ന്യൂദല്‍ഹി: ഏറെക്കാലമായി ഇന്ത്യ പിടികൂടാന്‍ പരിശ്രമിച്ചിരുന്ന വിവാദ മതപ്രഭാഷകന് സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യയ്ക്ക് മുന്നില്‍ വഴി തെളിയുന്നു. മാര്‍ച്ച് 23ന് മതപ്രഭാഷണം നടത്താന്‍ ഒമാന്‍ സന്ദര്‍ശിക്കുമ്പോള്‍ സക്കീര്‍ നായിക്കിനെ കസ്റ്റഡിയില്‍ വാങ്ങാനാണ് ഇന്ത്യ ശ്രമിക്കുന്നത്.
ഒമാനില്‍ മതപ്രഭാഷണം നടത്താനാണ് സക്കീര്‍ നായിക്ക് എത്തുന്നത്. ഒമാനിലെ അവ് ഫാക് മതകാര്യ മന്ത്രാലയമാണ് റമദാനോടനുബന്ധിച്ച് മാര്‍ച്ച് 23ന് ഖുറാന് ഒരു ആഗോള ആവശ്യം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുക.
രണ്ടാമത്തെ പ്രഭാഷണം മാര്‍ച്ച് 25നാണ്. സുല്‍ത്താന്‍ ഖാബൂസ് സര്‍വ്വകലാശാലയില്‍ പ്രവാചകന് മനുഷ്യരാശിയ്ക്കുള്ള ദയവായ്പ് എന്ന വിഷയത്തിലാണ് ഈ ചര്‍ച്ച.
ഒമാനിലെ ഇന്ത്യന്‍ എംബസി സക്കീര്‍ നായിക്കിനെ അവിടുത്തെ പ്രാദേശിക നിയമം ഉപയോഗിച്ച് നാടുകടത്തുന്നതിനെക്കുറിച്ചാണഅ ആലോചിക്കുന്നത്. ഒമാനിലെ പ്രാദേശിക അധികൃതര്‍ തങ്ങളുടെ ആവശ്യത്തിന് വഴങ്ങി സക്കീര്‍ നായിക്കിനെ തടഞ്ഞുവെയ്ക്കുമെന്നാണ് കരുതുന്നത്. ഒരു നിയമവിദഗ്ധ സംഘത്തെയും ഇന്ത്യ അയയ്ക്കുന്നുണ്ട്. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഒമാന്റെ അംബാസഡറാണ് കാര്യങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ഒമാനിലെ ഇന്ത്യന്‍ അംബാസഡറും ഒമാന്‍ വിദേശകാര്യമന്ത്രാലയത്തെയും ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ട്.
നേരത്തെ ഫിഫ ലോകകപ്പ് സമയത്ത് ഖത്തറില്‍ മതപ്രഭാഷണത്തിന് സക്കീര്‍ നായിക്ക് എത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍, വിദ്വേഷപ്രസംഗം എന്നിവയുടെ പേരിലാണ് ഇന്ത്യ സക്കീര്‍ നായിക്കിനെ തേടുന്നത്. 2017ല്‍ ഇന്ത്യയില്‍ നിന്നും രക്ഷപ്പെട്ട സക്കീര്‍ നായിക്ക് അഭയാര്‍ത്ഥിയായി മലേഷ്യയില്‍ കഴിയുകയാണ്.
പീസ് ടിവി സ്ഥാപിക്കുകയും ഇസ്ലാമിലേക്ക് മാറാന്‍ ആളുകളോട് ആഹ്വാനം ചെയ്യുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് 1990ല്‍ ആണ് സക്കീര്‍ നായിക്ക് അറിയപ്പെടാന്‍ തുടങ്ങിയത്. ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് (ഐആര്‍എഫ്) എന്ന സംഘടന വഴിയാണ് പ്രവര്‍ത്തനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: