്‍, ബോധവല്‍ക്കരണ കാമ്പയിന് ആരംഭിക്കല്‍ എന്നിവ ഉള്‍പ്പെടുന്നു. അമിത് ഷാ പറഞ്ഞു.
രാജ്യത്ത് നിന്ന് മയക്കുമരുന്ന് വിപത്ത് ഇല്ലാതാക്കാനുള്ള കേന്ദ്ര ര്‍ക്കാരിന്റെ പ്രചാരണത്തിന്റെ നാല് തൂണുകള്‍ ഉണ്ടെന്ന് അമിത് ഷാ പറഞ്ഞു: മയക്കുമരുന്ന് കണ്ടെത്തല്‍, നെറ്റ്വര്‍ക്ക് നശിപ്പിക്കല്‍, കുറ്റവാളികളെ തടയല്‍, മയക്കുമരുന്ന് ദുരുപയോഗം ചെയ്യുന്നവരെ പുനരധിവസിപ്പിക്കല് എന്നിവയാണവ.. മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണായക നടപടിയെടുക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍ രൂപീകരിച്ചിട്ടുള്ള മയക്കുമരുന്ന് വിരുദ്ധ ടാസ്ക് ഫോഴ്സിനെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. സഹകരണവും ഏകോപനവും സഹകരണവും വര്‍ധിപ്പിച്ച് ലഹരിവിമുക്ത ഇന്ത്യയാക്കാന്‍ എല്ലാ വകുപ്പുകളും ഏജന്‍സികളും മുന്നോട്ട് പോകണം. തീരദേശ സുരക്ഷയിലും കടല്‍ പാതകളിലും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. തക്കന് കടല്‍ പാതയില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. അമിത് ഷാ പറഞ്ഞു.
‘മയക്കുമരുന്ന് കടത്തും ദേശീയ സുരക്ഷയും’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ അമിത് ഷാ ഉദ്ഘാടനം ചെയ്തു.
ആസാദികാ അമൃത് മഹോത്സവത്തിന് കീഴില്‍, 2022 ജൂണ്‍ 01 മുതല്‍ 75 ദിവസത്തെ കാമ്പെയ്നിനിടെ 75,000 കിലോ മയക്കുമരുന്ന് നശിപ്പിക്കാനാണ് ലക്ഷ്യമിട്ടത്. പക്ഷേ, ഇതുവരെ 8,409 കോടി രൂപ വിലമതിക്കുന്ന 5, 94,620 കിലോഗ്രാം മയക്കുമരുന്ന് നശിപ്പിക്കപ്പെട്ടു. 2006-2013 കാലയളവില്‍ ആകെ 1257 കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് 2014-2022 കാലയളവില്‍ ഇത് 152 ശതമാനം വര്‍ധിച്ച് 3172 ആയി . അതേ കാലയളവിലെ അറസ്റ്റുകളുടെ എണ്ണം 1362ല്‍ നിന്ന് 4888 ആയി 260 ശതമാനം വര്‍ധിച്ചു. 2006-2013 കാലയളവില്‍ 1.52 ലക്ഷം കിലോ മയക്കുമരുന്ന് പിടികൂടി, 2014-2022 കാലയളവില്‍ ഇത് ഇരട്ടിയായി 3.30 ലക്ഷം കിലോയായി. 2006-2013 കാലയളവില്‍ 768 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി, 2014-2022 കാലയളവില്‍ 25 മടങ്ങ് വര്‍ധിച്ച് 20,000 കോടി രൂപയായി. അമിത് ഷാ അറിയിച്ചു.
5 ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും 3 കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സാന്നിധ്യത്തില്‍ 1,235 കോടി രൂപ വിലമതിക്കുന്ന 9,298 കിലോഗ്രാം മയക്കുമരുന്ന് നശിപ്പിച്ചു.
കേരളത്തില്‍നിന്ന് മന്ത്രി എംബി രാജേഷ് , ഡിജിപി അനില്‍ കാന്ത് , എക്സൈസ് കമ്മീഷണര്‍ അനന്തകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: