Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്വയം പ്രതിരോധത്തിലായ ജാഥ

കേരളത്തിന്റെ യഥാര്‍ത്ഥ പ്രശ്നം കേന്ദ്രനയങ്ങളല്ല, ദീര്‍ഘവീക്ഷണമില്ലാത്ത, അഴിമതിക്കാരായ നേതൃത്വമാണ്. പരിധിയില്ലാതെ കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയാല്‍ കേരളത്തിന്റെ പ്രശ്നം തീരുമെന്ന് വിശ്വസിക്കുന്ന നേതാക്കള്‍ ഈ നാടിന്റെ ശാപമാണ്. കേരളം രൂപീകരിക്കുന്നതിനു മുമ്പു തന്നെ ഉണ്ടായിരുന്ന നേട്ടങ്ങളുടെ പേരിലാണ് നാം ഇന്നും അഭിമാനിക്കുന്നത്. 67 വര്‍ഷം മുന്‍പ് ഉണ്ടായിരുന്ന ആ പല നേട്ടങ്ങളും ഇന്ന് കേരളത്തിന് കൈമോശം വന്നിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. കേരളത്തിന്റെ ഒന്നാം നമ്പര്‍ സ്ഥാനം നമുക്ക് തിരികെ പിടിക്കേണ്ടതുണ്ട്. അതിന് ആദ്യം വേണ്ടത് വ്യാജ പ്രചരണം അവസാനിപ്പിച്ച് യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുക എന്നതാണ്. കെടുകാര്യസ്ഥതയും അഴിമതിയും അവസാനിപ്പിക്കുക എന്നതാണ്. അല്ലാതെ കേരളം മുഴുവന്‍ സഞ്ചരിച്ച് കേന്ദ്രസര്‍ക്കാരിനെ പുലഭ്യം പറഞ്ഞാല്‍ കേരളത്തിന്റെ പ്രതിസന്ധി തീരില്ല.

സന്ദീപ് വാചസ്പതി by സന്ദീപ് വാചസ്പതി
Mar 21, 2023, 06:00 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

129 വേദികളിലായി 28 ദിവസം കൊണ്ട് അരങ്ങേറിയ മറ്റൊരു രാഷ്‌ട്രീയ നാടകത്തിനു കൂടി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ തിരശ്ശീല വീണു. ജനകീയ പ്രതിരോധ ജാഥ എന്ന് പേരിട്ട രാഷ്‌ട്രീയ ജാഥ കേന്ദ്രസര്‍ക്കാരിനെതിരായ കള്ളപ്രചരണത്തിനുള്ള വേദിയായാണ് ഉദ്ദേശിച്ചതെങ്കിലും ജാഥ തന്നെ പ്രതിരോധത്തിലായ കാഴ്ചയാണ് കേരളം കണ്ടത്.

‘എൗഹഹ ീള ടീൗിറ മിറ എൗൃ്യ, ടശഴിശള്യശിഴ ചീവേശിഴ’എന്ന മാക്ബത്തിന്റെ ആത്മഗതത്തിനപ്പുറം ഒരു പ്രാധാന്യവും ഈ ജാഥ കേരള രാഷ്‌ട്രീയത്തില്‍ ഉണ്ടാക്കിയില്ല. ആകെ വെടിയും പുകയും മാത്രം. മേമ്പൊടിയായി നട്ടാല്‍ കുരുക്കാത്ത നുണകളും. ജാഥാ ക്യാപ്റ്റന്റെ സൗണ്ട് എഞ്ചിനീയറിംഗ് വൈദഗ്ധ്യവും അപ്പം വില്‍പ്പനയുടെ സാമ്പത്തിക ശാസ്ത്രവും അകാല ചരമം പ്രാപിച്ച തത്വശാസ്ത്രത്തിന്റെ നിരൂപണവും അതുകേട്ട് കിളിപോയ അണികളുടെ ഗതികെട്ട കയ്യടിയും ഒഴിച്ചു നിര്‍ത്തിയാല്‍ സഞ്ചരിക്കുന്ന ഒരു നുണഫാക്ടറിയായിരുന്നു ജാഥ. ‘ആശാനക്ഷരമൊന്നു പിഴച്ചാല്‍ അമ്പത്തൊന്നു പിഴയ്‌ക്കും ശിഷ്യന്’ എന്ന മട്ടിലായിരുന്നു ജാഥാ നായകന്റേയും അംഗങ്ങളുടേയും നുണപ്രസംഗം.

കേരളത്തെ സാമ്പത്തികമായി നശിപ്പിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു എന്നതായിരുന്നല്ലോ ജാഥയുടെ പ്രധാന സന്ദേശം. അര്‍ഹമായ ധനസഹായം നിഷേധിച്ചു എന്നു മാത്രമല്ല, കടമെടുക്കാന്‍ പോലും അനുവദിക്കാതെ കേരളത്തെ പിന്നാട്ടടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പരിശ്രമിക്കുകയാണെന്ന് ജാഥയിലുടനീളം വിലപിച്ചു. ഈ നിലവിളിക്ക് അപ്പുറം വസ്തുതകളും കണക്കുകളും നിരത്തി ഇത് ബോധ്യപ്പെടുത്താന്‍ ആര്‍ക്കും സാധിച്ചില്ല. ഇടതുപിന്തുണയോടെ കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചിരുന്ന കാലത്ത് കിട്ടിയതിനേക്കാള്‍ കൂടുതല്‍ സഹായം കേരളത്തിന് കിട്ടിയത് മോദി സര്‍ക്കാരിന്റെ കാലത്താണ് എന്നതിന് കണക്കുകള്‍ തന്നെയാണ് തെളിവ്. അക്കാലത്ത് കേരളത്തിന് 7 കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിരുന്നു എന്നതും മറക്കരുത്.

യുപിഎ സര്‍ക്കാരിന്റെ 10 വര്‍ഷക്കാലയളവില്‍ 45,900 കോടിയുടെ കേന്ദ്ര സഹായമാണ് കിട്ടിയതെങ്കില്‍ കഴിഞ്ഞ 8 വര്‍ഷത്തെ ബിജെപി ഭരണകാലത്ത് 1,15,000 കോടി രൂപയാണ് കേരള വികസനത്തിനായി മോദി സര്‍ക്കാര്‍ അനുവദിച്ചത്. കേരള സര്‍ക്കാര്‍ ഭരണ നേട്ടമായി ഉയര്‍ത്തിപ്പിടിക്കുന്ന ദേശീയ പാതയുടെ വികസനം മാത്രം നോക്കിയാല്‍ മതി കേന്ദ്രസഹായത്തിന്റെ തോത് മനസിലാക്കാന്‍. കേരളത്തിന്റെ റോഡ് വികസനത്തിനായി 68,000 കോടി രൂപയാണ് കഴിഞ്ഞ ബജറ്റില്‍ മാത്രം കേന്ദ്രം നീക്കി വെച്ചത്. ദേശീയ പാതയ്‌ക്കായി ഭൂമി ഏറ്റെടുക്കുന്ന ചെലവിന്റെ 25% വഹിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തെങ്കിലും അതില്‍ നിന്ന് പിന്നോട്ടു പോയതായി കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്കരി പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. റോഡ് നിര്‍മ്മാണ സാമഗ്രികളുടെ നികുതി എങ്കിലും ഒഴിവാക്കണമെന്ന കേന്ദ്ര അഭ്യര്‍ത്ഥനയും സംസ്ഥാന സര്‍ക്കാര്‍ നിരസിക്കുകയാണ് ഉണ്ടായത്. കേരളത്തില്‍ ഒരു കി.മീ റോഡ് പണിയാന്‍ 100 കോടി രൂപയാണ് ചെലവാകുന്നത്. ഇത് രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഇത് കൂടാതെയാണ് ഗ്രാമഗ്രാമന്തരങ്ങളില്‍ പണി തീര്‍ന്നു കൊണ്ടിരിക്കുന്ന ഗ്രാമീണ റോഡുകള്‍ക്ക് നല്‍കുന്ന തുക.

സംസ്ഥാനത്തെ എല്ലാ വീടുകളിലും സൗജന്യമായി കുടിവെള്ളം എത്തിക്കാന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേന്ദ്രം അനുവദിച്ചത് 1,804 കോടി രൂപയാണ്. മുന്‍ വര്‍ഷം 404 കോടി രൂപ മാത്രമാണ് അനുവദിച്ചത്. കേന്ദ്ര പദ്ധതിയായ ജല്‍ജീവന്‍ മിഷന്‍ തുടങ്ങിയ 2019ലെ കണക്കനുസരിച്ച് 67.14 ലക്ഷം വീടുകളില്‍ വെറും 16 ലക്ഷത്തില്‍ മാത്രമായിരുന്നു പൈപ്പ് വഴി കുടിവെള്ളം എത്തിയിരുന്നത്. ഇപ്പോഴത് 30 ലക്ഷം കവിഞ്ഞു. അപ്പോഴും കേരളം സ്വന്തമായി നടപ്പാക്കിയ പല കുടിവെള്ള പദ്ധതികളില്‍ കൂടിയും നൂറു കണക്കിന് കോടി രൂപയാണ് പൊട്ടിയൊലിച്ച് പോയതെന്ന് മറക്കരുത്.

സംസ്ഥാനത്തെ പകുതിയിലധികം ജനങ്ങള്‍ക്കും കഴിഞ്ഞ മൂന്ന്  വര്‍ഷമായി സൗജന്യ റേഷന്‍ നല്‍കുന്നത് കേന്ദ്ര സര്‍ക്കാരാണ്. സംസ്ഥാനത്തെ 35 ലക്ഷം കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി വഴി 6000 രൂപ വീതം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുണ്ട്. സ്വയംതൊഴില്‍ കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന മുദ്രാ യോജന വഴി സംസ്ഥാനത്തെ 48 ലക്ഷം ചെറുപ്പക്കാര്‍ 62,635 കോടി രൂപ വായ്പ എടുത്തിട്ടുണ്ട്. ഈ കണക്ക് കാണിച്ചാണ് സംരംഭകര്‍ക്ക് അനുകൂലമായ സംസ്ഥാനമാണ് കേരളം എന്ന് പരസ്യം ചെയ്തത്. സംസ്ഥാനത്തെ 3.5 ലക്ഷം സ്ത്രീകള്‍ക്ക് സൗജന്യ പാചകവാതക കണക്ഷന്‍ കേന്ദ്ര സഹായം കൊണ്ട് കിട്ടി. അതേ സമയത്താണ് കേരളം പെട്രോളിന് 10 രൂപ അധികം വാങ്ങി സാധാരണക്കാരന്റെ നടുവൊടിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 2.30 ലക്ഷം കോടി രൂപയാണ് ധനകാര്യ കമ്മീഷന്‍ വിഹിതമായും വിവിധ പദ്ധതികള്‍ മുഖാന്തിരവും കേന്ദ്ര സഹായമായി കേരളത്തിന് കിട്ടിയത്.

ജാഥയില്‍ ഉന്നയിക്കപ്പെട്ട മറ്റൊരു പരാതി കടമെടുക്കാന്‍ കേന്ദ്രം അനുവദിക്കുന്നില്ല എന്നതാണ്. റിസര്‍വ് ബാങ്ക് ചട്ടം അനുസരിച്ച് ഒരു സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ 3.5 ശതമാനമാണ് കടമെടുക്കാവുന്ന പരിധി. കേരളത്തിന്റെ കടം ഇപ്പോള്‍ തന്നെ 4 ശതമാനത്തിന് മുകളിലാണ്. 4 ലക്ഷം കോടി രൂപയാണ് ഇപ്പോഴത്തെ നമ്മുടെ പൊതുകടം. കുടിവെള്ളം, ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ തുടങ്ങി എല്ലാത്തിനും അന്യസംസ്ഥാനങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന ജനതയെ ഈ കടക്കെണിയിലാക്കിയത് ആരായിരുന്നു എന്ന് വിശദീകരിച്ചിട്ട് പോരെ കേന്ദ്രവിരുദ്ധ പ്രചാരണം? ഏത് വന്‍കിട പദ്ധതി നടപ്പാക്കിയാണ് കേരളം ഇത്ര വലിയ കടക്കെണിയിലായത്? നിത്യനിദാന ചെലവിനും മുന്‍ കടത്തിന്റെ പലിശ കൊടുക്കാനും വീണ്ടും വീണ്ടും കടമെടുക്കേണ്ട ഗതികേടിലേക്ക് നാടിനെ തള്ളിയിട്ടത് കഴിഞ്ഞ 67 വര്‍ഷത്തെ ഇടതു-വലത് ദുര്‍ഭരണമാണ്.

സര്‍ക്കാര്‍ സ്ഥാപനമായ കേരളാ ട്രാന്‍സ്പോര്‍ട്ട് ഡെവലെപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിക്ഷേപിച്ചവര്‍ക്ക് തിരികെ നല്‍കാന്‍ പണം ഇല്ലാതായത് മോദി സര്‍ക്കാര്‍ കാരണമാണോ? 600 കോടി രൂപയാണ് കോര്‍പ്പറേഷന്‍ തിരികെ നല്‍കേണ്ടത്. കെഎസ്ആര്‍ടിസി കുത്തുപാളയെടുത്തതിന് കാരണം മോദി സര്‍ക്കാരാണോ? സംസ്ഥാനത്തെ സഹകരണ മേഖലയില്‍ ആയിരക്കണക്കിന് കോടി രൂപ വെട്ടിപ്പ് നടത്തി നിക്ഷേപകരെ പറ്റിച്ചത് കേന്ദ്ര നയം മൂലമാണോ? നിത്യച്ചെലവിന് പോലും പണമില്ലാതെ വിഷമിക്കുന്ന സര്‍ക്കാര്‍ ധൂര്‍ത്തും ആഡംബരവും നടത്തി ജനങ്ങളെ വീണ്ടും വെല്ലുവിളിക്കുകയാണ്. കേന്ദ്രം തരാനുള്ള ജിഎസ്ടി നഷ്ടപരിഹാരത്തുകയുടെ കണക്ക് പെരുപ്പിച്ച് കാണിച്ച് സംസ്ഥാന ധനമന്ത്രി നാണം കെട്ടിട്ട് കാലം അധികമായില്ല. ചെലവാക്കിയ പണത്തിന്റെ കണക്ക് കൊടുക്കാത്തതു മൂലം നിരവധി പദ്ധതികള്‍ക്കുള്ള കേന്ദ്രഫണ്ട് പാഴായി പോകുന്ന സംഭവവും കേരളത്തിന് പുതുമയുള്ളതല്ല. ഇത്തരം നിരവധി ദുര്‍ഭരണ കഥകള്‍ കൊണ്ട് വികൃതമായ മുഖം മറയ്‌ക്കാനാണ് എം. വി ഗോവിന്ദനും കൂട്ടരും കേന്ദ്രവിരുദ്ധ സമരവുമായി രംഗത്തിറങ്ങിയത്.

വികസനത്തില്‍ രാഷ്‌ട്രീയമില്ല എന്ന് പലതവണ വ്യക്തമാക്കിയ നേതാവാണ് നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മന്ത്രി ജി. സുധാകരനും അടക്കമുള്ള പലര്‍ക്കും ഇത് അനുഭവമാണ്. കേരളത്തിന്റെ യഥാര്‍ത്ഥ പ്രശ്നം കേന്ദ്രനയങ്ങളല്ല ദീര്‍ഘവീക്ഷണമില്ലാത്ത, അഴിമതിക്കാരായ നേതൃത്വമാണ്. പരിധിയില്ലാതെ കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയാല്‍ കേരളത്തിന്റെ പ്രശ്നം തീരുമെന്ന് വിശ്വസിക്കുന്ന നേതാക്കള്‍ ഈ നാടിന്റെ ശാപമാണ്. കേരളം രൂപീകരിക്കുന്നതിനു മുമ്പു തന്നെ  ഉണ്ടായിരുന്ന നേട്ടങ്ങളുടെ പേരിലാണ് നാം ഇന്നും അഭിമാനിക്കുന്നത്. 67 വര്‍ഷം മുന്‍പ് ഉണ്ടായിരുന്ന ആ പല നേട്ടങ്ങളും ഇന്ന് കേരളത്തിന് കൈമോശം വന്നിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. കേരളത്തിന്റെ ഒന്നാം നമ്പര്‍ സ്ഥാനം നമുക്ക് തിരികെ പിടിക്കേണ്ടതുണ്ട്. അതിന് ആദ്യം വേണ്ടത് വ്യാജ പ്രചരണം അവസാനിപ്പിച്ച് യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുക എന്നതാണ്. കെടുകാര്യസ്ഥതയും അഴിമതിയും അവസാനിപ്പിക്കുക എന്നതാണ്. അല്ലാതെ കേരളം മുഴുവന്‍ സഞ്ചരിച്ച് കേന്ദ്രസര്‍ക്കാരിനെ പുലഭ്യം പറഞ്ഞാല്‍ കേരളത്തിന്റെ പ്രതിസന്ധി തീരില്ല.

Tags: mv govindancpm
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടതുപക്ഷമുന്നണി സര്‍ക്കാരില്ലെങ്കില്‍ നാഷണല്‍ ഹൈവേ ഇല്ലെന്ന് എം വി ഗോവിന്ദൻ

India

ഇടത് ഭീകരവാദത്തിന് പരസ്യ പിന്തുണ; മാവോയിസ്റ്റ് വേട്ടയെ അപലപിച്ച് സിപിഎമ്മും സിപിഐയും

Kerala

കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കിയെന്ന് മുഖ്യമന്ത്രി, യുഡിഎഫ് ഉപേക്ഷിച്ച പദ്ധതികളും പൂര്‍ത്തിയാക്കി

Kerala

വേടനാണ് കേരളത്തിന്റെ പടനായകൻ ; വേടന്റെ പാട്ട് കേൾക്കുമ്പോൾ ചില ഉദ്യോഗസ്ഥർക്ക് കണ്ണുകടി ; എം വി ഗോവിന്ദൻ

Kerala

താൻ പ്രയോഗിച്ചത് നെഗറ്റീവ് ആയ കാര്യം പോസിറ്റീവ് ആക്കാനുള്ള പ്രസംഗ തന്ത്രം; കേസെടുത്ത പോലീസ് പുലിവാൽ പിടിച്ചെന്നും ജി.സുധാകരൻ

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാൻ യുവതിയെ വിവാഹം കഴിച്ചു ; ഓപ്പറേഷൻ സിന്ദൂറിനിടെ വിവരം കൈമാറി ; പാക് ചാരൻ ഖാസിമിനെ കുടുക്കി ഇന്റലിജൻസ് ബ്യൂറോ

അഫാന്‍ ചെയ്തതിന്റെ ഫലം അഫാന്‍ തന്നെ അനുഭവിക്കട്ടെയെന്ന് പിതാവ്

വിനയന്‍റെ 19ാം നൂറ്റാണ്ട് എന്ന സിനിമയില്‍ കഡായു ലോഹര്‍ (ഇടത്ത്)

വിനയന്റെ സിനിമയിലെ നടി കായഡു ലോഹര്‍ ഇഡി നിരീക്ഷണത്തില്‍; നൈറ്റ് പാര്‍ട്ടിക്ക് 35 ലക്ഷം;സ്റ്റാലിനും മകനും കുടുങ്ങുമോ?

ഇനി വിചാരണയും അറസ്റ്റുമില്ല : ബംഗ്ലാദേശി , റോഹിംഗ്യൻ നുഴഞ്ഞു കയറ്റക്കാരെ തൽക്ഷണം മടക്കി അയക്കും ; ഓപ്പറേഷൻ പുഷ് ബാക്കുമായി കേന്ദ്രസർക്കാർ

ബോട്ട് കരയ്‌ക്കടുപ്പിക്കുന്നതിനിടെ ലോഹക്കയറില്‍ കുടുങ്ങി അതിഥി തൊഴിലാളിയുടെ കൈ അറ്റു

റഷ്യയുടെ ടി-90 യുദ്ധടാങ്ക്

ആയുധനിര്‍മ്മാണസഹായത്തില്‍ ഇന്ത്യയുടെ ജ്യേഷ്ഠനാണ് റഷ്യ…മോദി കോര്‍പറേറ്റിനെയും ഇന്ത്യന്‍ ബുദ്ധിയെയും അഴിച്ചുവിട്ട് അതിന് മൂര്‍ച്ച നല്‍കി

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 60-ാം മഹാസമാധി വാര്‍ഷികം നാളെ മുതല്‍ സമാരംഭം

വെഞ്ഞാറമൂട് കൂട്ടക്കൊലകേസ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്

മഴക്കെടുതിയില്‍ സംസ്ഥാനത്ത് 7 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies