‘കവി ഉദ്ദേശിച്ചത്’എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പി.എം തോമസ് കുട്ടി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഉസ്കൂള്’. പ്ലസ് ടു സെന്റ് ഓഫ് ഡേയില്‍ നടക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൗമാരകാല പ്രണയത്തിന്റെ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ‘ഉസ്കൂള്’ എന്ന ചിത്രത്തില്‍ അഭിജിത്, നിരഞ്ജന്, അഭിനന്ദ് ആക്കോട്, ഷിഖില്‍ ഗൗരി, അര്‍ച്ചന വിനോദ്, പ്രിയനന്ദ, ശ്രീകാന്ത് വെട്ടിയാര്‍, ലാലി പി.എം, ലിതിലാല്‍ തുടങ്ങി നൂറോളം ആര്‍ട്ടിസ്റ്റുകള്‍ അഭിനയിക്കുന്നുണ്ട്.
ബോധി മൂവി വര്‍ക്സിന്റെ ബാനറില്‍ ബീബു പരങ്ങേന്‍, ജയകുമാര്‍ തെക്കേകൊട്ടാരത്ത്, ബെന്സിന് ഓമന, കെ.വി.പ്രകാശ്, പി.എം.തോമസ്കുട്ടി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രസൂണ്‍ പ്രഭാകര്‍ നിര്‍വ്വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഷൈബിന് ടി, അരുണ്‍ എന്‍. ശിവന്. വിനായക് ശശികുമാര്‍, മനു മഞ്ജിത് എന്നിവരുടെ വരികള്‍ക്ക് ഷഹബാസ് അമന്, സാമുവല്‍ അബി, ഹിമ ഷിന്‍ജു എന്നിവര്‍ സംഗീതം പകരുന്നു. ഷഹബാസ് അമന്, സിയ ഉള്‍ഹഖ്, ഹിമ ഷിന്‍ജു, കാര്‍ത്തിക് പി. ഗോവിന്ദ് എന്നിവരാണ് ഗായകര്‍.
എഡിറ്റിങ്- എല്‍ കട്ട്സ്, കലാസംവിധാനം- അനൂപ് മാവണ്ടിയൂര്‍, മേക്കപ്പ്-സംഗീത് ദുന്ദുഭി, കോസ്റ്റ്യൂംസ്- പ്രിയനന്ദ, പ്രോജക്ട് ഡിസൈനര്‍- ലിജു തോമസ്, റിലീസിങ് ഡിസൈനര്‍- ഷൈബിന്.ടി, ഡിസൈന്‍- ആന്റണി സ്റ്റീഫന്‍, സ്റ്റില്‍സ്- സാജു നടുവില്‍. ബോധി മൂവി വര്‍ക്സും ചെന്നൈ ഫിലിം ഫാക്ടറിയും ചേര്‍ന്ന് ഏപ്രില്‍ 14 ന് വിഷുപടമായി ‘ഉസ്കൂള്’ തിയ്യേറ്ററുകളിലെത്തിക്കുന്നു. പിആര്‍ഒ- എ.എസ്. ദിനേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: