Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

യുഗപരിവര്‍ത്തനത്തിന്റെ പടിവാതില്‍ക്കല്‍; ഇന്ന് വര്‍ഷപ്രതിപദ

1925 വിജയദശമി ദിവസം അദ്ദേഹം രാഷ്‌ട്രീയ സ്വയംസേവക സംഘം ആരംഭിച്ചു. പത്രപ്രസ്താവനകളോ, പ്രമുഖ നേതാക്കളുടെ സാന്നിദ്ധ്യമോ ഒന്നുമില്ലാതെ ഏതാനും കിശോരന്മാരെ ചേര്‍ത്താണ് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന് രൂപംനല്‍കിയത്. തുടക്കം മുതല്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനം വ്യക്തിനിര്‍മാണമാണെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിഗുണങ്ങളോടൊപ്പം ദേശീയ ഗുണങ്ങളുള്ള വ്യക്തിയെ സൃഷ്ടിക്കുക എന്നതാണ് വ്യക്തി നിര്‍മാണം എന്നതുകൊണ്ട് ഡോക്ടര്‍ജി ഉദ്ദേശിച്ചത്. ഭാരതത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ രണ്ടു കാര്യങ്ങള്‍. ഒന്ന്, ദേശീയത സംബന്ധിച്ച യഥാര്‍ത്ഥ വീക്ഷണം. രണ്ട്, ദേശീയ വ്യക്തിത്വമുള്‍ക്കൊള്ളുന്ന വ്യക്തികളെ നിര്‍മിച്ചെടുക്കുക. അങ്ങനെ കാഴ്ചയില്‍ സരളവും പ്രവര്‍ത്തനപഥത്തില്‍ അസാമാന്യവുമായ ഫലം ലഭിക്കുന്ന ശാഖാ പദ്ധതി അദ്ദേഹം ആരംഭിച്ചു.

കെ.ആര്‍. ഉമാകാന്തന്‍ by കെ.ആര്‍. ഉമാകാന്തന്‍
Mar 22, 2023, 06:00 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

ഭാരതീയ കാലഗണന അനുസരിച്ച് ചൈത്ര ശുക്ലപ്രഥമ-വര്‍ഷപ്രതിപദ-എന്നത് വര്‍ഷാരംഭമാണ്. അത്തരമൊരു ദിനത്തിലാണ് ആര്‍എസ്എസ് സ്ഥാപകനായ ഡോക്ടര്‍ കേശവ ബലിറാം ഹെഡ്ഗേവാര്‍ എന്ന ഡോക്ടര്‍ജി ജനിച്ചത്. ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം അന്ന് 1889 ഏപ്രില്‍ ഒന്ന് ആയിരുന്നു. യുഗസ്രഷ്ടാവായ ഡോക്ടര്‍ജിയുടെ ജനനം വര്‍ഷാരംഭത്തില്‍ ആയത് ആകസ്മികമല്ല.

ആരായിരുന്നു ഡോക്ടര്‍ കേശവബലിറാം ഹെഡ്ഗേവാര്‍? എന്തായിരുന്നു അദ്ദേഹത്തിന്റെ ജീവിത ദൗത്യം? ഇക്കാര്യങ്ങള്‍ മനസ്സിലാക്കുമ്പോള്‍ മാത്രമേ വര്‍ഷപ്രതിപദ ദിനത്തില്‍ ജനിച്ച ഡോക്ടര്‍ജിയുടെ മഹത്വം വ്യക്തമാകൂ.

1889 ല്‍ ജനിച്ച ഡോക്ടര്‍ജി കണ്ടത് വിദേശിയര്‍ ഭാരതം അടക്കിഭരിക്കുന്നതാണ്. ഒരുപറ്റം വിദേശിയര്‍ വിശാലമായ ഭാരതത്തെ അടക്കിഭരിക്കുന്നത് കേശവനില്‍ ദുഃഖവും അത്ഭുതവും ഉളവാക്കി. അതിന്റെ കാരണം അന്വേഷിച്ച് അദ്ദേഹം സ്വാതന്ത്ര്യസമരത്തില്‍ മുഴുകി. വിപ്ലവ പ്രവര്‍ത്തനങ്ങളിലും, കോണ്‍ഗ്രസ്സ് പ്രവര്‍ത്തനത്തിലും അദ്ദേഹം സജീവമായി പങ്കെടുത്തു. ഈ പ്രവര്‍ത്തനത്തിന്റെ ഫലമായി ഒരു കാര്യം അദ്ദേഹത്തിന് ബോധ്യപ്പെട്ടു. സാധാരണ ഭാരതീയന്‍ ഇന്ത്യയുടെ ദേശീയത സംബന്ധിച്ച് അജ്ഞനാണ്. അവന്‍ വ്യക്തിപരമായ കാര്യങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. ദേശീയ പ്രവര്‍ത്തനം അവനെ സംബന്ധിച്ചിടത്തോളം രണ്ടാം പ്രാധാന്യമേയുള്ളൂ.

വിദേശികള്‍ ഭാരതത്തില്‍ വരുന്നതിന് മുന്‍പ് ലോകത്തിലെ ഏറ്റവും സമ്പന്നവും സമൃദ്ധവുമായ രാജ്യമായിരുന്നു ഭാരതം. വിദേശ ഭരണത്തിന്‍ കീഴില്‍ അത് ദരിദ്രമായി. പട്ടിണി, പകര്‍ച്ചവ്യാധികള്‍ എന്നിവ മൂലം ലക്ഷക്കണക്കിനാളുകള്‍ മരിച്ചുവീണു. ജനങ്ങള്‍ക്ക് താങ്ങാനാവാത്ത നികുതിഭാരം വിദേശിയര്‍ അടിച്ചേല്‍പ്പിച്ചു. കവി പാടിയതുപോലെ  

”ശ്രീ സരസ്വതി തന്നുപാസന ധര്‍മ്മമാക്കിയ ഭൂമിയില്‍

അജ്ഞതാതിമിരം പടര്‍ന്നുകിടപ്പതെന്തു വിപര്യയം”

അന്നപൂര്‍ണ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഭാരതം ഒരു നേരത്തെ ഭക്ഷണത്തിനായി മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടുന്ന അവസ്ഥ ഉണ്ടായി. ഇങ്ങനെ ഭാരതം എല്ലാ വിധത്തിലും തകര്‍ച്ചയെ നേരിട്ടിരുന്നു.

ഇതിന് പരിഹാരമെന്തെന്ന് ഡോക്ടര്‍ജി ചിന്തിച്ചു. കോണ്‍ഗ്രസ്സും വിപ്ലവ പ്രസ്ഥാനങ്ങളും ശാശ്വതപരിഹാരമല്ലെന്ന് അദ്ദേഹം മനസ്സിലാക്കി. അദ്ദേഹം ഭാരതത്തിന്റെ ദേശീയത എന്തെന്ന് ചിന്തിച്ചു. അത് ‘ഭാരതം ഹിന്ദുരാഷ്‌ട്രം ആണ്’ എന്നതാണ്. ഈ അടിസ്ഥാനത്തില്‍ ഹിന്ദുക്കളെ സംഘടിപ്പിക്കുക എന്നതാണ് ദേശീയ പുനരുദ്ധാരണത്തിനുള്ള മാര്‍ഗ്ഗം എന്നദ്ദേഹം മനസ്സിലാക്കി.

അതിന്റെ ഫലമായി 1925 വിജയദശമി ദിവസം അദ്ദേഹം രാഷ്‌ട്രീയ സ്വയംസേവക സംഘം ആരംഭിച്ചു. പത്രപ്രസ്താവനകളോ, പ്രമുഖ നേതാക്കളുടെ സാന്നിദ്ധ്യമോ ഒന്നുമില്ലാതെ ഏതാനും കിശോരന്മാരെ ചേര്‍ത്താണ് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന് രൂപംനല്‍കിയത്. തുടക്കം മുതല്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനം വ്യക്തിനിര്‍മാണമാണെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിഗുണങ്ങളോടൊപ്പം ദേശീയ ഗുണങ്ങളുള്ള വ്യക്തിയെ സൃഷ്ടിക്കുക എന്നതാണ് വ്യക്തി നിര്‍മാണം എന്നതുകൊണ്ട് ഡോക്ടര്‍ജി ഉദ്ദേശിച്ചത്. ഭാരതത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ രണ്ടു കാര്യങ്ങള്‍. ഒന്ന്, ദേശീയത സംബന്ധിച്ച യഥാര്‍ത്ഥ വീക്ഷണം. രണ്ട്, ദേശീയ വ്യക്തിത്വമുള്‍ക്കൊള്ളുന്ന വ്യക്തികളെ നിര്‍മിച്ചെടുക്കുക.  

അങ്ങനെ കാഴ്ചയില്‍ സരളവും പ്രവര്‍ത്തനപഥത്തില്‍ അസാമാന്യവുമായ ഫലം ലഭിക്കുന്ന ശാഖാ പദ്ധതി അദ്ദേഹം ആരംഭിച്ചു. ശാഖയില്‍ വരുന്നവര്‍ ഒരുമിച്ച് ചില വ്യായാമങ്ങള്‍, കായികപരിശീലനം, ദേശഭക്തിഗാനങ്ങള്‍, പ്രാര്‍ത്ഥന തുടങ്ങിയവ കാവിക്കൊടിക്ക് കീഴില്‍നിന്ന് പരിശീലിക്കുന്നു. ഇതുവഴി അവരില്‍ ദേശീയബോധം വളര്‍ന്നുവരുന്നു. അതുവഴി ആദ്യം രാഷ്‌ട്രം പിന്നെ വ്യക്തി എന്ന നിലപാട് അവര്‍ക്കുണ്ടാകുന്നു. ഇങ്ങനെ രാഷ്‌ട്രത്തിന് പ്രഥമസ്ഥാനം നല്‍കുന്ന വ്യക്തികളെ നിര്‍മിച്ചെടുക്കുന്നതില്‍ സംഘം വിജയിച്ചു എന്നത് അനുഭവസിദ്ധമാണ്.

കഴിഞ്ഞ 98 വര്‍ഷമായി ശാഖകള്‍ ഭാരതത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. അതിന്റെ ഫലമായി ഉണ്ടായ ദേശീയബോധം ജീവിതത്തിന്റെ എല്ലാ തുറകളെയും സ്വാധീനിക്കുന്നു. ആര്‍എസ്എസിനോടൊപ്പം തുടങ്ങിയ ഇതര സംഘടനകള്‍ ചുരുങ്ങി ഇല്ലാതായപ്പോള്‍ ആര്‍എസ്എസ് വളര്‍ന്നു വികസിക്കുന്നു.

സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം കഴിഞ്ഞു. സ്വാതന്ത്ര്യത്തിന്റെ അമൃതവര്‍ഷം നാം ആഘോഷിക്കുകയാണ്. അതോടൊപ്പം 2025 ല്‍ സംഘത്തിന്റെ ശതാബ്ദി വര്‍ഷമാണ്. ഇന്ന് ഭാരതം ലോകത്തില്‍ പ്രധാനപ്പെട്ട സ്ഥാനം വഹിക്കുന്നു. 2025 ആകുമ്പോഴേക്കും ഭാരതം വീണ്ടും വിശ്വഗുരു സ്ഥാനത്ത് എത്തുമെന്ന് നാം വിശ്വസിക്കുന്നു. അതിനായി ക്ഷമാപൂര്‍വ്വം നിശ്ശബ്ദമായി നടത്തുന്ന പ്രവര്‍ത്തനമാണ് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റേത്. ഈ യുഗപരിവര്‍ത്തനത്തിന് കാരണക്കാരനായ ഡോക്ടര്‍ജി യഥാര്‍ത്ഥത്തില്‍ യുഗസ്രഷ്ടാവ് തന്നെയാണ്.

Tags: കേശവ് ബലിറാം ഹെഡ്‌ഗേവാര്‍ആര്‍എസ്എസ്Hindu DharmaHindu Nationരാഷ്ട്രീയ സ്വയംസേവക സംഘം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹിന്ദു രാഷ്‌ട്രമായിരുന്നപ്പോൾ നേപ്പാൾ വളരെ സമ്പന്നമായിരുന്നു ; വീണ്ടും ശ്രദ്ധ നേടി മനീഷ കൊയ്‌രാളയുടെ വാക്കുകൾ

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രത്തിലേക്ക് നീങ്ങുന്നത് തടയണം : മുസ്ലീം സ്ത്രീകൾ വീടിനുള്ളിലും പർദ്ദ ധരിക്കണം : നിർദേശങ്ങളുമായി മൗലാന മുഫ്തി ഷഹാബുദ്ദീൻ റസ്വി

Main Article

നാളെ ഭഗിനി നിവേദിത ജയന്തി: ഭഗിനി നിവേദിതയും ഹിന്ദു ധര്‍മവും

അല്‍വാര്‍ ഇന്ദിര ഗാന്ധി ഗ്രൗണ്ടില്‍ ചേര്‍ന്ന ആര്‍എസ്എസ് അല്‍വാര്‍ നഗര്‍ സാംഘിക്കില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
India

ഹിന്ദു ധര്‍മം മാനവധര്‍മം തന്നെയാണ്; തൊട്ടുകൂടായ്മ പൂര്‍ണമായും ഇല്ലാതാക്കണം: മോഹന്‍ ഭാഗവത്

കേരള ഹിന്ദു മതപാഠശാലാ അദ്ധ്യാപക പരിഷത്തിന്റെ 45-ാമത് വാര്‍ഷിക സമ്മേളനവും വിജ്ഞാന മത്സരങ്ങളും 
മാര്‍ഗദര്‍ശകമണ്ഡലം കാര്യദര്‍ശി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു
Kerala

അറിഞ്ഞതിനെ ആചരിക്കുകയാണ് ഹിന്ദുധര്‍മ്മത്തിന്റെ ആധാരം: സ്വാമി സത്സ്വരൂപാനന്ദ സരസ്വതി

പുതിയ വാര്‍ത്തകള്‍

വെള്ളം ആയുധമാക്കരുത് : ഇന്ത്യയുടെ നടപടി പാകിസ്ഥാനിലെ 24 കോടി ജനങ്ങളുടെ ജീവൻ അപകടത്തിലാക്കും : പാകിസ്ഥാൻ

വീരമൃത്യൂ വരിച്ച ധീരസൈനികരുടെ ഭാര്യമാർക്ക് ആദരവ് : ക്ഷേമത്തിനായി ഒരു കോടി രൂപ നൽകി നടി പ്രീതി സിന്റ

ജ്യോതി മൽഹോത്രയുടെ ഫോണിൽ നിന്ന് വലിയ വെളിപ്പെടുത്തൽ ; പാകിസ്ഥാൻ യൂട്യൂബർ സീഷൻ ഹുസൈനുമായി സഹകരിച്ചാണ് അവർ ചാരപ്പണി ചെയ്തത്

ജപ്പാനെ മറികടന്നു; ഇന്ത്യലോകത്തിലെ നാലാമത്തെ സമ്പദ് വ്യവസ്ഥ: നീതി ആയോഗ് സിഇഒ ബി.വി.ആർ. സുബ്രഹ്മണ്യൻ

നാളെ 11 ജില്ലകളില്‍ അതിതീവ്രമഴ; റെഡ് അലര്‍ട്ട്

ബഹ്‌റൈനിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഒവൈസി ; ലോകത്തിന് മുന്നിൽ ഭീകര ഫാക്ടറി തുറന്നുകാട്ടി

ആത്മീയതയും പ്രകൃതിയും ഒന്നിക്കുന്ന മംഗളവനം

വാരഫലം: മെയ് 26 മുതല്‍ ജൂണ്‍ 1 വരെ; ഈ നാളുകാര്‍ക്ക്‌ വിദേശയാത്രക്കു ശ്രമിക്കുന്നവര്‍ക്ക് ശ്രമം വിജയിക്കും, വിവാഹകാര്യങ്ങള്‍ക്കു തീരുമാനമാകും

ഭാരതവര്‍ഷ ചരിത്രത്തിലൂടെ ഒരു എത്തിനോട്ടം

മൂളിപ്പറന്നെത്തുന്ന രക്തരക്ഷസ്സുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies