Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൊട്ടും ദീപങ്ങളും ഒഴിവാക്കുന്ന പരസ്യങ്ങള്‍ ഹിന്ദു ഉത്സവങ്ങള്‍ക്ക് വേണ്ട; ‘ബിന്ദി (പൊട്ട്) ഇല്ലെങ്കില്‍ ബിസിനസും ഇല്ല’ എന്ന ഹാഷ്ടാഗ് വിജയിച്ചു

ഹിന്ദു ഉത്സവങ്ങള്‍ക്ക് ഹിന്ദു ആചാരങ്ങള്‍ ഒന്നൊന്നായി കയ്യൊഴിയുന്ന കമ്പനികളുടെ പരസ്യങ്ങള്‍ക്കെതിരെ പോരാടി വിജയം വരിച്ചതിനെക്കുറിച്ച് എഴുത്തുകാരി ഷെഫാലി വൈദ്യ. മൂന്ന് വര്‍ഷം മുന്‍പ് ഹിന്ദു ഉത്സവങ്ങള്‍ക്ക് കമ്പനികള്‍ നല്‍കുന്ന പരസ്യങ്ങളില്‍ പൊട്ടു തൊട്ട പെണ്‍കുട്ടിയും ദീപങ്ങള്‍ കത്തിക്കുന്ന പെണ്‍കുട്ടിയും എല്ലാം പതിവായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2023, 09:28 pm IST
in India

ന്യൂദല്‍ഹി: ഹിന്ദു ഉത്സവങ്ങള്‍ക്ക് ഹിന്ദു ആചാരങ്ങള്‍ ഒന്നൊന്നായി കയ്യൊഴിയുന്ന കമ്പനികളുടെ പരസ്യങ്ങള്‍ക്കെതിരെ പോരാടി വിജയം വരിച്ചതിനെക്കുറിച്ച് എഴുത്തുകാരി ഷെഫാലി വൈദ്യ. മൂന്ന് വര്‍ഷം മുന്‍പ് ഹിന്ദു ഉത്സവങ്ങള്‍ക്ക് കമ്പനികള്‍ നല്‍കുന്ന പരസ്യങ്ങളില്‍ പൊട്ടു തൊട്ട പെണ്‍കുട്ടിയും ദീപങ്ങള്‍ കത്തിക്കുന്ന പെണ്‍കുട്ടിയും എല്ലാം പതിവായിരുന്നു.  

എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കമ്പനികള്‍ ഹിന്ദു ഉത്സവത്തിന് മാത്രം പെണ്‍കുട്ടികളെ ഹൈന്ദവ ആചാരങ്ങളില്‍ നിന്നും അകറ്റുന്ന പരസ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കാന്‍ തുടങ്ങി. ആദ്യം പൊട്ടു തൊടുന്ന പെണ്‍കുട്ടികള്‍ പരസ്യങ്ങളില്‍ നിന്നും ഒഴിവായി. ദീപങ്ങളും പരസ്യങ്ങളില്‍ നിന്നും ഒഴിവായി. ഹിന്ദു ധര്‍മ്മത്തിന്റെ പ്രതീകങ്ങളായ ദീപങ്ങളും കോലങ്ങളും പൂക്കളും പൊട്ടുകളും പരസ്യങ്ങളില്‍ നിന്നും ഒഴിവാക്കപ്പെട്ടു. തനിഷ്ക്, മലബാര്‍ ജ്വല്ലേഴ്സ്, റിലയന്‍സ് ട്രെന്‍ഡ്സ്, ഫാബ് ഇന്ത്യ, പിഎന്‍ജി ജ്വല്ലേഴ്സ് എല്ലാം ഹിന്ദു ധര്‍മ്മത്തിന്റെ പ്രതീകങ്ങളെ പടികടത്തുന്ന പരസ്യങ്ങള്‍ ചെയ്യാന്‍ തുടങ്ങി.  

 ബിന്ദി (പൊട്ട്) ഇല്ലെങ്കില്‍ ബിസിനസും ഇല്ല (#NoBindiNoBusiness ) എന്ന ക്യാമ്പെയിന് പിന്നിലെ വസ്തുതകള്‍ വിവരിച്ച് ഷെഫാലി വൈദ്യ:

എന്നാല്‍ ഇതിനെതിരെ തങ്ങള്‍ പോരാട്ടം തുടങ്ങിവെച്ചതായി ഷെഫാലി വൈദ്യ പറയുന്നു. അതിനായി അവര്‍ ഒരു ഹാഷ്ടാഗും സൃഷ്ടിച്ചു. ബിന്ദി (പൊട്ട്) ഇല്ലെങ്കില്‍ ബിസിനസും ഇല്ല (#NoBindiNoBusiness ) എന്നായിരുന്നു ഈ ഹാഷ്ടാഗ്. ഇതില്‍ കമ്പനികള്‍ പേടിച്ചു. ഹിന്ദു ഉത്സവങ്ങളുടെ പരസ്യങ്ങളില്‍ ഹിന്ദു ധര്‍മ്മത്തിന്റെ പ്രതീകങ്ങള്‍ ഉപയോഗിച്ചില്ലെങ്കില്‍ ബിസിനസ് കിട്ടില്ലെന്ന് അവര്‍ ഭയന്നു.  

പിഎന്‍ജി ജ്വല്ലേഴ്സ് എന്ന കമ്പനി ആദ്യം പൊട്ടില്ലാതെ മോഡലിന്റെ പരസ്യം പ്രസിദ്ധീകരിച്ചു(ഇടത്ത്). വിമര്‍ശനത്തിന് ശേഷം പൊട്ടുള്ള മോഡലിനെ വെച്ച് പുതിയ പരസ്യം പുറത്തിറക്കി (വലത്ത്). 

പതിയെ പരസ്യങ്ങളില്‍ പൊട്ടും (ബിന്ദി), ദീപങ്ങളും പൂക്കളും അലങ്കാരങ്ങളും കോലങ്ങളും തിരിച്ചുവരാന്‍ തുടങ്ങി. ഇപ്പോള്‍ മലബാര്‍ ജ്വല്ലേഴ്സായാലും തനിഷ്കായാലും റിലയന്‍സ് ട്രെന്‍ഡ്സായാലും ഫാബ് ഇന്ത്യയായാലും പിഎന്‍ജി ജ്വല്ലേഴ്സായാലും ഹിന്ദു ധര്‍മ്മത്തിന്റെ പ്രതീകങ്ങള്‍ അവരുടെ പരസ്യത്തില്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഇത് നിസ്സാരവിജയമല്ലെന്നും ഈ കാമ്പയിന്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ശക്തമാക്കുമെന്നും ഷെഫാലി വൈദ്യ പറയുന്നു. 

ഞാന്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നത് ഇഷ്ടപ്പെടുന്നില്ല, എന്റെ അമ്മയും അങ്ങിനെ തന്നെ തുടങ്ങി ഹിന്ദു പെണ്‍കുട്ടികള്‍ തന്നെ ഹൈന്ദവ ധര്‍മ്മങ്ങള്‍ക്കെതിരായ നിലപാടുകളുമായാണ് മുന്നിലേക്ക് വരുന്നത്. ഹിന്ദു പെണ്‍കുട്ടികള്‍ ആധുനിക വനിതകളാകാന്‍ മത്സരിക്കുന്നതുപോലെ തോന്നും.- ഷെഫാലി വൈദ്യ ഹിന്ദു സമുദായത്തില്‍ തന്നെയുള്ള മാറ്റങ്ങളെക്കുറിച്ച് പറയുന്നു. 

എന്നാല്‍ ബക്രീദിന് അനധികൃതമായി മൃഗങ്ങളെ വെട്ടുന്നത് മൂലമുള്ള പരിസ്ഥിതി മലിനീകരണത്തെക്കുറിച്ചോ ക്രിസ്മസ് ആഘോഷത്തിന് ആയിരക്കണക്കിന് മരങ്ങള്‍ കടലാസ് നക്ഷത്രങ്ങളും മെഴുകുതിരികളും മറ്റും ഉണ്ടാക്കാന്‍ നശിപ്പിക്കുന്നതിനെക്കുറിച്ചും ആരും മിണ്ടില്ലെന്നും ഷെഫാലി വൈദ്യ പറയുന്നു. 

Tags: Malabar Goldഷെഫാലി വൈദ്യപൊട്ട്Hindu Dharmaബിന്ദി (പൊട്ട്) ഇല്ലെങ്കില്‍ ബിസിനസും ഇല്ലAdvertisementഫാബ് ഇന്ത്യഗോവധ നിരോധനംഗോഹത്യബക്രീദ്slaughterHindu Nationതനിഷ്‌ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

Kerala

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Kerala

പെരുമാറ്റച്ചട്ട ലംഘനവുമായി കെഎസ്ആര്‍ടിസി; സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ രേഖപ്പെടുത്തിയ പരസ്യങ്ങൾ നീക്കം ചെയ്തില്ല

Kerala

സമ്പൂര്‍ണ ഗോവധ നിരോധനം നടപ്പാക്കണം: ഗോമഹിമാ സത്സംഗം

Samskriti

വ്രതങ്ങളില്‍ ശ്രേഷ്ഠം ഏകാദശി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.