ചണ്ഡീഗഢ്: പഞ്ചാബില്‍ നിന്ന് ഒളിച്ചു കടന്ന ഖാലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങ്ങും സഹായി പപല്‍പ്രീത് സിങ്ങും ഹരിയാണയിലെന്ന് കണ്ടെത്തല്‍. ഷഹബാദിലെ വീട്ടില്‍ ഇവര്‍ക്ക് അഭയം നല്കിയ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുരുക്ഷേത്ര ജില്ലയിലെ ഷഹബാദ് സ്വദേശിയായ ബല്‍ജീത് കൗര്‍ ആണ് അറസ്റ്റിലായത്. പപല്‍പ്രീത് സിങ്ങിന്റെ സൂഹൃത്താണ് ഇവര്‍. ബല്ജീത്തിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
അമൃത്പാലിന്റെ സഹായി പപല്‍ പ്രീതുമായി രണ്ടുവര്‍ഷത്തിലേറെയായി പരിചയമുണ്ടെന്ന് സ്ത്രീ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ബല്‍ജിത്ത് കൗറിന്റെ സഹോദരനാണ് അമൃത്പാലിനെ താമസിപ്പിക്കുന്നുണ്ടെന്ന വിവരം പോലീസിന് കൈമാറിയത്. കുരുക്ഷേത്ര ജില്ലയിലെ വീട്ടിലേക്ക് സകൂട്ടറിലാണ് അമൃത്പാല്‍ വന്നത്. ഇയാള്‍ക്കൊപ്പം കൂടെയൊരാള് കൂടി ഉണ്ടായിരുന്നു. വസ്ത്രമൊക്കെ മാറി തലയില്‍ ഒരു തൊപ്പി ധരിച്ചാണ് അമൃത്പാല്‍ എത്തിയത്. മീശ വെട്ടിഒതുക്കിയിരുന്നെന്നും ബല്‍ജീത് കൗറിന്റ മൊഴിയില്‍ പറയുന്നുണ്ട്.
അമൃത്പാലും പപല്‍പ്രീത് സിങ്ങും ഷഹബാദില്‍ രണ്ടുദിവസമാണ് തങ്ങിയത്. ലുധിയാനയില്‍നിന്ന് ഷഹബാദിലേക്ക് യാത്രചെയ്യാനായി അമൃത്പാല്‍ ഒരു സ്കൂട്ടര്‍ ഉപയോഗിച്ചിരുന്നതായും പോലീസ് പറയുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. യുവതിയെ വിശദമായ അന്വേഷണങ്ങള്‍ക്കായി പഞ്ചാബ് പോലീസിന് കൈമാറി.
മാര്‍ച്ച് 18-ന് രാത്രി അമൃത്പാല്‍ പഞ്ചാബിലെ ലുധിയാനയില്‍നിന്ന് ഓട്ടോ പിടിച്ച് പോകുന്നതായി വിവരം ലഭിച്ചിരുന്നു. എന്നാല്‍ മാര്‍ച്ച് 20 ആയതോടെ പഞ്ചാബ് വിട്ട് അദ്ദേഹം ഹരിയാണയിലെത്തുകയായിരുന്നു. അമൃത്പാല്‍ പഞ്ചാബില്‍നിന്ന് എങ്ങനെ കടന്നു എന്നതില്‍ പോലീസിന് വ്യക്തതയില്ല. മാര്‍ച്ച് 18-ന് കണ്ടെത്തിയ ജലന്ധറില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് ഷഹബാദ്. ഇത് ഏഴാം ദിവസമാണ് അമൃത്പാല്‍ സിങ്ങിനായി തെരച്ചില്‍ നടത്തുന്നത്. ഇയാളുടെ 100ഓളം സഹായികള്‍ പോലീസ് പിടിയിലായിട്ടുണ്ട്. അമൃത്പാല്‍ സിങ് ഒളിച്ച് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ ഉത്തരാഖണ്ഡിലെ ഡെഹ്റാഡൂണ്‍, ഹരിദ്വാര്‍, ഉദ്ധംസിങ് നഗര്‍ എന്നീ സ്ഥലങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: