കൊച്ചി: തൃപ്പൂണിത്തുറയില്‍ ബിഎംഎസ് വേദിയില്‍ പ്രധാനമന്ത്രി മോദിയുടെ നയങ്ങളെ പുകഴ്‌ത്തുകയും ട്രേഡ് യൂണിയന്‍ എന്ന നിലയില്‍ ബിഎംഎസ് സിഐടിയു വിനേക്കാള്‍ മികച്ച സംഘടനയാണെന്നും പറഞ്ഞതിന് 24 ന്യൂസിന്റെ സസ്പെന്‍ഷന്‍ നേരിടുന്ന ന്യൂസ് എഡിറ്റര്‍ സുജയ പാര്‍വ്വതി വീണ്ടും സംഘപരിവാര്‍വേദിയില്‍.
ഇക്കുറി യുവം 2023 ലോഞ്ചിങ് പരിപാടിയിൽ മുഖ്യാതിഥി ആയി കെ സുരേന്ദ്രനൊപ്പമാണ് സുജയ പാർവ്വതി. പങ്കെടുത്തത്. താന്‍ സസ്പെന്‍ഷന്‍-പെന്‍ഡിങ്-എന്‍ക്വയറിയിലാണ് (അന്വേഷണ വിധേയമായ സസ്പെന്‍ഷന്‍). അതുകൊണ്ട് കൂടുതല്‍ ഇതേക്കുറിച്ച് സംസാരിക്കുന്നില്ലെന്നും എന്നാല്‍ അന്ന് പറഞ്ഞതിലൊന്നും ഒരു മാറ്റവുമില്ല എന്ന് മാത്രം പറയാന്‍ ആഗ്രഹിക്കുന്നു എന്നും സുജയ പാര്‍വ്വതി പറഞ്ഞപ്പോള്‍ സദസ്സില്‍ നിന്നും നീണ്ട കയ്യടി ഉയര്‍ന്നിരുന്നു.
സംഘപരിവാറിനെയും മോദിയെയും അനുകൂലിച്ച് സംസാരിച്ചതിന് സുജയ പാര്‍വ്വതിയെ സസ്പെന്‍റ് ചെയ്ത നടപടിയ്‌ക്കെതിരെ 24 ന്യൂസിലെ മാനേജ്മെന്‍റ് തലത്തില്‍ എതിര്‍പ്പുയര്‍ന്നതായി വാര്‍ത്തയുണ്ടായിരുന്നു. അതിനിടെ, ഒരു സഹപ്രവര്‍ത്തകനെതിരെ ലൈംഗിക പീഡന പരാതി കൊടുക്കുകയും ഇത് വ്യാജമാണെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് സുജയ പാര്‍വ്വതിയെ സസ്പെന്‍റ് ചെയ്തതെന്നും വാര്‍ത്തയുണ്ടായിരുന്നു.
വൈബ്രന്‍റ് യൂത്ത് ഫോർ മോഡിഫൈയിംഗ് കേരളയാണ് പരിപാടി സംഘടിപ്പിച്ചത്. സമൂഹത്തിന്റെ നാനാതുറകളിലുള്ള യുവ വ്യക്തിത്വങ്ങൾ ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഈ പരിപാടിയില്‍ വിശിഷ്ടാതിഥിയായി സുജയ പാർവതി പങ്കെടുത്തത് ശ്രീകണ്ഠന്‍നായരെയും കൂട്ടരേയും ചൊടിപ്പിച്ചതായി അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: