ന്യൂദല്‍ഹി: വിചാരണ തീരും വരെ കേരളത്തില്‍ ചികിത്സ അനുവദിക്കണമെന്ന പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ അപേക്ഷ സുപ്രീംകോടതി മാര്‍ച്ച് 24 വെള്ളിയാഴ്ച വാദം കേള്‍ക്കും.
ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് മുന്‍പാകെ മഅ്ദനിയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന് അഡ്വ. ഹാരിസ് ബീരാന്റെ അപേക്ഷപ്രകാരമാണ് സുപ്രീംകോടതി വെള്ളിയാഴ്ച കേസെടുക്കുന്നത്. 2014ല്‍ ജാമ്യം അനുവദിച്ചപ്പോള്‍ മുന്നോട്ട് വെച്ച വ്യവസ്ഥകളില്‍ ജന്മനാട്ടിലേക്ക് പോകാനായി ഇളവ് ചെയ്യണമെന്നതാണ് ഹര്‍ജിയിലെ ആവശ്യം.
പ്രമേഹം, രക്തസമ്മര്‍ദ്ദം, സ്ട്രോക്ക് തുടങ്ങി നിരവധി രോഗങ്ങളുടെ പട്ടികയും മഅ്ദനി സുപ്രീംകോടതിക്ക് മുന്‍പാകെ വെച്ചിട്ടുണ്ട്. ക്രിയാറ്റിന്‍ നില ഉയര്‍ന്ന് ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയാണ്. വൃക്കമാറ്റിവെയ്ക്കാനും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അധിക സാമ്പത്തിക ബാധ്യതയും നിരവധി രോഗങ്ങള്‍ അലട്ടുന്ന തന്ഞറെ ആരോഗ്യസ്ഥിതിയെ ബാധിക്കുന്നുവെന്നും അപേക്ഷയില്‍ ഉണ്ട്.
58 പേര് കൊല്ലപ്പെടാനിടയായ 1998ലെ കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസില്‍ പങ്കെടുത്തുവെന്ന് ആരോപിച്ച് ഒമ്പതര വര്‍ഷം കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞു. ജെലാറ്റിന്‍ സ്റ്റിക്കുകളുപയോഗിച്ചായിരുന്നു ഈ സ്ഫോടനം. പിന്നീട് 2008ലെ ബെംഗളൂരു ബോംബ് സ്ഫോടനപരമ്പരക്കേസിലും കര്‍ണ്ണാടകയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: